Sections

ആരോഗ്യപരിരക്ഷാ വ്യവസായത്തിനു പുത്തനുണർവേകി ദ്വിദിന കോൺക്ലേവിന് സമാപനം

Saturday, May 27, 2023
Reported By Admin
BIO Connect

കെഎസ്ഐഡിസി കോവളത്ത് സംഘടിപ്പിച്ച 'ബയോകണക്ട് കേരള 2023' ഇൻഡസ്ട്രിയൽ കോൺക്ലേവ് സമാപിച്ചു


ആരോഗ്യപരിരക്ഷാരംഗത്ത് വ്യവസായങ്ങളുടെ ഭാവിസാധ്യതകളിലേക്ക് വാതിൽതുറന്ന് കെഎസ്ഐഡിസി കോവളത്ത് സംഘടിപ്പിച്ച 'ബയോകണക്ട് കേരള 2023' ഇൻഡസ്ട്രിയൽ കോൺക്ലേവ് സമാപിച്ചു. രോഗനിർണയത്തിൽ ഉൾപ്പെടെ കുതിപ്പേകുന്ന ഒട്ടേറെ ഇന്നൊവേഷനുകൾ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്കുള്ള വേദി കൂടിയായി മാറി കോൺക്ലേവ്.

സ്റ്റാർട്ടപ് പിച്ചിങ്ങിൽ 11 കമ്പനികളാണ് പങ്കെടുത്തത്. ഏലക്കായ് അധിഷ്ഠിത ന്യൂട്രാസ്യൂട്ടിക്കൽസ് ഉൽപന്നങ്ങൾ പരിചയപ്പെടുത്തിയ സും ഹെയ്ലൻ ഡയഗ്നോസ്റ്റിക്സ് ആൻഡ് തെറാപ്യൂട്ടിക്കൽസ് ആണ് ഇവയിൽ ഒന്നാമതെത്തിയത്. പേറ്റന്റ് നേടിയ നിരവധി ഉൽപന്നങ്ങളാണ് രോഗനിർണയ, പരിചരണ രംഗത്ത് സും ഹെയ്ലൻ അവതരിപ്പിക്കുന്നത്. ഡോ. പ്രശാന്ത് വർക്കി ആണ് സും ഹെയ്ലന്റെ സ്ഥാപക ഡയറക്ടർ.

വിവിധ ചികിൽസകളുടെ ഭാഗമായും മറ്റും വായ്ക്കുള്ളിൽ ഉമിനീരിന്റെ കുറവുമൂലമുണ്ടാകുന്ന വിണ്ടുകീറലുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുതകുന്ന മൗത് പാച്ച് വികസിപ്പിച്ച ബൈലിൻ മെഡ്ടെക് രണ്ടാമതെത്തി. ദന്തപരിചരണരംഗത്ത് വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ഡോ. ലിലി ബേസിലാണ് ഈ സ്റ്റാർട്ടപ്പിന്റെ സ്ഥാപക. ബ്ലഡ് ബാഗ് ട്രീസബിലിറ്റിയ്ക്കാവശ്യമായ ഉപകരണങ്ങൾ വികസിപ്പിച്ച ബാഗ്മോ പ്രൈവറ്റ് ലിമിറ്റഡിന്റെ അഷ്ഫഖ് അഷ്റഫ് മൂന്നാം സ്ഥാനവും നേടി. വി. എ. ജോർജ്, വിജയ് സുബ്രഹ്മണ്യൻ, ഡോ. രവികാന്ത് ഹരിത് എന്നിവരായിരുന്നു വിധികർത്താക്കൾ.

സമാപനസമ്മേളത്തിൽ കെഎസ്ഐഡിസി ചെയർമാൻ പോൾ ആന്റണി, എക്സിക്യൂട്ടീവ് ഡയറക്ടർ സ്നേഹിൽ കുമാർ സിങ്, കേരള ലൈഫ് സയൻസ് ഇൻഡസ്ട്രീസ് പാർക്ക് ഡയറക്ടർ ഡോ. സി.എൻ. രാംചന്ദ്, ഏബിൾ പ്രസിഡന്റ് ഡോ. പി.എം. മുരളി എന്നിവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.