- Trending Now:
1994 മുതലുള്ള പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ചിത്രങ്ങളാണ് അവ
പ്രണയ ചിത്രങ്ങള്‍ ലേലത്തിന് വെച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ മുന്‍ കാമുകി. ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോണ്‍ മസ്‌കുമായുള്ള ബന്ധത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് ലേലത്തിന് വച്ചത്. ഇലോണ്‍ മസ്‌കിന്റെ മുന്‍ കാമുകി ജെന്നിഫര്‍ ഗ്വിന്‍ ആണ് തങ്ങളുടെ കോളേജ് കാലത്തെ ഫോട്ടോകള്‍ ലേലത്തില്‍ വച്ചത്. 1994 മുതലുള്ള പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ചിത്രങ്ങളാണ് അവ.
ഇലോണ്‍ മാസ്‌കും ജെന്നിഫര്‍ ഗ്വിന്നും തമ്മിലുള്ള ബന്ധം ഒരു വര്‍ഷത്തോളം നീണ്ടുനിന്നിരുന്നു. ഇപ്പോള്‍ 48 വയസ്സുള്ള ഗ്വിന്‍ അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് താമസിക്കുന്നത്. ഗ്വിന്‍ ലേലത്തിന് നല്‍കിയ ചിത്രങ്ങളില്‍ മസ്‌ക് യൂണിവേഴ്സിറ്റി കാമ്പസില്‍ ചുറ്റിക്കറങ്ങുന്നതും സുഹൃത്തുക്കളോടൊപ്പം തന്റെ മുറിയില്‍ കിടന്ന് കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നതും ഉള്‍പ്പടെ രസകരമായ പല ചിത്രങ്ങളും ഉണ്ട്. 100 ഡോളര്‍ മുതലാണ് ഓരോ ചിത്രങ്ങളുടെയും ലേലത്തുക ആരംഭിക്കുന്നത്.
'ഞങ്ങള്‍ 1994 അവസാനത്തോടെ കണ്ടുമുട്ടി. ഞാന്‍ ജൂനിയര്‍ ആയിരുന്നു, അവന്‍ ഒരു സീനിയര്‍ ആയിരുന്നു. ഞങ്ങള്‍ ഒരേ ഡോമില്‍ ആയിരുന്നു, ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്തു. അവന്റെ ലജ്ജാശീലം ആണ് ആദ്യം എന്നെ ആകര്‍ഷിച്ചത് '' ജെന്നിഫര്‍ ഗ്വിന്‍ പറയുന്നു. 1995 ല്‍ മസ്‌ക് പാലോ ആള്‍ട്ടോയിലേക്ക് താമസം മാറിയിരുന്നു.
ഓരോ ചിത്രത്തിനും ഗ്വിന്‍ വിവരണം നല്‍കിയിട്ടുണ്ട്. ചിത്രം എടുത്ത സമയത്തെ കുറിച്ചുള്ള വിവരണമാണ് അവര്‍ നടത്തിയിരിക്കുന്നത്. ഇലോണ്‍ മസ്‌ക് ഒപ്പിട്ടു നല്‍കിയ പിറന്നാള്‍ ആശംസകളും ജെന്നിഫര്‍ ഗ്വിന്‍ ലേലത്തില്‍ വെക്കുന്നുണ്ട്. : 'ഹാപ്പി ബര്‍ത്ത്‌ഡേ ജെന്നിഫര്‍. ലവ്, ഇലോണ്‍'. എന്നാണ് ആശംസ കാര്‍ഡില്‍ എഴുതിയിരിക്കുന്നത്.
[2722]
ഇലോണ്‍ മസ്‌ക് വളരെ ബുദ്ധിശാലിയും പഠനത്തില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നയാളും ആയിരുന്നു. അവന്‍ എപ്പോഴും ഇലക്ട്രിക് കാറുകളെക്കുറിച്ചാണ് സംസാരിക്കുക. വിദ്യാഭ്യാസത്തെ ഒരു ചവിട്ട് പടിയായാണ് അവന്‍ കണ്ടിരുന്നത് എന്നും ഗ്വിന്‍ പറഞ്ഞു. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ പഠിക്കുന്ന സമയത്ത് എടുത്ത ചിത്രങ്ങളാണ് ലേലത്തില്‍ വച്ചവയില്‍ കൂടുതലും. തന്റെ വളര്‍ത്തുമകന്റെ വിദ്യാഭ്യാസത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിനായി ആണ് ജെന്നിഫര്‍ ഗ്വിന്‍ ഫോട്ടോകള്‍ ലേലം ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.