- Trending Now:
2022-ൽ ലോകത്തിന് ഏറ്റവുമധികം തുക സംഭാവന ചെയ്ത് ബിൽഗേറ്റ്സ്. കഴിഞ്ഞ വർഷം വ്യക്തികളോ അവരുടെ സ്ഥാപനങ്ങളോ പ്രഖ്യാപിച്ച ഏറ്റവും വലിയ 10 ജീവകാരുണ്യ സംഭാവനകളുടെ കണക്ക് പുറത്ത് വിട്ടത് ക്രോണിക്കിൾ ഓഫ് ഫിലാൻന്ത്രപി. 2022-ലെ വാർഷിക ലിസ്റ്റ് പ്രകാരം ഏകദേശം 930 കോടി ഡോളറാണ് മൊത്തം സംഭാവന. ജീവകാരുണ്യ സംഘടനകളിൽ മാത്രമല്ല പരിസ്ഥിതി സുസ്ഥിരത, കുട്ടികളുടെ പിന്തുണ എന്നിവയ്ക്കായും തുക വിനിയോഗിച്ചു. മാനസികാരോഗ്യം, സ്റ്റെം സെൽ ഗവേഷണം, കാൻസർ ഗവേഷണവും ചികിത്സയും, പാർപ്പിട പദ്ധതികൾ, യുവജനങ്ങൾക്കായുള്ള പദ്ധതികൾ തുടങ്ങിയ മേഖലയിലും പണം വിനിയോഗിച്ചു.
ഇതിൽ രണ്ട് പേരുടെ സംഭാവന തുക തന്നെ 100 കോടി ഡോളർ കവിഞ്ഞു, ഏറ്റവും കൂടുതൽ സംഭാവന നൽകിയ മിക്കവരും ശതകോടീശ്വരൻമാരാണ്. ഏറ്റവും കൂടുതൽ തുക നൽകിയത് ആഗോള ആരോഗ്യം രംഗത്തിന്റെ വികസനത്തിനായും യുഎസ് വിദ്യാഭ്യാസ മേഖലക്കായുമൊക്കെ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന് 500 കോടി ഡോളർ നൽകിയ ബിൽ ഗേറ്റ്സാണ് പട്ടികയിൽ ഒന്നാമത്. 10400 കോടി ഡോളർ ആസ്തിയുള്ള ഗേറ്റ്സ്, തന്റെ മുൻ ഭാര്യ മെലിൻഡ ഫ്രഞ്ച് ഗേറ്റ്സിനോടൊപ്പം നടത്തുന്ന ഫൗണ്ടേഷന് 2000 കോടി ബില്യൺ ഡോളർ നൽകുമെന്ന് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലെ സാങ്കേതിക സംരംഭകത്വത്തിന് ഉത്തേജനം പകരാൻ ഫാബ് അക്കാദമി... Read More
പ്രഖ്യാപനം ഏറെ ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തു. 2000 ഡോളറിന്റെ നാലിൽ മൂന്ന് ഭാഗവും ബിൽഗേറ്റ്സും മെലിൻഡയും ചേർന്ന് 2021-ൽ ലോൺ എടുത്ത 1500 കോടി ഡോളർ അടച്ചുതീർക്കാൻ ഉപയോഗിച്ചതായി ഡിസംബറിൽ ഫൗണ്ടേഷൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. ബാക്കിയുള്ള 500 കോടി ഡോളർ ഫൗണ്ടേഷന് നൽകുകയായിരുന്നു.
ആനും ജോൺ ഡോറുമാണ് സംഭാവനയിൽ രണ്ടാം സ്ഥാനത്തെത്തിയത്. കാലാവസ്ഥ രംഗത്തുള്ള വെല്ലുവിളികളെ നേരിടുന്നതിനായി സ്റ്റാൻഫർഡ് ഡോർ സ്‌കൂൾ ഓഫ് സസ്റ്റൈനബിലിറ്റി ആരംഭിക്കുന്നതിനായി സ്റ്റാൻഫർഡ് യൂണിവേഴ്സിറ്റിക്ക് ആണ് ഇവർ സംഭാവന നൽകിയത്. ബെനിഫിക്കസ് ഫൗണ്ടേഷൻ വഴി നൽകിയത് 110 കോടി ഡോളർ . എട്ട് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും: കാലാവസ്ഥാ വ്യതിയാനം, ഭൂമി, ഗ്രഹ ശാസ്ത്രം, ഊർജ്ജ മേഖല, ഭക്ഷ്യ-ജല സുരക്ഷ തുടങ്ങിയ മേഖലകളശിൽ ഗവേഷണം നടത്തും. പുതിയ സ്കൂളിൽ നിരവധി അക്കാദമിക വകുപ്പുകളും ഉപസ്ഥാപനങ്ങളും ഉണ്ടാകും.
2022 പഠന വർഷം, കൂടുതൽ വളർച്ചയ്ക്കുള്ള ചവിട്ടുപടിയെന്ന് ബൈജു രവീന്ദ്രൻ... Read More
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ അമ്മയും രണ്ടാനച്ഛനും ജീവകാരുണ്യത്തിന് കൂടുതൽ തുക ചെലവഴിച്ചതിൽ മൂന്നാം സ്ഥാനത്തുണ്ട്. ഗവേഷണ ലാബുകളും ഒരു അധിക ഗവേഷണ സൗകര്യവും നിർമ്മിക്കുന്നതിന് ദമ്പതികൾ ഫ്രെഡ് ഹച്ചിൻസൺ കാൻസർ സെന്ററിന് 710.5 ദശലക്ഷം ഡോളർ സംഭാവ നൽകിയിട്ടുണ്ട്. അടുത്ത 10 വർഷത്തിനുള്ളിൽ കാൻസർ സെന്ററിന്റെ കീഴിലുള്ള ക്ലിനിക്കൽ ട്രയലുകൾക്കും ഇമ്മ്യൂണോതെറാപ്പി ഗവേഷണത്തിനും തുക സഹായകരമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.