- Trending Now:
ഇന്ത്യൻ സന്ദർശനത്തിനിടെ, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് ഇലക്ട്രിക് ഓട്ടോ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ബിൽ ഗേറ്റ്സ് തന്നെയാണ് വീഡിയോ സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ഓട്ടോറിക്ഷയുടെ കണ്ണാടിയിൽ ബിൽ ഗേറ്റ്സ് മുഖം നോക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ. 'ഒട്ടും പുകയുമില്ല, അനാവശ്യമായ ശബ്ദവുമില്ല'- ഇത് മഹീന്ദ്രയുടെ ട്രിയോ എന്ന് പരിചയപ്പെടുത്തിയാണ് ബിൽ ഗേറ്റ്സ് വീഡിയോ പങ്കുവെച്ചത്. വാഹനത്തിന്റെ ഫീച്ചറുകൾ വിശദീകരിക്കാനും ബിൽ ഗേറ്റ്സ് മറന്നില്ല. ഇതിന് പുറമേ റോഡിൽ സീറോ കാർബൺ ബഹിർഗമനം സാധ്യമായ ലോകം സൃഷ്ടിക്കുന്നതിന് പുതിയ വഴി കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു.
സ്യൂട്ട് ധരിച്ചാണ് ബിൽ ഗേറ്റ്സ് ഓട്ടോറിക്ഷ ഓടിക്കുന്നത്. 'നവീകരണത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം തുടരുകയാണ്. 131 കിലോമീറ്റർ വരെ സഞ്ചരിക്കാനും 4 ആളുകളെ വരെ വഹിക്കാനും ശേഷിയുള്ള ഒരു ഇലക്ട്രിക് റിക്ഷയാണ് ഞാൻ ഓടിച്ചത്. ഗതാഗത വ്യവസായത്തിന്റെ ഡീകാർബണൈസേഷനിൽ മഹീന്ദ്രയെപ്പോലുള്ള കമ്പനികൾ സംഭാവന ചെയ്യുന്നത് കാണുന്നത് പ്രചോദനകരമാണ്.'- ബിൽ ഗേറ്റ്സിന്റെ വാക്കുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.