Sections

ലോക നന്മയ്ക്കായി കോടികള്‍ പ്രഖ്യാപിച്ച് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൌണ്ടേഷന്‍ 

Sunday, Sep 25, 2022
Reported By admin
bill and milanda

ഭാവിയില്‍ പാന്‍ഡെമിക്കുകള്‍ തടയുന്നതിന് കൂടുതല്‍ പ്രതിരോധശേഷിയുള്ള ആരോഗ്യ സംവിധാനങ്ങള്‍ നിര്‍മ്മിക്കുക

 

ലോക നന്മയ്ക്ക് കോടികള്‍ പ്രഖ്യാപിച്ച് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൌണ്ടേഷന്‍. ദാരിദ്ര്യ നിര്‍മാര്‍ജനം, സാമൂഹിക നീതി, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് 127 കോടി ഡോളര്‍ (10,266 കോടി രൂപ) നീക്കി വയ്ക്കാന്‍ ഗേറ്റ്‌സ് ഫൌണ്ടേഷന്‍ തീരുമാനിച്ചത്. 

ആഗോളതലത്തില്‍ സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിച്ച 300ഓളം പേര്‍ പങ്കെടുത്ത കോണ്‍വെന്‍ഷനിലാണ് നിര്‍ണ്ണായകമായ പ്രഖ്യാപനം നടന്നത്. ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ മോട്ടിലി (Mia Mottley), സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് (Pedro Sanchez), ബില്‍ ഗേറ്റ്സ്, മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സ് എന്നിവര്‍ പരിപാടിയുടെ ഭാഗമായിരുന്നു.

യുഎന്‍ ജനറല്‍ അസംബ്ലിയുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് ന്യൂയോര്‍ക്കിലെ ലിങ്കണ്‍ സെന്ററില്‍ യോഗം ചേര്‍ന്നത്. യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആഗോള പ്രതിസന്ധികളെ അതിജീവിക്കുന്നതിന് ഈ ഫണ്ടിംഗ് സഹായിക്കുമെന്ന് ഫൗണ്ടേഷന്‍ പറഞ്ഞു. എച്ച്‌ഐവി, ക്ഷയം, മലേറിയ എന്നിവയില്‍ നിന്ന് 20 ദശലക്ഷം ജീവന്‍ രക്ഷിക്കുക എന്ന ആഗോള ലക്ഷ്യത്തിലേക്കാണ് ഈ സഹായം എത്തുന്നത്. 

ഭാവിയില്‍ പാന്‍ഡെമിക്കുകള്‍ തടയുന്നതിന് കൂടുതല്‍ പ്രതിരോധശേഷിയുള്ള ആരോഗ്യ സംവിധാനങ്ങള്‍ നിര്‍മ്മിക്കുക. 2030-ഓടെ ഈ രോഗങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള പാതയിലേക്ക് ലോകത്തെ തിരികെ കൊണ്ടുവരിക എന്നിവയും പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.