- Trending Now:
കൊച്ചി: ആർആർ ഗ്ലോബൽ പ്രൊമോട്ട് ചെയ്യുന്ന ബിഗാസ് പ്രൈമറി, സെക്കണ്ടറി മൂലധനങ്ങളിലൂടെ 161 കോടി രൂപ സമാഹരിച്ചു. ഇത്തവണത്തെ ധനസമാഹരണത്തിൽ ഭാരത് വാല്യു ഫണ്ടാണ് (ബിവിഎഫ്) മുഴുവൻ നിക്ഷേപവും നടത്തിയത്. സീറോ എമിഷൻ വൈദ്യുത വാഹനങ്ങളിലൂടെ ഇന്ത്യൻ വാഹന മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന കമ്പനിയാണ് ബിഗാസ്. കമ്പനിയുടെ ഡീലർഷിപ്പ് നിലവിലെ 120ൽ നിന്ന് 500 ആയി ഉയർത്താനും ആയിരത്തിലേറെ ടച്ച് പോയിൻറുകൾ സ്ഥാപിക്കാനും പ്രതിവർഷ നിർമ്മാണ ശേഷി ഒരു ലക്ഷമായി വർധിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
ബിവിഎഫിൻറെ നിക്ഷേപം ഈ രംഗത്ത് കമ്പനിക്കു കൂടുതൽ ആത്മവിശ്വാസവും ശക്തിയും പകരും. പേഴ്സണൽ ഹൈജീൻ രംഗത്തുള്ള മില്ലേനിയം ബേബി കെയർ, സ്നാക്സ് രംഗത്തുള്ള ഹൽദീറാം, കൺസ്യൂമർ ഡ്യൂറബിൾ രംഗത്തെ അനികേത് മെറ്റൽസ് എന്നിവയിൽ ബിവിഎഫ് അടുത്തിടെ നിക്ഷേപങ്ങൾ നടത്തിയിരുന്നു.
പരിസ്ഥിതി അവബോധത്തോടെയുള്ള ബിസിനസുകളെ ശാക്തീകരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇപ്പോഴത്തെ നിക്ഷേപം ചൂണ്ടിക്കാട്ടുന്നതെന്ന് ബിവിഎഫ് സിഐഒ മധു ലുനാവത്ത് പറഞ്ഞു.
ഏറ്റവും വലിയ അഞ്ച് വൈദ്യുത വാഹന സ്ഥാപനങ്ങളിൽ ഒന്നായി മാറാൻ ഈ നിക്ഷേപം തങ്ങളെ സഹായിക്കുമെന്ന് ബിഗാസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഹേമന്ത് കബ്ര ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.