Sections

ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ വലിയ കേന്ദ്രമാകാന്‍ ഇന്ത്യ| Big Jump in Employment Numbers in Indian ev sector

Tuesday, Jul 12, 2022
Reported By employment
ev

ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്ത് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ എടുത്ത നയങ്ങളാണ് ഈ മേഖലയിലെ പുത്തനുണര്‍വിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്

 

ഇന്ത്യയില്‍ കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലയെ തുടര്‍ന്ന് ഒരുപാട് പേര്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതെന്ന് സിഐഇഎല്ലിന്റെ പുതിയ റിപ്പോര്‍ട്ട്. ജീവനക്കാരുടെ എണ്ണത്തില്‍ ശരാശരി 108 ശതമാനം വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്ത് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ എടുത്ത നയങ്ങളാണ് ഈ മേഖലയിലെ പുത്തനുണര്‍വിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്.

ഇന്ത്യയിലെ പ്രധാന ഓട്ടോമൊബൈല്‍ കമ്പനികള്‍ ഇലക്ട്രിക് വാഹന മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ്. വരും വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ നിന്ന് വലിയ നേട്ടമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. പ്രധാനപ്പെട്ട ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ടാറ്റ മോട്ടോഴ്‌സ് 15000 കോടി രൂപയാണ് ഇലക്ട്രിക് വാഹന മേഖലയില്‍ നിക്ഷേപിച്ചിരിക്കുന്നത്. മാരുതി സുസുക്കി 10440 കോടി രൂപയും ഹ്യുണ്ടായ് 4000 കോടി രൂപയും മഹീന്ദ്ര 3000 കോടി രൂപയുമാണ് നിലവില്‍ നിക്ഷേപിച്ചിരിക്കുന്നത്.ഇവി മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് സാധ്യതയുള്ളതിനാല്‍ ഇന്ത്യയില്‍ ഇവി വ്യവസായം വേഗത കൈവരിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.