Sections

നയന്‍താരയുടെ ദുബായ് യാത്ര ആഘോഷത്തിന് മാത്രമല്ല, പിന്നില്‍ വമ്പന്‍ ബിസിനസ് തന്ത്രം

Friday, Jan 21, 2022
Reported By Admin
nayantara

ഇതിന് വേണ്ടിയാണ് വിഘ്നേഷ് ശിവനൊപ്പം ഡിസംബര്‍ അവസാനം നയന്‍ ദുബായിലേക്ക് പോയത്

 

മലയാളികളുടെ പ്രിയങ്കരിയും തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറുമായ നയന്‍താര തൊടുന്നത് എല്ലാം പൊന്നാണ്. തുടര്‍ച്ചയായി വന്‍ സിനിമകള്‍. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് കോടികള്‍ പ്രതിഫലം വാങ്ങുന്ന നയന്‍താരയ്ക്ക് വരുമാന മാര്‍ഗം അഭിനയം മാത്രമല്ല.

സിനിമാ നിര്‍മാണ ലോകത്തും സജീവമാണ് നയന്‍. കാമുകന്‍ വിഘ്നേശ് ശിവനൊപ്പം ചേര്‍ന്ന് റൗഡി പിക്ചേഴ്സ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ സിനിമകള്‍ നിര്‍മിക്കുന്നു. ഇതിന് പുറമെ പല ഇന്‍വസ്റ്റ്മെന്റും ഉണ്ട്. 

ഇപ്പോഴിതാ നന്‍സിന്റെ പുതിയ ബിസിനസ് സംരംഭത്തെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. യുഎഇ ബേസ്ഡ് ആയിട്ടുള്ള പുതിയ കമ്പനിയുടെ ബിസിനസ്സില്‍ നൂറ് കോടി രൂപ ഇന്‍വസ്റ്റ് ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നാണ് ലേഡി സൂപ്പര്‍സ്റ്റാര്‍.

ഇതിന് വേണ്ടിയാണ് വിഘ്നേഷ് ശിവനൊപ്പം ഡിസംബര്‍ അവസാനം നയന്‍ ദുബായിലേക്ക് പോയത്. എന്നാല്‍ പുതിയ ബിസിനസിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. അടുത്തിടെ ലിപ്ബാം കമ്പനി ബിസിനസിനും നയന്‍താര തുടക്കം കുറിച്ചിരുന്നു.

താരങ്ങളുടെ ന്യൂയര്‍ ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.ബുര്‍ജ് ഖലീഫയ്ക്ക് താഴെ നയന്‍താരയെ നെഞ്ചോട് ചേര്‍ത്ത് വെച്ച് പുതുവര്‍ഷ പിറവി ആസ്വദിക്കുന്ന വീഡിയോയും ചിത്രങ്ങളും വിഘ്‌നേഷ് ശിവന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. എല്ലാവര്‍ക്കും പുതുവത്സരദിനം ആശംസിച്ച കൊണ്ടാണ് വിഘ്‌നേഷ് ചിത്രം പങ്കുവെച്ചത്. 

ഈ വര്‍ഷം നിരവധി ചിത്രങ്ങളാണ് നയന്‍സിന്റേതായി പുറത്ത് വരാന്‍ തയ്യാറെടുക്കുന്നത്. മലയാളത്തിലും നടിയുടെ ചിത്രം ഒരുങ്ങുന്നുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.

വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്ത് വാക്കുല രണ്ട് കാതല്‍ എന്ന ചിത്രമാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം. കോടികള്‍ പ്രതിഫലം വാങ്ങുന്ന നയന്‍സ് ബിസിനസ് സാമ്രാജ്യം കെട്ടിപടുക്കാനുള്ള ശ്രമത്തിലാണെന്ന് മനസിലാക്കാം.
 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.