- Trending Now:
കൊച്ചി: ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ടെക്-ടെയിൻമൻറ്(ടെക്നോളജി എൻറെർടെയിൻമൻറ്) സ്റ്റാർട്ടപ്പായ ഭൂഷൺസ് ജൂനിയർ ആഫ്രിക്കയിലേക്കും സേവനം വ്യാപിപ്പിക്കുന്നു. ആഫ്രിക്കയിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ വൈഫ്ളിക്സുമായുമാണ് ഭൂഷൺസ് അനിമേഷൻ കരാറിലേർപ്പെട്ടത്.
വെറും അനിമേഷനിലൂടെ മാത്രം ഈ രംഗത്ത് പിടിച്ച് നിൽക്കാനാവില്ലെന്ന് തിരിച്ചറിവിലൂടെയാണ് ഭൂഷൺസ് ജൂനിയർ സ്ഥാപകനായ ശരത് ഭൂഷണും സഹസ്ഥാപകൻ ജോസഫ് പാണിക്കുളവും ടെക്-ടെയിൻമൻറ് എന്ന വിഭാഗത്തെക്കുറിച്ച് ആലോചിക്കുന്നത്. അങ്ങിനെ കാർട്ടൂൺ മാത്രമല്ല, അതിനൊപ്പം എവിജിസി(ഓഡിയോ-വിഷ്വ -ഗെയിമിംഗ്-കോമിക്സ്), ത്രിഡി അനിമേഷൻ, ഗെയിമിംഗ്, പാട്ടുകൾ, റോബോട്ടിക് കളിപ്പാട്ടങ്ങൾ തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വരുന്ന സ്റ്റാർട്ടപ്പിനെക്കുറിച്ചാലോചിച്ചത്.
2021 ആരംഭിച്ച ഭൂഷൺസ് ജൂനിയറിന് പ്രീ സീഡ് നിക്ഷേപ റൗണ്ടിൽ നിന്ന് തന്നെ രണ്ട് കോടി പത്തു ലക്ഷം രൂപ നിക്ഷേപം സമാഹരിക്കാൻ സാധിച്ചുവെന്ന് ശരത് ഭൂഷൺ പറഞ്ഞു. സീഡ് റൗണ്ട് ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. ആശാവഹമായ പ്രതികരണമാണ് നിക്ഷേപകരിൽ നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇൻഫോപാർക്കിലെ വിസ്മയ കെട്ടിടത്തിലെ ടെക്നോളജി ബിസിനസ് സെൻററിലാണ് ഭൂഷൺസ് ജൂനിയർ പ്രവർത്തിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടെക്നോളജി പാർക്കായ ഇൻഫോപാർക്കിലെ വിലാസം കമ്പനിയുടെ വാണിജ്യ സഹകരണത്തിലും പങ്കാളിത്തത്തിലും ഏറെ സഹായിച്ചിട്ടുണ്ടെന്നും ശരത് ഭൂഷൺ പറഞ്ഞു.
വയാകോം 18, ഷേമാറോ, ഹംഗാമ, പേട്രിയോൺ, ജിയോയുടെ വിവിധ പ്ലാറ്റ്ഫോമുകൾ, യൂട്യൂബ്, റംബിൾ എന്നിവയിൽ കാർട്ടൂണുകളും അനിമേഷനും ലഭ്യമാണ്. ഇതുകൂടാതെ റിലയൻസ് ജിയോ, വയാകോം 18, ഹംഗാമ, ഷേമാറോ തുടങ്ങിയവർ ഭൂഷൺസ് ജൂനിയറിൻറെ വാണിജ്യ പങ്കാളി കൂടിയാണ്.
ഇന്ത്യൻ ഉള്ളടക്കത്തിന് ഏറ്റവുമധികം കാഴ്ചക്കാരും ആരാധകരുമുള്ള മേഖലയാണ് ആഫ്രിക്ക. പ്രവാസികളിൽ ഇന്ത്യൻ കാർട്ടൂണുകൾക്കുള്ള സാധ്യത ഉപയോഗപ്പെടുത്താൻ വേണ്ടി കൂടുത സ്ഥലങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലും വടക്കൻ ആഫ്രിക്കയിലുമായി 16 രാജ്യങ്ങളി ഭൂഷൻ ജൂനിയറിൻറെ സേവനം ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഝൂം തര രാ രാ എന്നാണ് അനിമേഷൻ സീരീസിൻറെ പേര്. നാല് താറാവുകളും അവരുടെ കോച്ച് ജോയും കുട്ടികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. കൂടാതെ ജാലു, കർണി എന്നീ കുഴപ്പക്കാരുമുണ്ട്. ഇതിനു പുറമെ നമസ്തെ മ്യാവു എന്ന സീരീസുമുണ്ട്. ഇന്ത്യയി നിന്നുള്ള ആദ്യ ആഗോള ഐപിയാണിത്.
സോഫ്റ്റ്വെയർ, ഫിനാഷ്യൽ സേവനങ്ങൾ എന്നീ മേഖലകളിൽ ജോലി ചെയ്തിരുന്ന ശരത് 2013 ലാണ് അനിമേഷൻ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ആലോചിക്കുന്നത്. 2020 തുടങ്ങാനിരുന്നെങ്കിലും കൊവിഡ് തിരിച്ചടിയായി. പിന്നീട് കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങളോടെ 2021 ലാണ് ഭൂഷൺസ് ജൂനിയർ ആരംഭിച്ചത്. ശരതിൻറെ ഭാര്യ മേഘ സുരേഷും കമ്പനിയുടെ തലപ്പത്ത് സജീവമാണ്.
നേരത്തെ കലൂർ ജവഹർലാ നെഹ്റു സ്റ്റേഡിയത്തിൽ പ്രവർത്തിച്ചിരുന്ന ടെക്നോളജി ബിസിനസ് സെൻററിലെ എല്ലാ കമ്പനികളും ഇൻഫോപാർക്ക് ഫേസ് ഒന്നിലേക്ക് മാറ്റി. 100 മുത 500 ചതുരശ്രയടി വലുപ്പമുള്ള ഓഫീസ് സ്പേസുകൾ കൂടാതെ കോ-വർക്കിംഗ് ഫെസിലിറ്റികൾ, മീറ്റിംഗ് റൂമുകൾ, ലോഞ്ച് എന്നിവയാണ് ഇവിടെയുള്ളത്. 26 കോ-വർക്കിംഗ് സീറ്റുകളുൾപ്പെടെ 70 ഐടി കമ്പനികളിലായി 677 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.