Sections

പൈസോം കി കദർ കാമ്പയിനുമായി ഭീം ആപ്പ്

Saturday, Apr 12, 2025
Reported By Admin
BHIM Launches New Campaign ‘Paison Ki Kadar’ to Reinforce Trust in Digital Payments

കൊച്ചി: നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എൻപിസിഐ ഭീം സർവീസസ് ലിമിറ്റഡ് (എൻബിഎസ്എൽ) വികസിപ്പിച്ചെടുത്ത തദ്ദേശീയ പേയ്മെൻറ് ആപ്പായ ഭീം പുതിയ ബ്രാൻഡ് കാമ്പയിൻ അവതരിപ്പിച്ചു.

'ഭാരത് കാ അപ്നാ പേയ്മെൻറസ് ആപ്പ്' എന്ന സ്ഥാനം ഉറപ്പിക്കുന്നതിന് 'പൈസോം കി കദർ' എന്നപേരിലുള്ള കാമ്പയിൻ ടിൽറ്റ് ബ്രാൻഡ് സൊല്യൂഷൻസ് ആണ് തയ്യാറാക്കിയ അഞ്ച് പരസ്യ ചിത്രങ്ങളാണ് ഈ കാമ്പയിനിൽ ഉൾപ്പെടുന്നത്. പരസ്യ ചിത്രങ്ങൾ ഭീം എന്ന ബ്രാൻഡിൻറെ പ്രധാന മൂല്യങ്ങളായ വിശ്വാസം, സുരക്ഷ, ഉപഭോക്താക്കൾക്ക് മുൻഗണന, കൂടാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ആപ്പ് എന്ന നിലയിലുള്ള അതിൻറെ ഉപയോഗക്ഷമത എന്നിവ എടുത്തുകാണിക്കുന്നു.

9 ഇന്ത്യൻ ഭാഷകളിൽ ഈ പരസ്യ ചിത്രങ്ങൾ റിലീസ് ചെയ്യും. ടെലിവിഷൻ, പ്രിൻറ്, ഔട്ട്ഡോർ, സിനിമ, റേഡിയോ, ഡിജിറ്റൽ, സോഷ്യൽ മീഡിയ എന്നിവയിലുടനീളം സംപ്രേഷണം ചെയ്യും. ഇവ വിവിധ വിഭാഗങ്ങളിലും പ്രദേശങ്ങളിലുമുള്ള പ്രമുഖ ടിവി ചാനലുകളിൽ സംപ്രേക്ഷണം ചെയ്യും. കൂടാതെ ഭീമിൻറെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പരസ്യ ചിത്രങ്ങൾ തുടർച്ചയായി റിലീസ് ചെയ്യും.

ഇതിന് 15-ൽ അധികം ഇന്ത്യൻ ഭാഷകൾക്കുള്ള പിന്തുണ, കുറഞ്ഞ ഇൻറർനെറ്റ് ലഭ്യതയുള്ള പ്രദേശങ്ങളിലെ പ്രവർത്തനം, ചെലവുകൾ പങ്കിടൽ, ഫാമിലി മോഡ്, പണമിടപാട് വിശകലനം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ തുടങ്ങിയ മെച്ചപ്പെടുത്തിയ പണമിടപാട് സംവിധാനങ്ങൾ എന്നീ പ്രധാന സവിശേഷതകളുണ്ട്.

ഇന്ത്യയിൽ ആളുകൾ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നത് എങ്ങനെയെന്ന കാര്യത്തിൽ പ്രത്യേകിച്ച് പണവുമായി ബന്ധപ്പെട്ട കാര്യത്തിൽ വിശ്വാസം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് എൻബിഎസ്എൽ ചീഫ് ബിസിനസ് ഓഫീസർ രാഹുൽ ഹാൻഡ പറഞ്ഞു. ഭീം 3.0 ഉപയോഗിച്ച് ലളിതവും സുരക്ഷിതവും സുപരിചിതവുമാണെന്ന് തോന്നുന്ന ഒരു അനുഭവം കെട്ടിപ്പടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.