- Trending Now:
കൊച്ചി: നാഷണൽ പെയ്മെൻറ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സമ്പൂർണ സബ്സിഡിയറിയായ എൻപിസിഐ ഭീം സർവീസസ് പിഎം വിശ്വകർമ പദ്ധതിക്കു കീഴിലുള്ള കരകൗശല വിദഗ്ദ്ധർക്കായി ഭീം ആപ് വഴി ഇറുപി വൗച്ചറുകൾ ലഭ്യമാക്കും. പദ്ധതി പ്രകാരം വിശ്വകർമയായി റഫർ ചെയ്യപ്പെടുന്ന രജിസ്ട്രേഡ് കരകൗശലവിദഗ്ദ്ധർക്ക് പുതിയ സംവിധാനമനുസരിച്ച് ഭീം ആപ്പ് വഴിയുള്ള പ്രത്യേകമായ ഇറുപി വൗച്ചറുകൾ നേടാം. ഉൽപാദനക്ഷമത മെച്ചപ്പെടുത്താനുള്ള ആധുനിക ടൂൾകിറ്റുകൾക്കായുള്ള പദ്ധതി തുക വിതരണം ചെയ്യാൻ ഈ വൗച്ചറുകൾ ഉപയോഗിക്കും. കരകൗശല വിദഗ്ദ്ധർക്ക് ഭീം ആപ്പ് ഡൗൺലോഡ് ചെയ്ത് ആനുകൂല്യങ്ങൾക്കായി നേരത്തെ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഭീം ആപ്പിലൂടെ പദ്ധതി ആനുകൂല്യങ്ങൾ നേടുന്നത് ലളിതമാക്കുമെന്നും ആനുകൂല്യങ്ങൾ വേഗത്തിലും ഫലപ്രദമായും വിതരണം ചെയ്യാൻ ഇതു സഹായിക്കുമെന്നും പുതിയ നീക്കത്തെ കുറിച്ചു സംസാരിച്ച എൻബിഎസ്എൽ വക്താവ് പറഞ്ഞു.
കരകൗശല വിദഗ്ദ്ധർക്ക് ഭീം ആപ്പ് ഡൗൺലോഡ് ചെയ്ത് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.