Sections

കൂടുതൽ ഭാഷകളും കുറഞ്ഞ തോതിലെ ഇൻറർനെറ്റിലെ പ്രവർത്തനവും കൂടുതൽ സൗകര്യങ്ങളുമായി ഭീം 3.0 അവതരിപ്പിച്ചു

Thursday, Mar 27, 2025
Reported By Admin
BHIM 3.0 Launched: Enhanced Features for Easy Digital Payments

കൊച്ചി: കൂടുതൽ ഭാഷകളും കുറഞ്ഞ തോതിലെ ഇൻറർനെറ്റിലെ പ്രവർത്തനവും കൂടുതൽ മെച്ചപ്പെട്ട പണ ആസൂത്രണ സൗകര്യങ്ങളും ഉൾപ്പെടുത്തി ഭീം 3.0 അവതരിപ്പിച്ചു. നാഷണൽ പെയ്മെൻറ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സമ്പൂർണ സബ്സിഡിയറിയായ എൻപിസിഐ ഭീം സർവ്വീസസ് ലിമിറ്റഡിൻറെ (എൻബിഎസ്എൽ) 2016-ൽ പുറത്തിറക്കിയ ഭീമിൻറെ മൂന്നാം പതിപ്പാണ് ഭാരത് ഇൻറർഫെയ്സ് ഫോർ മണി (ഭീം) 3.0. മറ്റ് ആപ്പുകളിലേക്കു പോകാതെ സുഗമമായി പണമടക്കൽ പൂർത്തിയാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന രീതിയിൽ കച്ചവടക്കാർക്കായി ഭീം വേഗയും അവതരിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തോടെയാവും ഇവ പൂർണമായും എല്ലാ സംവിധാനങ്ങളിലും ലഭ്യമാകുക.

കൂടുതൽ ഭാഷകൾ ഉൾപ്പെടുത്തിയ ഭീം 3.0-ൽ 15 ഇന്ത്യൻ ഭാഷകളാണ് ലഭ്യമാകുക. കുറഞ്ഞ തോതിലെ നെറ്റ് വർക്ക് കണക്ഷനുകൾ ഉള്ളതോ വേഗത കുറഞ്ഞ ഇൻറർനെറ്റ് ശൃംഖലകൾ ഉള്ളതോ ആയ പ്രദേശങ്ങളിലും സുഗമമായ ഇടപാടുകൾ ഭീം 3.0-യിൽ സാധ്യമാകും. ഇടപാടുകൾ ട്രാക്കു ചെയ്യാനും ആസൂത്രണം ചെയ്യാനും ചെലവുകൾ എളുപ്പത്തിൽ തരം തരിക്കാനും എല്ലാം ഉള്ള സൗകര്യങ്ങൾ ഇതിലുണ്ട്.

ചെലവുകൾ സുഹൃത്തുക്കൾക്കും കുടുംബത്തിനും ഇടയിൽ സുഗമമായി സ്പ്ലിറ്റു ചെയ്യാനും ഇതിലൂടെ സാധിക്കും. കുടുംബാംഗങ്ങളെ ഇതിൽ ഉൾപ്പെടുത്തി ചെലവുകൾ പങ്കു വെക്കാനും ചില ചെലവുകൾ ചുമതലപ്പെടുത്താനുമെല്ലാം സാധിക്കും. ഡിജിറ്റൽ പണമിടപാടുകൾ സുഗമമാക്കാനും ലളിതമാക്കാനും ഭീം എന്നും മുഖ്യ പങ്കാണു വഹിച്ചിട്ടുള്ളതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എൻപിസിഐ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ അജയ് കുമാർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.