Sections

ട്രാൻസ് യൂണിയൻ സിബിൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ഭാവേഷ് ജെയിനെ നിയമിച്ചു

Friday, Dec 13, 2024
Reported By Admin
Bhavesh Jain appointed as the new Managing Director and CEO of TransUnion CIBIL.

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇൻസൈറ്റ്സ് ആൻഡ് ഇൻഫർമേഷൻ കമ്പനിയായ ട്രാൻസ് യൂണിയൻ സിബിൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ഭാവേഷ് ജെയിനെ നിയമിച്ചതായി പ്രഖ്യാപിച്ചു. അഞ്ച് വർഷത്തെ സേവനത്തിനു ശേഷം മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാർ രാജിവെച്ച ഒഴിവിലേക്കാണ് ഭാവേഷ് എത്തുന്നത്.

കഴിഞ്ഞ അഞ്ച് വർഷമായി ട്രാൻസ് യൂണിയൻ സിബിലിൽ ചീഫ് റവന്യൂ ഓഫീസറായ ഭാവേഷ് ജെയിൻ ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന തന്റെ കരിയറിൽ തോംസൺ റോയിറ്റേഴ്സ്, സിറ്റി ആൻഡ് കോൺ എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചതിലൂടെ മികവുറ്റ സാമ്പത്തിക സേവന അനുഭവം നേടിയിട്ടുണ്ട്.

വർദ്ധിച്ചുവരുന്ന ഡിജിറ്റൽ ലോകത്ത് ബിസിനസ്സും ഉപഭോകതാക്കളും തമ്മിലുള്ള വിശ്വാസം ശക്തിപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നു, അതുവഴി അവർക്ക് മികച്ച കാര്യങ്ങൾ നേടാനാകും. ഇത്രയും കഴിവുള്ള ഒരു ടീമിനെ നയിക്കുന്നതിലും എല്ലാവരുടെയും പ്രയോജനത്തിനായി ഇതിനകം വിപണിയിൽ ചെയ്തിട്ടുള്ള മഹത്തായ ജോലികൾ തുടരാൻ കഴിയുന്നതിലും താൻ സന്തുഷ്ടനാണ്. തന്റെ നിയമനത്തെക്കുറിച്ച് ഭാവേഷ് ജെയിൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.