Sections

ഗ്രീൻ പ്രോ സർട്ടിഫിക്കേഷൻ തിളക്കത്തിൽ ഭാരതി ടിഎംടി

Saturday, Mar 04, 2023
Reported By Admin
Bharathi TMT

ഗ്ലോബൽ ഇക്കോ ലേബലിങ് നെറ്റ് വർക്ക് നൽകുന്ന ഗ്രീൻ പ്രോ സർട്ടിഫിക്കേഷൻ ഭാരതി ടിഎംടി സ്വന്തമാക്കി


കൊച്ചി:പരിസ്ഥിതി സൗഹൃദ നിർമ്മാണത്തിനും ഉപയോഗത്തിനുമായി, ഗ്ലോബൽ ഇക്കോ ലേബലിങ് നെറ്റ് വർക്ക് നൽകുന്ന ഗ്രീൻ പ്രോ സർട്ടിഫിക്കേഷൻ ദക്ഷിണേന്ത്യയിലെ പ്രമുഖ ടിഎംടി ബാർ നിർമ്മാതാക്കളായ ഭാരതി ടിഎംടി സ്വന്തമാക്കി. സ്റ്റീൽ ബാർ നിർമ്മാണത്തിനുള്ള ഗുണമേന്മയുള്ള ബില്ലറ്റുകളുടെ തിരഞ്ഞെടുപ്പ് ഘട്ടം മുതൽ ടി എം ടി ബാറുകളുടെ പുനരുപയോഗം വരെയുള്ള മേഖലകളിൽ ഭാരതി ടിഎംടി നിഷ്കർഷിക്കുന്ന പ്രകൃതിസൗഹൃദവും നൂറു ശതമാനം മാലിന്യമുക്തവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) നൽകിവരുന്ന ഗ്രീൻ പ്രോ സർട്ടിഫിക്കേഷൻ ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഭാവി തലമുറയ്ക്കായുള്ള കരുതലാണ് ഇന്ന് ഭാരതി ടിഎംടി കൃത്യതയോടെ നിഷ്കർഷിക്കുന്ന ഗ്രീൻ പ്രോട്ടോക്കോൾ അനുസൃതമായ നിർമ്മാണവും വിതരണവുമെന്നും അതിനുള്ള അംഗീകാരമാണ് ഗ്രീൻ പ്രോ സർട്ടിഫിക്കേഷൻ എന്നും ഭാരതി ടിഎംടി എക്സിക്യൂട്ടീവ് ഡയറക്ടർ, ദിർഷ മുഹമ്മദ് കള്ളിയത്ത് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണ്, സൂപ്പർ ഇന്ത്യൻ ബ്രാൻഡ് അവാർഡ് ജേതാവ് കൂടിയായ ഭാരതി ടിഎംടിയുടെ ബ്രാൻഡ് അംബാസഡർ


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.