Sections

വനിതാ സംരഭ വികസനം പിന്തുണയ്ക്കുന്നതിനായി ഭാരത് പേ

Saturday, Apr 01, 2023
Reported By admin
bharatpe

ബിസിനസ്സ് സ്കെയിൽ ചെയ്യുന്നതിന് സജ്ജരാക്കുന്നതിനും പങ്കാളിത്തം സഹായകമാകും


രാജ്യത്തെ വനിതാ സംരംഭകരെ സഹായിക്കുന്നതിനായി നീതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോമുമായി യോജിച്ചു ഭാരത് പേ. വനിതാ എംഎസ്എംഇ സംരംഭകർക്ക് മെന്റർഷിപ്പ്, നെറ്റ്വർക്കിംഗ് ചാനലുകൾ, പഠന വിഭവങ്ങൾ എന്നിവയിലേക്ക് പ്രവേശനം നൽകുന്ന അഗ്രഗേറ്റർ പ്ലാറ്റ്ഫോം വികസിപ്പിക്കുകയാണ് ലക്ഷ്യം. ഫിൻടെക് കമ്പനിയായ ഭാരത്പേയുടെ കമ്പനിയായ പേബാക്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സംരംഭമായ ഭാരത്പേ കെയേഴ്സ് ആണ് പദ്ധതി നടപ്പാക്കുന്നത്.

2021-ൽ അമേരിക്കൻ എക്സ്പ്രസ്, ഐസിഐസിഐ ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിക് ഫണ്ടിൽ നിന്ന് മൾട്ടി-ബ്രാൻഡ് ലോയൽറ്റി പ്രോഗ്രാമായ പേബാക്കിനെ ഭാരത് പേ ഏറ്റെടുത്തിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ ആറാമത്തെ സാമ്പത്തിക സെൻസസ് പ്രകാരം, ഇന്ത്യയിലെ മൊത്തം സംരംഭകരിൽ 13.76 ശതമാനം മാത്രമാണ് സ്ത്രീകൾ, ഇത് മൊത്തം 58.5 ദശലക്ഷം സംരംഭകരിൽ 8.05 ദശലക്ഷമാണ്.

ഇത് കണക്കിലെടുത്ത്, ഇന്ത്യയിലെ എല്ലാ തലത്തിലുമുള്ള വനിതാ സംരംഭകർ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാനും സ്ത്രീകൾക്ക് വളർച്ചയ്ക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കാനുമാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നതെന്ന് ഭാരത പേ വ്യക്തമാക്കുന്നു. വനിതകളുടെ കഴിവ് ഉപയോഗിച്ച് അവരുടെ സംരഭ വികസനത്തെ പിന്തുണയ്ക്കുന്നതിനും, വനിതാ സംരംഭകരെ അവരുടെ ബിസിനസ്സ് സ്കെയിൽ ചെയ്യുന്നതിന് സജ്ജരാക്കുന്നതിനും പങ്കാളിത്തം സഹായകമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.