- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇൻററാക്ടീവ് എൻറർടെയ്ൻമെൻറ് പ്ലാറ്റ്ഫോമായ വിൻസോ ഗെയിംസിൻറെയും ഇൻററാക്ടീവ് എൻറർടെയ്ൻമെൻറ് ആൻഡ് ഇന്നൊവേഷൻ കൗൺസിലിൻറെയും (ഐഇഐസി) നേതൃത്വത്തിൽ സംഘടിപ്പിച്ച ഭാരത് ടെക് ട്രയംഫ് പ്രോഗ്രാം (ബിടിടിപി) നടത്തിയ ഗ്രാൻഡ് ഫിനാലെയിൽ വിജയികളായ 20 ഗെയിം ഡെവലപ്പർമാരെ പ്രഖ്യാപിച്ചു.
സർക്കാരിൻറെ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമായ ഡിപിഐഐടിയുമായി സഹകരിച്ചാണ് ബിടിടിപിയുടെ മൂന്നാം പതിപ്പ് സംഘടിപ്പിച്ചത്. മൂന്ന് പതിപ്പുകളിലായി 1500-ലധികം ഗെയിംഡെവലപ്പർമാരും വിദ്യാർത്ഥികളും പങ്കൈടുത്തു.
യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിൻറെ സിഇഒയും പ്രസിഡൻറുമായ ഡോ. മുകേഷ് അഗി, ആക്സൽ പാർട്ണേഴ്സ് സഹസ്ഥാകനായ പ്രശാന്ത് പ്രകാശ്, രുകം ക്യാപിറ്റലിൻറെ സ്ഥാപകയും മാനേജിംഗ് പാർട്ണറുമായ അർച്ചന ജഹാഗിർദാർ, ഡിപിഐഐടി ജോയിൻറ് സെക്രട്ടറി സഞ്ജീവ് സിംഗ്, കലാരി ക്യാപിറ്റലിൻറെ എംഡി രാജേഷ് രാജു എന്നിവരുൾപ്പെട്ട ജൂറിയാണ് സീസണ് 3 ലെ വിജയികളെ വിലയിരുത്തിയത്.
വിജയികൾ സാൻ ഫ്രാൻസിസ്കോയിൽ മാർച്ച് 17-21 വരെ നടക്കുന്ന ഗെയിംഡെവലപ്പർ കോൺഫ്രൻസ്, ഏപ്രിൽ 3-5വരെ ഇന്ത്യയിൽ നടക്കുന്ന സ്റ്റാർട്ട്-അപ്പ് മഹാകുംഭ്, മെയ് 1-4 വരെ നടക്കുന്ന വേവ്സ് എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. നിക്ഷേപകർ, പ്രസാധകർ, വ്യവസായ മുന്നോടിക്കാർ എന്നിവരുടെ ആഗോള പ്രേക്ഷകർക്ക് മുന്നിൽ അവരുടെ നൂതന ഗെയിമുകളും തദ്ദേശീയ ഗെയിമിംഗ് ഐപികളും പ്രദർശിപ്പിക്കും.
യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ ഗെയിമിംഗ് മേഖല നിലവിൽ 4 ബില്യൺ യുഎസ് ഡോളറാണ്. 2034 ആകുമ്പോഴേക്കും 60 ബില്യൺ യുഎസ് ഡോളറിൻറെ വിപണി മൂല്യം ഇന്ത്യൻ ഗെയിമിംഗ് മറികടക്കും.
ഭാരത് ടെക് ട്രയംഫ് പ്രോഗ്രാം വികസിക്കുന്നത് കാണുമ്പോൾ ഗെയിം ഡെവലപ്പർമാരെ മെൻറർ ചെയ്യുന്നതിലൂടെയും രാജ്യത്തിൻറെ മികച്ച ഗെയിമിംഗ് ഉള്ളടക്കം കയറ്റുമതി ചെയ്യുന്നതിലൂടെയും ഈ പ്രോഗ്രാം പ്രധാനമന്ത്രിയുടെ ദർശനത്തിന് ഊർജം പകരുന്നതായി ഡിപിഐഐടിയുടെ ജോയിൻറ് സെക്രട്ടറി സഞ്ജീവ് സിംഗ് പറഞ്ഞു.
ഇന്ത്യയുടെ സ്റ്റാർട്ടപ്പ് പരിസ്ഥിതി അതിവേഗം വളരുകയാണെന്ന് ബിടിടിപിയുടെ ജൂറി അംഗമായ പ്രശാന്ത് പ്രകാശ് പറഞ്ഞു.
മൂന്നാം പതിപ്പോടെ ബിടിടിപി ഇന്ത്യയിലെ ഗെയിം ഡവലപ്പർമാരുടെ കഴിവുകൾ പുറത്ത് കൊണ്ടുവരുന്നതിനുള്ള ഒരു പ്രധാന പ്ലാറ്റ്ഫോമായി അതിൻറെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്ന് വിൻസോ ഗെയിംസിൻറെ സഹസ്ഥാപകനായ പവന് നന്ദ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.