Sections

സംരംഭകന്റെ ഫോണുകളില്‍ ഉണ്ടായിരിക്കേണ്ട ചില ആപ്ലിക്കേഷനുകള്‍

Tuesday, Nov 09, 2021
Reported By admin
business apps

ഒരു സംരംഭകന്റെ ഫോണില്‍ ഉണ്ടായിരിക്കേണ്ട ചില ആപ്ലിക്കേഷനുകള്‍ 

 

സോഷ്യല്‍മീഡിയയിലൂടെ ഏറ്റവും അധികം ബിസിനസ് ലഭിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം ചെറുകിട സംരംഭകരും.ചെറുകിട ബിസിനസുകള്‍ മാത്രമല്ല പ്രമുഖരും സോഷ്യല്‍മീഡയയെ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്.ഇന്ന് സംരംഭങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക്,ട്വിറ്റല്‍,ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകള്‍ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് പറയേണ്ടതില്ലല്ലോ.ഇവയ്ക്ക് പുറമെ ഒരു സംരംഭകന്റെ ഫോണില്‍ ഉണ്ടായിരിക്കേണ്ട ചില ആപ്ലിക്കേഷനുകള്‍ കൂടിയുണ്ട്.

സ്ലാക്ക്

ഗ്രൂപ്പ് ചാറ്റ്,ടീം മീറ്റിംഗ്,ഫയലുകള്‍ സൂക്ഷിക്കല്‍,ഡേറ്റ കൈമാറല്‍ തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കാവുന്ന നമ്മുടെ നാട്ടില്‍ വലിയ പ്രചാരത്തിലാകാത്ത ഒരു ആപ്ലിക്കേഷന്‍ ആണ് സ്ലാക്ക്

യാഹൂ മാര്‍ക്കറ്റ്

സ്റ്റോക്ക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒരു ആപ്പാണ് ഇത്.ഫ്രീ സ്റ്റോക്ക് മാര്‍ക്കറ്റ് ഡേറ്റ,സ്‌റ്റോക്ക് കോട്ട്‌സ്,ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് ഡേറ്റ,പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് എന്നിങ്ങനെ ഒരുപാട് വിവരങ്ങള്‍ ലഭ്യമാണ് യാഹൂ മാര്‍ക്കറ്റില്‍.ഒപ്പം ബിസിനസ് വാര്‍ത്തകളും ഇതിലൂടെ അറിയാം.

ഗൂഗിള്‍ കലണ്ടര്‍ 

തിരക്കു പിടിച്ച ബിസിനസ് ജീവിതത്തില്‍ അപ്പോയ്‌മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനും ആശ്രയിക്കാവുന്ന ഒരു ആപ്ലിക്കേഷന്‍ ആണ് ഗൂഗിള്‍ കലണ്ടര്‍.അപ്പോയ്ന്റ്മെന്റുകള്‍ നിശ്ചയിക്കുന്നതിനൊപ്പം റെസ്പോണ്‍സുകളറിയിക്കാനുള്ള സൗകര്യവും ലഭ്യമാണ്.


ഗൂഗിള്‍ വര്‍ക്ക്‌സ്‌പെയ്‌സ്

സിസ്റ്റത്തിലെയോ ടാബ്,സ്മാര്‍ട്‌ഫോണുകള്‍ എന്നിവയിലെയോ ഫയലുകള്‍ പോര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ ആണ് ഗൂഗിള്‍ വര്‍ക്ക് സ്‌പെയിസ്.സ്റ്റാന്‍ഡേര്‍ഡ് പാക്കേജില്‍ ഉപയോക്താവിന് 30 ജിബി ഓണ്‍ലൈന്‍ സ്‌റ്റോറേജും അണ്‍ലിമിറ്റഡ് അപ്‌ഗ്രേഡ് ഓപ്ഷനും ഇതിലുണ്ട്.ഡോക്‌സ്,സ്‌പ്രെഡ്ഷീറ്റുകള്‍,ഡ്രോയിംഗുകള്‍ എന്നിവയും സാധ്യമാകും.

സര്‍വ്വെ മങ്കി

നിങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എന്താണ് വേണ്ടതെന്ന് അവരോട് ചോദിക്കാന്‍ വ്യക്തമായി പറഞ്ഞാല്‍ സര്‍വ്വെകള്‍ക്ക് സഹായിക്കുന്ന ഒരു ആപ്ലിക്കേഷന്‍ ആണ് ഇത്.സര്‍വ്വെ മങ്കി ഉഫയോഗിച്ച് ഉപയോക്തൃ ഇടപടെല്‍ അറിയാനും നിങ്ങളുടെ ഉത്പന്നങ്ങള്‍,വിലനിര്‍ണ്ണയം,വെബ്‌സൈറ്റ്,തുടങ്ങിയവയുടെ സര്‍വ്വെകള്‍ തയ്യാറാക്കാം.ലോഗിന്‍ വിവരങ്ങള്‍ പങ്കിടാതെ തന്നെ ഫലങ്ങളും റിപ്പോര്‍ട്ടുകളും വ്യത്യസ്ത ടീം അംഗങ്ങള്‍ക്ക് കാണാനാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.