Sections

കര്‍ഷകര്‍ക്ക് 8.50 ലക്ഷം രൂപവരെ വായ്പ നല്‍കുന്ന മികച്ച പദ്ധതി

Sunday, Oct 09, 2022
Reported By admin
loan

കൃഷി ചെയ്യുന്ന വിള സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം കൃഷി എന്നിവയുടെ അടിസ്ഥാനത്തിലുള്ള അംഗീകരിച്ച വായ്പാപരിധി


സ്വന്തം ഭൂമിയിലോ പാട്ട ഭൂമിയിലോ കൃഷി ചെയ്യുന്ന 18 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള എല്ലാ കര്‍ഷകര്‍ക്കും കൂട്ടുകൃഷി ചെയ്യുന്നവര്‍ക്കും SGHS, JLGS എന്നിവര്‍ക്കെല്ലാം കെ സി സി വായ്പ ലഭ്യമാണ്.

കൃഷി ചെയ്യുന്ന വിള സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം കൃഷി എന്നിവയുടെ അടിസ്ഥാനത്തിലുള്ള അംഗീകരിച്ച വായ്പാപരിധിയോടൊപ്പം 10% വിളവെടുപ്പിന് ശേഷമുള്ള മറ്റുചിലവുകള്‍ കര്‍ഷകരുടെ വ്യക്തിഗത ചെലവുകള്‍ മുതലായവയും വായ്പാ പരിധിയുടെ 20% വരെ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാനും റിപ്പയറിംങിനുള്ള ചെലവുകള്‍, വിള ഇന്‍ഷുറന്‍സ്, ആക്‌സിഡന്റ് ഇന്‍ഷുറന്‍സ്, അസറ്റ് ഇന്‍ഷുറന്‍സ് ചെലവുകള്‍ എന്നിവയും വായ്പയായി ലഭിക്കും.

പ്രധാന മന്ത്രി സുരക്ഷാ ഭീമ യോജന (PMSBY)

വെറും 20 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്.

18 മുതല്‍ 70 വയസ്സുവരെ പ്രായമുള്ള എല്ലാ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും ചേരാം

ഇന്‍ഷുറന്‍സില്‍ അപകടം മൂലമുള്ള സ്ഥിരമായ അംഗവൈകല്യം ഉള്‍പ്പെടുന്നു.

പ്രീമിയം തുകയ്ക്ക് അക്കൗണ്ട് ഉടമയുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് ബാങ്ക് മുഖേന ഓട്ടോ ഡെബിറ്റ് സൗകര്യം.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (PMJJBY)

വെറും 436 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ്. 

18 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള എല്ലാ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും ചേരാം

പ്രീമിയം തുകയ്ക്ക് അക്കൗ് ഉടമയുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് ബാങ്ക് മുഖേന ഓട്ടോ ഡെബിറ്റ് സൗകര്യം.

അടല്‍ പെന്‍ഷന്‍ യോജന (APY)

1000 രൂപ മുതല്‍ 5000 രൂപ വരെ പ്രതിമാസ പെന്‍ഷന്‍

18 വയസ്സു മുതല്‍ 40 വയസ്സു വരെയുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതിയില്‍ ചേരാം.

60 വയസ്സു മുതല്‍ പെന്‍ഷന്‍ 

കാലശേഷം നോമിനിക്ക് തുടര്‍ പെന്‍ഷന്‍

അവകാശിക്ക് പെന്‍ഷന്‍ നിക്ഷേപ തുക പരമാവധി 8.50 ലക്ഷം രൂപ വരെ ലഭിക്കും

പ്രീമിയം 3 മാസത്തിലൊരിക്കലും 6 മാസത്തിലൊരിക്കലും അടക്കാന്‍ സൗകര്യം


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.