- Trending Now:
ഇന്ത്യയിലെ മികച്ച പെന്നി ഓഹരികള്‍ പരിചയപ്പെടാം
തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി ഓഹരികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ 100 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് പൊതുവേ ഈ ഗണത്തില്‍ കണക്കാക്കുന്നത്. എന്നാല്‍ ഞൊടിയിടയില്‍ ഒരു നിക്ഷേപകനെ പണക്കാരനും പാപ്പരാക്കാനും കഴിവുള്ള ഓഹരി വിഭാഗമാണ് പെന്നി സ്റ്റോക്കുകള്‍. ഒരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നയിടം.കുറഞ്ഞവിലയില്‍ ലഭ്യമായതുകൊണ്ടുതന്നെ നിക്ഷേപകര്‍ അതിലേക്ക് ഏറെ ആകര്‍ഷിക്കപ്പെടാറുണ്ട്. വളരെ ചെറിയ ബഡ്ജറ്റും എന്നാല്‍ വലിയ റിസ്‌ക് നേരിടാനുള്ള സന്നദ്ധതയും ഉള്ളവര്‍ക്ക് പറ്റിയ ഓഹരികളാണ് പെന്നി ഓഹരികള്‍. ഇവ അങ്ങേയറ്റം അസ്ഥിരമാണ്, അതുകൊണ്ടുതന്നെ റിസ്‌കും ഏറെയാണ്.അതിനാല്‍ പെന്നി ഓഹരികള്‍ വാങ്ങുന്നതിനു മുമ്പ് കമ്പനിയുടെ അടിസ്ഥാന കാര്യങ്ങളും സാമ്പത്തിക സ്ഥിതിയും പഠിക്കുകയും അതിന്റെ മാനേജ്‌മെന്റിനെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് മനസിലാക്കുകയും ചെയ്യണം. ഒരു രൂപ മുതല്‍ പത്തുരൂപയോ ചിലപ്പോള്‍ അതിലും അല്‍പം ഏറെയോ വിലവരുന്ന പൊതുവില്‍ പറയുന്നത്.ഓഹരികളെയാണ് പെന്നി ഓഹരികള്‍ എന്നു നിക്ഷേപകര്‍ കുറഞ്ഞ വിലയില്‍ പെന്നി ഓഹരികള്‍ വാങ്ങുകയും വലിയ വിലയില്‍ വിറ്റ് ലാഭമുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അപ്രതീക്ഷിത തീരുമാനങ്ങളും ഊഹാപോഹങ്ങളുമെല്ലാം പെന്നി ഓഹരികളുടെ വിലയില്‍ വളരെയേറെ പ്രതിഫലിക്കും. അതിനാല്‍ പെന്നി ഓഹരികളുടെ വില പൊടുന്നനെ ഉയരുകയും ഇടിയുകയും ചെയ്യാറുണ്ട്.മികച്ച ഫണ്ടമെന്റല്‍സുള്ള പെന്നി ഓഹരികളിലൂടെ ഏതാനും മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ അകം പലമടങ്ങ് റിട്ടേണ്‍ നേടാന്‍ നിക്ഷേപകര്‍ക്ക് കഴിയും. ശക്തമായ ഫണ്ടമെന്റല്‍സുള്ള ഇന്ത്യയിലെ മികച്ച പെന്നി ഓഹരികള്‍ പരിചയപ്പെടാം:
ആഷിര്‍വാദ് കാപ്പിറ്റല്‍: ഈ കമ്പനി ഒരു ബാങ്കിതര ധനകാര്യ കോര്‍പ്പറേഷനാണ്. ആഭരണങ്ങള്‍, പെയിന്റിങ്ങുകള്‍ വിലയേറിയ കല്ലുകള്‍ എന്നിവയുടെ കൊത്തുപണികള്‍ ചെയ്യുന്ന കമ്പനിയാണിത്. ഒപ്പം തന്നെ നിക്ഷേപ, വായ്പ ബിസിനസിലും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്. കടബാധ്യതയില്ലാത്ത കമ്പനിയാണിത്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 23% ആണ്.
ബെറൈല്‍ സെക്യൂരിറ്റീസ്: അഡ്വാന്‍സുകളും ലോണുകളും നല്‍കുന്ന കമ്പനിയാണിത്. ഏതാണ്ട് കടബാധ്യതയില്ലാത്ത കമ്പനിയായതിനാലും ഓഹരി അതിന്റെ ബുക്ക് മൂല്യത്തിന്റെ 0,40 മടങ്ങിലാണ് ട്രേഡ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിനാലും നിക്ഷേപകര്‍ക്ക് നല്ലൊരു ഇന്‍വെസ്റ്റ്‌മെന്റ് ഓപ്ഷനാണ് ഈ കമ്പനി.
രാധേ ഡവലപ്പേഴ്‌സ്: 1995ലാണ് ഈ കമ്പനി സ്ഥാപിച്ചത്. റിയല്‍ എസ്റ്റേറ്റ് ഡവലപ്പ്‌മെന്റ് ബിസിനസിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 89.6% ലാഭവളര്‍ച്ച കൈവരിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഓഹരി വില കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 126% ആണ്.
ലുഹാരുക മീഡിയ: 1981ലാണ് ഈ കമ്പനി സ്ഥാപിച്ചത്. ഇതൊരു ബാങ്കിതര ധനകാര്യ സ്ഥാപനമാണ്. സാമ്പത്തിക ബിസിനസിലും ലോണ്‍ നല്‍കുന്നതിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വാഹന ഭവന വായ്പകളും ഓഹരികള്‍ക്കും സെക്യൂരിറ്റികള്‍ക്കും മേലുള്ള വായ്പകളും നല്‍കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഓഹരി വില കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 87% വും കോമ്പൗണ്ട് ലാഭ വളര്‍ച്ച 28%വുമാണ്.
നോര്‍ബന്‍ ടീ ആന്റ് എക്‌സ്‌പോര്‍ട്ട്‌സ്: 1990ലാണ് ഈ കമ്പനി സ്ഥാപിച്ചത്. ചായപ്പൊടി നിര്‍മ്മാണ രംഗത്താണ് ഏര്‍പ്പെട്ടിരിക്കുന്നത്. വര്‍ഷാവര്‍ഷം 600000 കിലോഗ്രാം തേയില ഉല്പാദിപ്പിക്കാറുണ്ട്. കമ്പനിയുടെ ഓഹരി അതിന്റെ പുസ്തക മൂല്യത്തിന്റെ 0.52 മടങ്ങ് ട്രേഡ് ചെയ്യുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഓഹരിവില കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 21% ആണ്.
സി.എന്‍.ഐ റിസര്‍ച്ച് :1982ല്‍ സ്ഥാപിക്കപ്പെട്ട ഈ കമ്പനി ഇക്വിറ്റി റിസര്‍ച്ച്, ഫിനാന്‍ഷ്യല്‍ അഡൈ്വസറി രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഏറെക്കുറെ കടബാധ്യതയില്ലാത്ത ഈ കമ്പനി കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ 75% കോമ്പൗണ്ട് ലാഭ വളര്‍ച്ച കൈവരിച്ചു.
ട്രാന്‍സ് വിന്റ് ഇന്‍ഫ്രാസ്ട്രക്ടേഴ്‌സ് ലിമിറ്റഡ്: 1997ലാണ് ഈ കമ്പനി രൂപീകരിച്ചത്. ഇതൊരു സാങ്കേതികവിദ്യാധിഷ്ടിത കമ്പനിയാണ്. ബുക്ക് വാല്യുവിനേക്കാള്‍ 0.44 മടങ്ങിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ഓഹരി വില കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 36% ആണ്.
ബി.കെ.വി ഇന്റസ്ട്രീസ്: അക്വാകള്‍ച്ചറല്‍ സ്ഥാപനങ്ങളുടെ ബിസിനസാണ് ഈ കമ്പനിക്ക്. ഇത് കടങ്ങള്‍ കുറയ്ക്കുകയും ഏതാണ്ട് കടവിമുക്തമാകുകയും ചെയ്തിട്ടുണ്ട്.
പി.എം. ടെലിലിക്‌സ്: പ്ലാസ്റ്റിക് ഗ്രാന്യൂളുകളുടെ വ്യാപാരമാണ് ഈ കമ്പനി നടത്തുന്നത്. ഈ കമ്പനിയുടെ ഓഹരികള്‍ ബുക്ക് വാല്യുവിന്റെ 0.76% ത്തിലാണ് ട്രേഡ് ചെയ്യുന്നത്.
ലെഷ ഇന്റസ്ട്രീസ്: 1992ല്‍ സ്ഥാപിക്കപ്പെട്ട ഈ കമ്പനി സ്റ്റീല്‍ പ്രോഡക്ടുകളുടെ വ്യാപാരം നടത്തുകയാണ്. കമ്പനി കടബാധ്യതകള്‍ കുറയ്ക്കുകയും ഏതാണ്ട് കടവിമുക്തമാകുകയും ചെയ്തിട്ടുണ്ട്. പെന്നി ഓഹരികളില്‍ നിക്ഷേപിക്കുന്നത് പലമടങ്ങ് റിട്ടേണുകള്‍ നേടാന്‍ സഹായിക്കും. അതേസമയം തന്നെ അവ അസ്ഥിരവും ലിക്വിഡ് അല്ലാത്തതുമാണ്.അതിനാല്‍ നല്ല റിസര്‍ച്ചിന് ശേഷം സമീപഭാവിയില്‍ മികച്ച വളര്‍ച്ചാ സാധ്യതയുള്ള ഓഹരികളില്‍ വേണം നിക്ഷേപിക്കാം. ഒപ്പം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും എത്രത്തോളം റിസ്‌ക് താങ്ങാനാവും എന്നതും പ്രതീക്ഷിക്കുന്ന റിട്ടേണും എല്ലാം ഓര്‍ത്തുവേണം പെന്നി ഓഹരികളില്‍ നിക്ഷേപിക്കാന്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.