Sections

റിയൽ എസ്‌റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുമ്പോൾ ഫ്‌ളാറ്റ്/വില്ലകൾ ആണോ അതോ ഹൗസ്‌പ്ലോട്ടുകളാണോ നല്ലത്

Wednesday, Apr 12, 2023
Reported By Admin
real estate

റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുമ്പോൾ മികച്ച ഓപ്ഷൻ ഏതാണ്


റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് ഹൗസ് പ്ലോട്ടാണോ അതോ വില്ല/ഫ്ലാറ്റുകളാണോ അനുയോജ്യം എന്ന കാര്യത്തിൽ കൺഫ്യൂഷൻ ഉണ്ടാവാറുണ്ട്. ഇതിൽ ഏറ്റവും മികച്ച ഓപ്ഷൻ എങ്ങനെ തിരഞ്ഞെടുക്കാം. ചില വിലയിരുത്തലുകൾ നോക്കാം.

ഒന്നാമത്തെ കാര്യം ഫ്ളാറ്റ് അല്ലെങ്കിൽ വില്ല എന്നിവയിൽ ഇൻവെസ്റ്റ്മെന്റ് നടത്തിയാൽ മെയിന്റനൻസ് കോസ്റ്റ് വളരെ കൂടുതലായിരിക്കും. അത് എല്ലാ വർഷവും നടത്തേണ്ടതായും വരുന്നു. എന്നാൽ ഹൗസ് പ്ലോട്ടുകളെ സംബന്ധിച്ചിടത്തോളം മെന്റനൻസ് കോസ്റ്റ് വളരെ കുറവാണ്.

രണ്ടാമത്തെ കാര്യം ഫ്ളാറ്റുകൾക്കും വില്ലകൾക്കും റീ സെയിൽ വ്യാലു വളരെ കുറവാണ്. ഓരോ വർഷങ്ങൾ പിന്നിടുമ്പോഴും വില കുറയുവാനാണ് സാധ്യത. എന്നാൽ മികച്ചൊരു ഹൗസ് പ്ലോട്ടാണെങ്കിൽ 10 ശതമാനം മുതൽ 50 ശതമാനം വരെ ലാഭം ഒരു വർഷത്തിനുള്ളിൽ വിൽക്കുമ്പോൾത്തന്നെ ലഭിക്കാം.

മൂന്നാമത്തെ കാര്യം ഹൗസ്പ്ലോട്ടുകൾ താരതമ്യേന സംരക്ഷിക്കുവാൻ എളുപ്പമാണ് എന്നാൽ ഫ്ളാറ്റുകൾ വില്ലകൾ എന്നിവ സംരക്ഷിക്കുവാൻ ബുദ്ധിമുട്ട് നേരിടും.

നാലാമത്തെ കാര്യം ഫ്ളാറ്റുകൾ വില്ലകൾ എന്നിവ വാങ്ങുമ്പോൾ നിയമപരമായ കാര്യങ്ങൾ എല്ലാം തന്നെ കൃത്യമായി മനസിലാക്കിയിട്ടുവേണം വാങ്ങുവാൻ കബളിപ്പിക്കപ്പെടുവാൻ ഏറെ സാധ്യയുള്ള ഒരു മേഖലയാണ്. ഹൗസ്പ്ലോട്ടുകളെ സംബന്ധിച്ച് മുന്നാധാരങ്ങളും മറ്റും വളരെ പെട്ടെന്ന് ലഭിക്കും.

അഞ്ചാമത്തെ കാര്യം ഫ്ളാറ്റ് വില്ല എന്നിവ വാങ്ങുമ്പോൾ കെട്ടിടത്തിന്റെ സൗകര്യങ്ങൾ, സുരക്ഷ, ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളുടെ ക്വാളിറ്റി എന്നിങ്ങനെയുള്ള കാര്യങ്ങൾ വിലയിരുത്തി മാത്രമെ വാങ്ങുവാൻ പാടുള്ളു. അതുകൊണ്ട് ഒരു ഇൻവെസ്റ്റ്മെന്റ് എന്ന നിലയിൽ നോക്കിയാൽ ഹൗസ്പ്ലോട്ടുകളാണ് ഏറ്റവും ഉചിതം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.