- Trending Now:
ലോകത്തിലെ ഏറ്റവും ആവശ്യമുള്ള കാര്യമാണ് ലീഡർമാർ. ലോകത്തെ നയിക്കുവാൻ മികച്ച ലീഡർമാർ ഉണ്ടെങ്കിൽ മാത്രമാണ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുക. സാധാരണ പറയാറുണ്ട് 100 ആട്ടിൻ കൂട്ടത്തിനെ ഒരു സിംഹം നയിച്ചാൽ അത് ശരിയായ സ്ഥലത്ത് എത്തും. എന്നാൽ 100 സിംഹങ്ങളെ ഒരാടാണ് നയിക്കുന്നതെങ്കിൽ അത് ശരിയായി പോവുകയില്ല. ഏറ്റവും മികച്ച കഴിവുള്ള സമർത്ഥരായ ലീഡർമാരെയാണ് ഈ ലോകത്തിന് ആവശ്യമുള്ളത്. അങ്ങനെയുള്ള ആളുകൾ ലോകത്തെ നയിച്ചാൽ മാത്രമാണ് ഈ ലോകം വളരെ ശക്തമായി മുന്നോട്ടുപോവുക. അങ്ങനെ കഴിവുള്ള ആളുകളെ എങ്ങനെ മികച്ച ലീഡർമാരാക്കി എടുക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്. ഈ ലോകത്തിൽ നാല് തരത്തിലുള്ള ലീഡർമാരാണ് പൊതുവേ ഉള്ളത്. ഇതിൽ ഏറ്റവും മികച്ച ലീഡർ ആരാണെന്ന് നിങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാം.
ആജ്ഞാപിക്കൽ കൊണ്ട് ബാക്കിയുള്ളവരെ നിയന്ത്രിക്കുന്നവർ. ഹിറ്റ്ലർ,മുസോളിനി, സ്റ്റാലിൻ, മാവോ മുതലായിട്ടുള്ള ആളുകളൊക്കെ അതോറിറ്റേറിയൻ ലീഡർമാരാണ്.ഒറ്റയ്ക്ക് തീരുമാനമെടുക്കുകയും മറ്റുള്ളവരെ കൊണ്ട് നടപ്പിലാക്കുകയും ചെയ്യുന്നവരാണ്. ഇവർക്ക് ജനാധിപത്യ ബോധം ഒന്നും ഉണ്ടാകാറില്ല.ഇവർ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർ കേൾക്കുക എന്നത് മാത്രമേ ഉള്ളൂ. രാജാക്കന്മാരുടെ ഒക്കെ രീതി അതോറിറ്റേറിയൻ രീതിയാണ്. ആധികാരികമായി ഒരു കാര്യം പറയുകയും അത് മറ്റുള്ളവരെ കൊണ്ട് അനുസരിപ്പിക്കുകയും അതിനുവേണ്ടി അവരെ നിർബന്ധിപ്പിക്കുകയും അതിനനുസരിച്ച് ചെയ്യുകയും അതിന് അനുയോജ്യമായ ടീമുകൾ തനിക്ക് ചുറ്റും ഉണ്ടാക്കുന്ന രീതിയാണിത്. ഇത് മികച്ച ഒരു മാതൃകയാണെന്ന് പറയാൻ കഴിയില്ല പക്ഷേ ചില കാര്യങ്ങൾ ബോൽഡായി എടുക്കണമെങ്കിൽ ഈ അതോറിറ്റേറിയൻ ഷിപ്പിനു മാത്രമേ സാധിക്കുകയുള്ളൂ എന്നതാണ് സത്യം. ലോകത്തെ മാറ്റിമറിച്ചിട്ടുള്ളത് ഇത്തരത്തിലുള്ള ആളുകളാണ്. അത് പോസിറ്റീവ് രീതിയേക്കാൾ കൂടുതൽ നെഗറ്റീവ് രീതിയിലാകുവാനാണ് സാധ്യത.
എല്ലാവരെയും സഹകരിപ്പിച്ചു കൊണ്ടുപോകുന്ന,ഒരു കുട്ടിയെ നോക്കുന്നത് പോലെ മറ്റുള്ളവരെ നോക്കുന്ന ലീഡർഷിപ്പ്. അതിമനോഹരമായ ഒരു ലീഡർഷിപ്പ് ക്വാളിറ്റി ആണ്. മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന ആളുകൾ. മദർ തെരേസയെ പോലുള്ള ആളുകളെ ഇതിനുദാഹരണമായി പറയാം. മറ്റുള്ളവർക്ക് വേണ്ടി സ്വയം ജീവിതമനുഷ്ഠിച്ച അവരെ മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള മഹത്തരമായ ഒരു ലീഡർഷിപ്പ് ക്വാളിറ്റി ആണിത്. ഗാന്ധിജി, നെൽസൺ മണ്ടേല, ഇവരെയൊക്കെ ഇതിന് മറ്റൊരു ഉദാഹരണമാണ് അവർ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരായിരുന്നു.
ജനാധിപത്യ രീതിയിലുള്ള ആളുകൾ എന്ന് പറയുമ്പോൾ ജനങ്ങളുടെ ഭൂരിപക്ഷ അഭിപ്രായങ്ങൾ എടുത്തുകൊണ്ട് മുന്നോട്ടുകൊണ്ടുപോകുന്ന ലീഡർ. ഇതിന് നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കും. എബ്രഹാം ലിങ്കൻ, വിൻസൺ ചർച്ചിൽ, നെഹ്റു ഇവരെയൊക്കെ ജനാധിപത്യ വാദികളായികണക്കാക്കാൻ സാധിക്കും.ജനങ്ങളുടെ അഭിപ്രായങ്ങൾ ചോദിച്ചു കൊണ്ട് അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ആയിരിക്കും.ഇതിന് ഒരു അപകടം എന്ന് പറയുന്നത് ജനങ്ങൾ മോശം ചിന്താഗതിയുള്ള ആളുകളാണെങ്കിൽ ആളുകളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി മോശമായ കാര്യങ്ങൾ ചെയ്തു എന്ന് വരാം. പക്ഷേ അത് അപ്പോൾ മനസ്സിലാക്കണം എന്നില്ല കുറെ വർഷങ്ങൾ കഴിയുമ്പോഴാണ് അതിന്റെ മൈനസ്സുകൾ മനസ്സിലാകുന്നത്. തിരിച്ച് നല്ല ജനങ്ങൾ ആണെങ്കിൽ അവരുടെ അഭിപ്രായങ്ങൾ മാനിച്ച് വളരെ നല്ല രീതിയിൽ കൊണ്ടുപോകുവാനും ഇവർക്ക് സാധിക്കും. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് എബ്രഹാം ലിങ്കനെ പോലുള്ള ആളുകൾ.
ഇവരെ ഒരിക്കലും മികച്ച ഒരു ലീഡർമാരാണെന്ന് പറയാൻ കഴിയില്ല. ഇവർ വെറുതെ ഇരിക്കുകയും മറ്റുള്ളവരെക്കൊണ്ട് പ്രവർത്തിപ്പിക്കുക എന്നതാണ് ഇവരുടെ രീതി.പൊതുവേഇത്തരക്കാരെ ആളുകൾ ഇഷ്ടപ്പെടുന്നവർ അല്ല. അധികാരം ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവരെ ജോലി ചെയ്യിപ്പിക്കുകയും ഇവർ ഒഴപ്പി നടക്കുകയും ചെയ്യുന്ന ആളുകളായിരിക്കും. മറ്റുള്ളവരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചു അതിന്റെ ക്രെഡിറ്റ് എടുക്കാൻ താല്പര്യപ്പെടുന്നവരാണ്. ഇവർ ഒരിക്കലും മടിയാന്മാരായിട്ടുള്ളവരല്ല. മറ്റുള്ളവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുവാൻ അപാരമായ കഴിവുള്ളവർ ആയിരിക്കും. ഏറ്റവും മികച്ച ഒരു ബിസിനസുകാരൻ ആരാണ് എന്ന് ചോദിച്ചാൽ തീർച്ചയായും അതോറിറ്റേറിയൻ ആണ്. ബിസിനസ്സുകാർക്ക് ജനാധിപത്യവും മറ്റുള്ളവരുടെ കാര്യവും നോക്കിക്കൊണ്ട് നടന്നാൽ കാര്യം നടക്കില്ല. അതോറിറ്റേറിയൻ ബിസിനസ് സംരംഭകനാണ് തീർച്ചയായും ജീവിതത്തിൽ വിജയിക്കുക. എന്നാൽ ലോക നേതാക്കന്മാരിൽ വെച്ച് ഏറ്റവും മികച്ചത് ഡെമോക്രാറ്റിക്, അതോറിറ്റേറിയൻ ഇതിൽ ഏതെങ്കിലും ഒന്നായിരിക്കും. നിങ്ങൾക്ക് ഇതിൽ ഏതാണ് ഏറ്റവും മികച്ച രീതി എന്ന് തോന്നുന്നത് അത് തിരഞ്ഞെടുക്കാവുന്നതാണ്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.