അസിഡിറ്റി ഉണ്ടാക്കുന്ന പ്രശ്നം ചില്ലറയല്ല. അതനുഭവിച്ചവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുകയുള്ളൂ. എന്നാൽ പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് കാരണം നമ്മുടെ തെറ്റായ ഭക്ഷണ രീതി തന്നെയാണ്. ഏതൊക്കെ തരത്തിലുള്ള ഭക്ഷണം കഴിയ്ക്കണം ഏതൊക്കെ കഴിയ്ക്കരുത് എന്നത് തീർച്ചയായും അറിഞ്ഞിരിയ്ക്കണം. എന്നാൽ അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ മാറ്റാൻ ചില ഭക്ഷണങ്ങൾക്ക് കഴിയും. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തിൽ അസിഡിറ്റി ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നത് എന്ന് നോക്കാം.
- ഓട്സ് ആരോഗ്യത്തിന് ഏറ്റവും നല്ല ധാന്യമാണ്. ഓട്സ് അസിഡിറ്റിയെ ചെറുക്കുന്നതിൽ മുന്നിലാണ്. ഇത് അസിഡിറ്റി മാത്രമല്ല അമിതവണ്ണം എന്ന പ്രശനത്തേയും ഇല്ലാതാക്കുന്നു.
- ഏത് ഗുരുതര രോഗത്തേയും നിമിഷങ്ങൾ കൊണ്ട് തോൽപ്പിക്കാനുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ട്. ഇഞ്ചി കഴിയ്ക്കുന്നത് അസിഡിറ്റിയെ നിമിഷങ്ങൾ കൊണ്ട് ഇല്ലാതാക്കുന്നു.
- കറ്റാർവാഴ ഇല്ലാതാക്കുന്നത് അസിഡിറ്റിയെ മാത്രമല്ല ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും കറ്റാർവാഴ ഇല്ലാതാക്കുന്നു.
- വിവിധ തരത്തിലുള്ള പച്ചക്കറികൾ ചേർത്ത് സാലഡ് ആയി കഴിയ്ക്കുന്നത് എന്തുകൊണ്ടും അസിഡിറ്റിയെ ഇല്ലാതാക്കുന്നതിൽ മുന്നിലാണ്.
- അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതിനെ ഇല്ലാതാക്കാൻ ഏറ്റവും നല്ലതാണ് പെരുംജീരകം. ദഹനപ്രശ്നങ്ങൾ പരിഹരിയ്ക്കാൻ എന്നും മുന്നിലാണ് പെരുംജീരകം.
- കടൽവിഭവങ്ങൾ പലതും അസിഡിറ്റിയെ ഇല്ലാതാക്കുന്നതാണ്. അതുപോലെ ചിക്കൻ കഴിയ്ക്കുന്നതും അസിഡിറ്റിയെ തോൽപ്പിക്കുന്നു.
- കപ്പ സാധാരണ അസിഡിറ്റി ഉണ്ടാക്കും എന്നാണ് പറയുന്നത്. എന്നാൽ കപ്പ കഴിയ്ക്കുന്നത് അസിഡിറ്റിയെ കുറയ്ക്കുകയാണ് ചെയ്യുന്നത്.
- സെലറി വിദേശിയാണെങ്കിലും രോഗം മാറ്റുന്ന കാര്യത്തിൽ സ്വദേശി തന്നെയാണ് എന്നതാണ് സത്യം. അസിഡിറ്റി അഥവാ നൈഞ്ചെരിച്ചിൽ മാറ്റുന്ന കാര്യത്തിൽ സെലറി മുന്നിൽ തന്നെയാണ്.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

വെരിക്കോസ് വെയിൻ: കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.