- Trending Now:
കൊച്ചി: രാജ്യത്തെ നാൽപതു വയസിൽ താഴെയുള്ള മികച്ച ആർക്കിടെക്ചർമാരുടെ പട്ടികയിൽ ഇടം പിടിച്ച് മലയാളിയായ യുവ ആർക്കിടെക് ജോസി പോൾ. ആർക്കിടെക് ആൻഡ് ഇന്റീരിയർസ് ഇന്ത്യ ഏർപ്പെടുത്തിയ പുരസ്കാരം ബംഗളുരുവിൽ നടന്ന ചടങ്ങിൽ വെച്ച് ജോസി പോൾ ഏറ്റുവാങ്ങി. അങ്കമാലി എളവൂർ നെല്ലിശേരി വീട്ടിൽ പോളി ജോസിന്റെയും ലിംസി പോളിയുടെയും മകനായ ജോസി പ്രശസ്ത ആർക്കിടെക് ഹഫീസ് കോൺട്രാക്ടറുടെ മുംബൈയിലെ സ്ഥാപനത്തിൽ അസോസിയേറ്റ് ആർക്കിടെക്കായി ജോലി ചെയ്യുകയാണ്. ഐ.ഇ.എസ്. എൻജിനീയറിങ് കോളജിൽ നിന്ന് ബി.ആർക് പാസായ ജോസി 2018 ൽ ഹഫീസ് കോൺട്രാക്ടർക്കൊപ്പം ചേർന്നു. ജോലിക്കൊപ്പം തന്നെ കട്ടക്കിലെ പീലുമോഡി കോളജ് ഓഫ് ആർക്കിടെക്ചറിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദാനന്തര ബിരുദവും നേടി.
നിരവധി പ്രശസ്തമായ നിർമിതികളിൽ ഹാഫിസ് കോൺട്രാക്ടർക്കൊപ്പം പ്രവർത്തിച്ചു വരികയാണിപ്പോൾ. പ്രധാനമന്ത്രി ആവാസ് യോജനയിൽ 5.5 കോടി ചതുരശ്രയടിയിൽ 60000 വീടുകൾ നിർമിച്ച മുംബൈ സിഡ്കോ മാസ് ഹൗസിങ്, 115 ഏക്കറിൽ 14000 വീടുകളുമായി റൺവേ ഗാർഡൻസ്(1.8 കോടി ചതുരശ്രയടി), 135 ഏക്കറിൽ 16000 വീടുകളുള്ള റൺവേ മൈസിറ്റി, മുംബൈ ഡോംബിവ്ലിയിലെ യൂറോ സ്കൂൾ, 30000പേരെ പുനരധിവസിപ്പിക്കുന്ന താനെ അർബൻ നവീകരണ പദ്ധതി എന്നിവ ജോസിയുടെ മേൽനോട്ടത്തിലാണ് നടപ്പിലാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.