Sections

കൈസൻ ടെക്‌നിക് ബിസിനസിൽ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

Thursday, Dec 21, 2023
Reported By Soumya
Kaizen Technique

കൈസൻ ടെക്‌നിക്. ബിസിനസുകാർ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിലും തൊഴിൽ അന്തരീക്ഷം കൂടുതൽ കാര്യക്ഷമമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ജാപ്പനീസ് ബിസിനസ്സ് തത്വശാസ്ത്രമാണ് കൈസെൻ. കൃത്യസമയത്ത് ഡെലിവറി, സ്റ്റാൻഡേർഡ് ജോലി, കാര്യക്ഷമമായ ഉപകരണങ്ങളുടെ ഉപയോഗം, മാലിന്യ നിർമാർജനം എന്നിവയാണ് കൈസൻ തത്ത്വചിന്തയുടെ പ്രധാന ലക്ഷ്യങ്ങളിൽ ചിലത് .'നല്ല മാറ്റം' അല്ലെങ്കിൽ 'മെച്ചപ്പെടൽ' എന്ന് വിവർത്തനം ചെയ്യുന്ന രണ്ട് ജാപ്പനീസ് പദങ്ങളുടെ സംയുക്തമാണ് കൈസൺ. കൈസൻ ടെക്‌നോളജിയുടെ പ്രത്യകത ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.

  • വീട്ടിനകത്ത് തന്നെ ഉപകരണങ്ങൾ 80% ഉപയോഗമില്ലാത്തവയായിരിക്കും,അതുപോലെ തന്നെ ഓഫീസിനുള്ളിലും ആവശ്യമില്ലാത്ത സാധനങ്ങൾ ആയിരിക്കും കൂടുതലും അവയെല്ലാം ഉപേക്ഷിക്കുക എന്നതാണ് ആദ്യപടി.
  • അടുക്കും ചിട്ടയുമുള്ള ക്രമീകരണത്തിൽ സാധനങ്ങൾ വയ്ക്കുക.
  • ഏത് ഭാഗത്ത്  വച്ചാലാണ് ആ സാധനങ്ങൾ വളരെ  കൂടുതലായി ഉപയോഗിക്കാൻ കഴിയുക എന്ന് നോക്കിയതിനുശേഷം ആയിരിക്കും അതാത് സ്ഥാനങ്ങളിൽ ആ പ്രോഡക്ടുകൾ വയ്ക്കുക.
  • ആവശ്യമുള്ള സാധനങ്ങൾ മാത്രമേ ഓഫീസുകളിലും ഫാക്ടറികളിലും വയ്ക്കുകയുള്ളൂ. ഉദാഹരണമായി വാഹനങ്ങൾക്ക് ഓർഡർ കിട്ടിയതിനുശേഷം മാത്രമായിരിക്കും അവർ സാധനങ്ങൾ പർച്ചേസ് ചെയ്യുന്നത് അതിനുശേഷം മാത്രമേ അവ വർക്ക് സ്റ്റാർട്ട് ചെയ്യുകയുള്ളൂ. ഇങ്ങനെ ആകുമ്പോൾ പ്രോഡക്ടുകൾ ഡംബ് ചെയ്യുന്ന ഒരു രീതി ഒഴിവാക്കാൻ സാധിക്കും.
  • ഓഫീസിനകം ഫാക്ടറിയ്ക്കുള്ളിൽ എല്ലാം എപ്പോഴും ഹൈജീനിക് ആയിരിക്കും. അവിടുത്തെ തൊഴിലാളികളെയും ഓഫീസർമാരെയും പ്രചോദിപ്പിക്കുന്ന ഒരു അന്തരീക്ഷം അവർ ഉണ്ടാകും.
  • അമിതമായ ബഹളങ്ങളോ കളറുകളോ അവർ ഉപയോഗിക്കാറില്ല. പ്രചോദിപ്പിക്കുന്ന തരത്തിലുള്ള കളറുകളും ശബ്ദവും ആയിരിക്കും ഓഫീസിനുള്ളിൽഅവർ ഉണ്ടാക്കുക.
  • കൈസന്റെ ഏറ്റവും വലിയ പ്രത്യേകത അടുക്കും ചിട്ടയുമായി കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ്.
  • ഇതിനുവേണ്ടി ധ്യാനം അവർ പ്രാക്ടീസ് ചെയ്യുന്നത്.
  • അവരവരെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ഭംഗിയായി ചെയ്യുക. മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാതെ അവരവരുടെ ഉത്തരവാദിത്വങ്ങൾ എത്ര ഭംഗിയായി ചെയ്യാൻ സാധിക്കുമോ അവർ അത്രയും മികച്ചതാക്കും.
  • ഓരോ ദിവസവും മെച്ചപ്പെടുത്തുക എന്ന കാര്യവും അവർ ശ്രദ്ധിക്കാറുണ്ട്. ഇന്നലത്തെപ്പോലെ ആകെ ആകരുത് ഇന്നത്തെ ദിവസം എന്ന് അവർക്ക് നിർബന്ധമുണ്ട്. എല്ലാദിവസവും മെച്ചപ്പെട്ട രീതിയിലായിരിക്കും അവരുടെ അറേഞ്ച്‌മെൻസും പ്രവർത്തനങ്ങളും എല്ലാം. ഓരോ ദിവസവും പുരോഗമനപരമായ രീതിയിൽ കൊണ്ടുപോകാൻ വേണ്ടി അവർ ശ്രമിക്കും.

ഇങ്ങനെ കൈസൻ ടെക്‌നോളജി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ ജപ്പാനിൽ ഉണ്ട്. ഇന്ന് ലോകം മുഴുവനും ഈ രീതി അനുകരിക്കുന്നുമുണ്ട്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.