ബിസിനസിൽ ഉണ്ടാകുന്ന അബദ്ധങ്ങൾ പല ബിസിനസുകാരും പുറത്തു പറയാൻ തയ്യാറാകില്ല. എല്ലാവരുടെ മുൻപിലും വളരെ കഴിവുള്ളവരാണ് എന്ന് കാണിക്കാൻ വേണ്ടി തന്റെ ആശങ്കകളും, പ്രശ്നങ്ങളും ഉള്ളിൽ തന്നെ ഒതുക്കി ബുദ്ധിമുട്ടുന്നവരാണ് പല ബിസിനസുകാരും. ഇങ്ങനെ ബിസിനസിലെ പ്രശ്നങ്ങൾ പുറത്തു പറയാതെ ഉള്ളിൽ കൊണ്ട് നടന്നാൽ അത് പിന്നീട് വലിയ ബുദ്ധിമുട്ടുകളിലേക്കും അത് ആത്മഹത്യയുടെ വക്കിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. സത്യസന്ധമായി തന്റെ കാര്യങ്ങൾ തുറന്നു പറയാൻ കഴിയാത്ത ഒരാൾക്ക് ബിസിനസുകാരൻ ആക്കാനുള്ള യോഗ്യതയില്ല. താൻ ബിസിനസ്സിൽ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന കാര്യങ്ങൾ ആവശ്യമുള്ള ആളിനടുത്ത് തുറന്നു പറയാനുള്ള കഴിവ് ഉണ്ടാക്കുക. എങ്ങനെയാണ് ആ കഴിവ് ഉണ്ടാക്കുന്നത് എന്നതിനെ കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്.
- നാം എന്താണ് എന്ന് വ്യക്തമായി ധാരണ ഇല്ലാത്തതുകൊണ്ടാണ് തുറന്നു പറയാൻ കഴിയാത്തത്. തന്റെ കഴിവും കഴിവുകേടുമെന്താണെന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ് ഒരു ബിസിനസുകാരൻ മറ്റുള്ളവരോട് തുറന്നു പറയാത്തത്.
- ഈഗോ കാരണമാണ് ചിലർ കാര്യങ്ങൾ തുറന്നു പറയാത്തത്. എനിക്ക് തെറ്റുകൾ പറ്റാറില്ല എന്ന് മറ്റുള്ളവരുടെ മുന്നിലോ പങ്കാളിയുടെയോ സ്റ്റാഫുകളുടെ മുന്നിലും കാണിക്കാൻ വേണ്ടിയാണ് പലതും തുറന്നു പറയാതിരിക്കുന്നത്. സംശയങ്ങൾ അപകടങ്ങൾ നിങ്ങൾക്ക് പറ്റുന്ന തെറ്റുകൾ ഇവയെല്ലാം എല്ലാരോടും തുറന്നു പറയുക എന്നല്ല വേണ്ടപ്പെട്ട ആളുകളോട് നിങ്ങൾക്ക് പറയാവുന്നതാണ്. ബിസിനസുകാർക്ക് ഉപദേശങ്ങൾ നൽകുന്ന ആളുകളോട് തുറന്നുപറയുകയും അവരിൽനിന്ന് ഉപദേശങ്ങൾ സ്വീകരിക്കുന്നതും വളരെ നല്ലതാണ്. നല്ല സെൻസുള്ള ജീവിതപങ്കാളിയോട് തന്റെ അബദ്ധങ്ങൾ തുറന്നു പറയുന്നതുകൊണ്ട് തെറ്റില്ല. ഇങ്ങനെ പറയുന്നത് കൊണ്ട് തന്നെ നിരന്തരമായി അബദ്ധങ്ങൾ പറ്റാതിരിക്കാൻ കാരണമാകും.
- എന്താണ് ഇപ്പോഴത്തെ അവസ്ഥ അത് അംഗീകരിക്കുക. അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് മറ്റു പല പ്രശ്നങ്ങളിലേക്കും ഇത് കൊണ്ടെത്തിക്കുന്നത്. ബിസിനസ് മോശമാണെങ്കിൽ അത് അംഗീകരിക്കുകയും അതിനെ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യണം. ഇതൊക്കെ ചിലരോട് കാര്യങ്ങൾ തുറന്നു പറഞ്ഞതിനുശേഷം മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ, അത്തരക്കാരോട് തുറന്ന് സംസാരിക്കുക തന്നെ ചെയ്യണം.
- തുറന്നു പറയുക എന്നാൽ എല്ലാവരോടും താൻ ഇങ്ങനെയാണ്, തന്റെ പ്രശ്നങ്ങൾ ഇതാണ് എന്ന് പറയുക എന്നുള്ളതല്ല. ഉപദേശങ്ങൾ നൽകാൻ പ്രാപ്തരായിട്ടുള്ളവരോട് മാത്രമാണ് കാര്യങ്ങൾ തുറന്നു പറയേണ്ടത്. അല്ലാതെ എല്ലാ ആളുകളോടും കാര്യങ്ങൾ തുറന്നു പറയുകയാണെങ്കിൽ അത് അപകടങ്ങളിലേക്ക് കൊണ്ടെത്തിക്കുകയെ ഉള്ളു.
- സമൂഹത്തിന് ബിസിനസുകാരോടുള്ള മനോഭാവം, വിജയിക്കുമ്പോൾ ആരും അവരെ പുകഴ്ത്താറോ അഭിനന്ദിക്കാറോ ഇല്ല. എന്നാൽ പരാജയപ്പെട്ടാൽ അവരെ കഴിയുന്നതും തളർത്താൻ വേണ്ടി ശ്രമിക്കാറുണ്ട്. പ്രത്യേകിച്ചും നിങ്ങളുടെ ബന്ധുക്കൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് നിങ്ങളുടെ പരാജയങ്ങൾ ആയിരിക്കും. അത്തരത്തിലുള്ള ബന്ധുക്കളോട് നിങ്ങളുടെ കാര്യങ്ങൾ തുറന്നു പറയരുത്. തികച്ചും നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ആളുകളോട് മാത്രമാണ് കാര്യങ്ങൾ തുറന്നു സംസാരിക്കേണ്ടത്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ബിസിനസിൽ വിജയിക്കുന്നതിന് വേണ്ട പ്രധാനപ്പെട്ട ഘടകങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.