പയർ വർഗ്ഗത്തിലെ ഒരംഗമായ മുതിര ധാരാളം ആരോഗ്യഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. തടി കുറയ്ക്കാൻ ഇതിനെ ആശ്രയിക്കുന്നവർ ചില്ലറയല്ല. അമിതവണ്ണവും തടിയും ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. അമിതവണ്ണം മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന എല്ലാ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.
- മുതിര നമുക്ക് എത്ര വേണമെങ്കിലും കഴിയ്ക്കാം. കാരണം ഇതിൽ കൊഴുപ്പ് തീരെയില്ല. മാത്രമല്ല ഇതിലെ പ്രോട്ടീൻ, അയേൺ, കാൽസ്യം എന്നിവയെല്ലാം ധാരാളം ഉള്ളതുമാണ്.
- കാർബോഹൈഡ്രേറ്റിന്റെ കലവറയാണ് മുതിര.
- മുതിര കഴിച്ചാൽ അത് ദഹിക്കാൻ അൽപസമയം കൂടുതലെടുക്കും. അതുകൊണ്ട് തന്നെ വിശപ്പുണ്ടാവില്ല. ഇതിലൂടെ നമുക്ക് തടി കുറയ്ക്കുകയും ചെയ്യാം.
- ആന്റി ഓക്സിഡന്റിന്റെ കലവറയാണ് മുതിര. അതിനാൽ പ്രായത്തെ തോൽപ്പിക്കാൻ മുതിര നല്ലതാണ്.
- ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ മുതിര സഹായിക്കും.
- പുരുഷൻമാർ സ്ഥിരമായി മുതിര കഴിയ്ക്കുന്നത് നല്ലതാണ്. ഇത് സ്പേം കൗണ്ട് വർദ്ധിപ്പിക്കാനും ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
- ധാരാളം നാര് അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം പരിഹരിക്കാനും നല്ലതാണ്.
- എന്നാൽ ഗർഭിണികളും ടിബി രോഗികളും ശരീരഭാരം തീരെ കുറവുള്ളവരും മുതിര അധികം കഴിക്കരുത്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
![](https://www.thelocaleconomy.in/uploads/news/061123169923580738877072.png)
ക്വീനോവ എന്ന സൂപ്പർ ഫുഡിന്റെ ഗുണങ്ങളെന്തെല്ലാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.