Sections

നിങ്ങളുടെ ബിസിനസ് എംഎസ്എംഇയിൽ രജിസ്റ്റർ ചെയ്താലുള്ള ഗുണങ്ങൾ

Thursday, Sep 14, 2023
Reported By Soumya
MSME

MSME രജിസ്റ്റർ ചെയ്താലുള്ള ഗുണങ്ങൾ


ഒരു ബിസിനസുകാരന് ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് എം എസ് എം ഇ രജിസ്ട്രേഷൻ. ഈ രജിസ്ട്രേഷൻ ചെയ്യുന്നതിലൂടെ നിരവധി ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മിനിസ്ട്രി ഓഫ് മൈക്രോ സ്മാൾ ആൻഡ് മീഡിയം എന്റെർപ്രൈസ്സ് എന്നതാണ് MSME. ഒരു ബിസിനസുകാരൻ എം എസ് എം ഇ രജിസ്ട്രേഷൻ നടത്തുന്നതിന്റെ ഗുണങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • എം എസ് എമ്മി രജിസ്ട്രേഷൻ ഉള്ള ബിസിനസുകാരന് 20 ലക്ഷം രൂപ വരെ ഈട് രഹിത വായ്പ ലഭിക്കാം. ഇത് നിങ്ങളുടെ ബിസിനസ് എലിജിബിലിറ്റി അനുസരിച്ചായിരിക്കും.
  • നിങ്ങളുടെ പ്രോഡക്റ്റിന് പേറ്റന്റ് രജിസ്ട്രേഷൻ ചെയ്യുന്നതിന് വേണ്ടി 50% വരെ സബ്സിഡി ലഭിക്കും.
  • ബാങ്കുമായി ബന്ധപ്പെട്ട എം എസ് എം ഇ രജിസ്ട്രേഷൻ ചെയ്തിട്ടുള്ള ആൾക്ക് OD ഇൻട്രസ്റ്റ് ഒരു ശതമാനം വരെ ഇളവ് ലഭിക്കാൻ വേണ്ടി അപേക്ഷ കൊടുക്കാം. OD യോ, ലോണിലേക്കോ പേമെന്റ് താമസിച്ചു പോയാൽ നിയമനടപടികളിൽ നിന്നും പ്രൊട്ടക്ഷൻ ലഭിക്കും.
  • കെഎസ്ഇബിയുമായി ബന്ധപ്പെട്ട് അപേക്ഷ നൽകുകയാണെങ്കിൽ ഇലക്ട്രിസിറ്റി ബില്ലിൽ നിങ്ങൾക്ക് ഇളവ് ലഭിക്കും.
  • ISO സർട്ടിഫിക്കേഷൻ ചാർജ് ഇളവ് ലഭിക്കും.
  • ബിസിനസ് ലോണിന് ഇളവ് ലഭിക്കും.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.

 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.