Sections

മെഡിറ്റേഷൻ: സമ്മർദ്ദം കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനുമുള്ള മികച്ച മാർഗം

Thursday, Feb 06, 2025
Reported By Soumya
Meditation: The Best Way to Reduce Stress and Improve Mental Health

മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മികച്ച മാർഗ്ഗമാണ് മെഡിറ്റേഷൻ. നല്ല ഉറക്കം ലഭിക്കാനും മെഡിറ്റേഷൻ സഹായിക്കുന്നു.സംരംഭകരോ പ്രൊഫഷണൽസോ മാത്രമല്ല ഏത് മേഖലയിലുള്ളവർക്കും ജോലിയും ജീവിതവും തമ്മിൽ സന്തുലനമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വർക്ക് ലൈഫ് ബാലൻസിന് മനസിനെ വരുതിയിലാക്കലാണ് ആദ്യമായി ചെയ്യേണ്ടത്. എല്ലാ ദിവസവും കുറഞ്ഞത് 15 മിനിറ്റ് വീതം ധ്യാനിക്കുന്നത് മൊത്തത്തിൽ അവിശ്വസനീയമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും. മനസിന്റെ അനുഭവം പഞ്ചേന്ദ്രിയങ്ങളായ ചെവി, കണ്ണ്, മൂക്ക്, നാക്ക്, ത്വക് എന്നിവയിലൂടെയാണ് നമുക്ക് ലഭിക്കുന്നത്. ശരീരത്തിലെ പ്രവർത്തനങ്ങളെകൂടി ഉത്തേജിപ്പിക്കാതെ മാനസികാരോഗ്യം സാധ്യമാകില്ലെന്ന് സാരം. ഈ തത്വമാണ് യോഗയിൽ പ്രാവർത്തികമാക്കുന്നത്. മനസിന് പിരിമുറുക്കം കൂടുമ്പോൾ ഏകാഗ്രത നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ യോഗയിൽ ഏകാഗ്രതയ്ക്ക് പ്രമുഖ സഥാനമാണ് ഉള്ളത്. ഇതിന് സഹായിക്കുന്ന യോഗക്രമമാണ് മെഡിറ്റേഷൻ. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷണ പഠനങ്ങളിൽ മെഡിറ്റേഷന്റെ പ്രയോജനങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ലോകത്തിലെ ചേഞ്ച് മേക്കേഴ്സ് ആയിട്ടുള്ളവർ പലരും മെഡിറ്റേഷൻ പരിശീലിക്കുന്നവരാണ്. മെഡിറ്റേഷന് ഒരു ദിവസത്തിന്റെ 15 മിനിട്ട് മാറ്റിവച്ചാൽ തന്നെ ജീവിതത്തിൽ അതിശയകരമായ മാറ്റങ്ങൾ കൊണ്ടുവരാമെന്ന് ഇവർ പറയുന്നു. അത് നിങ്ങളുടെ ബാഹ്യ, ആന്തരിക കാര്യങ്ങൾ തമ്മിലുള്ള മികച്ച കോഡിംഗ് സാധ്യമാക്കുന്നു.

  • ഡിപ്രഷനകറ്റാം സ്ട്രെസ് വരുത്തി വയ്ക്കുന്ന രോഗങ്ങൾ പലതാണ്. സ്ട്രെസിൽ നിന്നുള്ള മോചനമാണ് മെഡിറ്റേഷൻ കൊണ്ടുള്ള ഏറ്റവും പ്രധാന ഗുണം.
  • നല്ല ഉറക്കം അഥവാ ക്വാളിറ്റി സ്ലീപ്പ് നിങ്ങളുടെ ഒരു ദിവസത്തെ മുഴുവൻ സ്വാധീനിക്കുന്നു എന്നതിനാൽ തന്നെ നല്ല ഉറക്കത്തിന് മെഡിറ്റേഷൻ സഹായിക്കുന്നു.
  • ഇൻസോംമ്നിയ പോലുള്ള പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്.
  • ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കൂട്ടുന്നതാണ് മെഡിറ്റേഷന്റെ മറ്റൊരു ഗുണം.
  • രക്ത സമ്മർദ്ദത്തെ നിയന്ത്രിച്ച് നിർത്താൻ മെഡിറ്റേഷന് കഴിവുണ്ട്.
  • മറ്റൊരു പ്രധാന ഗുണം ദഹനപ്രക്രിയ ശരിയാക്കുന്നുവെന്നതാണ്.
  • ദഹനപ്രശ്നങ്ങൾ ഉള്ളവരിൽ മെഡിറ്റേഷൻ പരിശീലിക്കാൻ തുടങ്ങിയതിനു ശേഷം അത് കുറഞ്ഞതായി കണ്ടെത്തിയതായി ഡോക്ടർമാർ പറയുന്നു. ??ഡിപ്രഷൻ പരിഹരിക്കാനുള്ള വഴി കൂടിയാണ് മെഡിറ്റേഷൻ ചെയ്യുന്നത്.
  • ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ മെഡിറ്റേഷൻ സഹായിക്കും.
  • ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും മെഡിറ്റേഷൻ പരിഹാരമാണ്. ശ്വസന രീതി മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ഇതൊക്കെ മെഡിറ്റേഷന്റെ ചില ഗുണങ്ങൾ മാത്രം. ഒരു ദിവസത്തിന്റെ ഏത് സമയത്തും മെഡിറ്റേഷന് വേണ്ടിയുള്ള സമയം കണ്ടെത്താം. ഒരു നല്ല യോഗ ട്രെയ്നറുടെ നിർദേശത്തോട് കൂടി മെഡിറ്റേഷൻ പരിശീലിക്കാം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.