Sections

പതിവായി മാതളം കഴിക്കുന്നതുകൊണ്ടുള്ള ഗണങ്ങൾ

Wednesday, Jul 19, 2023
Reported By Admin
Pomegranate

മാതളം പതിവായി കഴിക്കുന്നത് കൊണ്ട് പല അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും അകറ്റാൻ സാധിക്കും. മാതളത്തിന്റെ തൊലി, പൂവ്, കായ് എന്നിവയെല്ലാം ഔഷധ ഗുണമുള്ളതാണ്. ധാരാളം പോഷകങ്ങളും ആന്റിഓക്സിഡന്റുകളും മാതള നാരങ്ങയിൽ അടങ്ങിയിരിക്കുന്നു. വൈറ്റമിൻ സി, കെ തുടങ്ങിയ നിരവധി പോഷകങ്ങൾ അടങ്ങിയ ഉത്തമ ഫലമാണ് ഇത്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മാതളനാരങ്ങയുടെ ഗുണങ്ങൾ എന്തൊക്കെയാണ് നമുക്ക് നോക്കാം

  • മാതളത്തിന്റെ ജ്യൂസ് രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് അകറ്റാനും സഹായിക്കുന്നു. ഫലമായി രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
  • സന്ധികളെ എല്ലുമായി ബന്ധപ്പെടുത്തി കാണപ്പെടുന്ന കാർട്ടിലേജ് കോശങ്ങളുടെ ആരോഗ്യത്തിന് മാതളനാരങ്ങയുടെ ജ്യൂസിന് കഴിവുള്ളതായി പഠനങ്ങൾ പറയുന്നു. ഇത് മൂലം സന്ധിവാതം കൊണ്ടുള്ള വേദന കുറയ്ക്കാൻ മാതളം ഫലപ്രദമാണ്.
  • മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിൽ ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്തി വിളർച്ച തടയാൻ സഹായിക്കും.
  • മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി പനി, ജലദോഷം എന്നിവ തടയാൻ സഹായിക്കും.
  • പുരുഷന്മാരിൽ കണ്ടുവരുന്ന പോസ്റ്ററേറ്റ് ക്യാൻസർ കോശങ്ങൾ പടരുന്നത് തടയാൻ മാതളം സഹായിക്കുന്നു.
  • കുട്ടികളിൽ വിരശല്യം കുറയ്ക്കാൻ മാതളം വളരെ നല്ലതാണ്.
  • ശരീരത്തിൽ രോഗപ്രതിരോധശേഷി നൽകുന്ന ആന്റി ബോഡികൾ വർദ്ധിപ്പിക്കുന്നതിന് മാതളത്തിലുള്ള വൈറ്റമിൻ സി സഹായിക്കുന്നു.
  • ഇതിൽ ധാരാളം ഫൈബറുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രക്രിയ വളരെ വേഗത്തിൽ ആക്കുന്നു.
  • രക്തസമ്മർദ്ദം കുറയ്ക്കാൻ മാതളത്തിന് സാധിക്കും. മാതളത്തിലടങ്ങിയിരിക്കുന്ന പോളിഫിനോൾസ് ആണ് ഇതിന് സഹായകമാകുന്നത്. അതുകൊണ്ട് ഹൃദയരോഗ്യത്തിന് മാതളം കഴിക്കുന്നത് വളരെ നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു.
  • മാതളനാരങ്ങ ജ്യൂസ് പതിവായി കഴിക്കുന്നത് കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു.
  • മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ച് ദിവസവും പല്ല് തേയ്ക്കുന്നത് പല്ലിന് കൂടുതൽ ബലം നൽകും. അതുപോലെ തന്നെ മോണകളുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.
  • മാതളത്തിന്റെ തൊലി ഇട്ട് കാച്ചിയ വെളിച്ചെണ്ണ ദിവസവും മുടിയിൽ തേക്കുന്നത് താരനും മുടി കൊഴിച്ചിലും തടയും.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.