Sections

കുട്ടികൾ കഥകൾ കേട്ട് വളരുന്നതുകൊണ്ടുള്ള ഗുണങ്ങൾ

Monday, Jul 01, 2024
Reported By Soumya
Benefits of children growing up listening to stories

കഥ കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ പ്രത്യേകിച്ച് കുട്ടികൾക്ക്. രക്ഷകർത്താക്കൾക്ക് അല്ലെങ്കിൽ മുതിർന്നവർക് കഥ പറഞ്ഞു കൊടുക്കുക എന്ന ശീലം കുറഞ്ഞു വരികയാണ്. ഇതിന് നിരവധി കാരണങ്ങളുണ്ട്. പണ്ട് കുട്ടികൾക്ക് അമ്മൂമ്മമാർ നിരവധി കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. പക്ഷേ ഇന്നത്തെ അമ്മൂമ്മമാർക്ക് പണ്ട് ഉണ്ടായിരുന്ന അമ്മമാരെ പോലെ കഥകൾ അറിയില്ല എന്നുള്ളതാണ് വാസ്തവം. അതിന്റെ ശരിയിലേക്കും തെറ്റിലേക്കും പോകുന്നില്ല. കുട്ടികൾക്ക് കഥകൾ കേൾക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണങ്ങൾ ഉണ്ടോ അതിനെ കുറിച്ചാണ് ഇന്ന് നാം സംസാരിക്കുന്നത്.

  • കുട്ടികൾ കഥകൾ കേൾക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങൾ അവരുടെ സ്വഭാവത്തിൽ ഉണ്ടാകുന്നു.
  • അവരുടെ ജീവിതത്തിന് വികാരപരമായിട്ടുള്ള അതോടൊപ്പം തന്നെ ഉദ്ദീപ്പിക്കുന്നതുമായിട്ടുള്ള ചിന്തകൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന കഥകൾ കേൾക്കുന്നത് കൊണ്ട് അവരുടെ ജീവിതത്തിന് തീർച്ചയായും മൂല്യം ഉണ്ടാകും എന്നതാണ് വാസ്തവം.
  • എന്നാൽ ഇങ്ങനെ കഥകൾ കേൾക്കുന്നത് കൊണ്ട് ഇതുമാത്രമല്ല ഗുണങ്ങൾ ഉണ്ടാകുന്നത്. അവരുടെ ചിന്താശേഷി വളരെയധികം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
  • കുട്ടികൾക്ക് ഇമേജിനേഷൻ പവർ വളരെയധികം കൂടും.
  • അതുപോലെ തന്നെ പുതിയ കാര്യങ്ങൾ അറിയുന്നതിനുള്ള ആകാംക്ഷ അവർക്ക് തീർച്ചയായും ഉണ്ടാകും.
  • ഇതിനെല്ലാം പുറമേ ഏറ്റവും പ്രധാനമായി ഉണ്ടാകുന്ന ഒരു ഗുണമാണ് സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. നല്ല കഥകൾ കേൾക്കുന്ന കുട്ടികൾക്ക് നല്ല സ്വഭാവ രൂപീകരണം ഉണ്ടാകും.
  • കഥകൾ പറയുമ്പോൾ അത് തെരഞ്ഞെടുക്കുന്നതലും വളരെയധികം പ്രാധാന്യമുണ്ട്. നെഗറ്റീവ് ആയിട്ടുള്ള കഥകൾ നിരന്തരം കേട്ട് കഴിഞ്ഞാൽ സ്വഭാവത്തിൽ മാറ്റമുണ്ടാകും, നെഗറ്റിവിറ്റി, സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാക്കുവാനുള്ള സാധ്യത ഇങ്ങനെ നിരവധി സ്വഭാവങ്ങൾ കുട്ടികളിൽ ഉണ്ടാകും.
  • കഥകൾ തിരഞ്ഞെടുക്കുമ്പോൾ മികച്ച ആശയങ്ങളുള്ള സന്ദേശങ്ങളുള്ള നല്ല കഥകൾ തിരഞ്ഞെടുക്കണം.
  • ഏറ്റവും മികച്ച കഥാസംക്രമമാണ് പഞ്ചതന്ത്രം കഥകൾ. ഭാരതം ലോകത്തിന് കൊടുത്ത ഒരു ഏറ്റവും മികച്ച സംഭാവനയാണ് ഇത്. വിഷ്ണു ശർമ എന്നറിയപ്പെടുന്ന ആളാണ് സംസ്കൃതത്തിൽ പഞ്ചതന്ത്രം കഥകൾ എഴുതിയത്.പക്ഷികളുടെയും മൃഗങ്ങളുടെയും സംസാരിക്കുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ള ഈ കഥകൾ കുട്ടികൾക്ക് ഗുണപാഠങ്ങൾ കൊടുക്കുന്ന അല്ലെങ്കിൽ സന്ദേശങ്ങൾ കൊടുക്കുന്നവയാണ്. കുട്ടികൾക്ക് മാത്രമല്ല അതോടൊപ്പം തന്നെ മുതിർന്നവർക്കും പ്രത്യേക സന്ദേശങ്ങൾ നൽകുന്ന മികച്ച ഒരു കഥയാണ് എന്ന കാര്യത്തിൽ സംശയമില്ല.
  • ഇന്ന് നാം കേൾക്കുന്ന ഏകദേശം 80% കഥകളും പഞ്ചതന്ത്രം കഥകളിൽ നിന്ന് എടുത്തിട്ടുള്ളവയാണ്. പ്രത്യേകിച്ചും കുട്ടികൾ വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ് പഞ്ചതന്ത്രം കഥകൾ.
  • പഞ്ചതന്ത്രം എന്ന പേര് പോലെ തന്നെ അഞ്ചു തന്ത്രങ്ങളെ ബേസ് ചെയ്തിട്ടുള്ള കഥകളാണ് ഇതിൽ ഉള്ളത്.
  • അടുത്ത കുട്ടികൾ വായിച്ചിരിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട പുസ്തകമാണ് ഈസോപ്പ് കഥകൾ. ഇത് വളരെ നിലവാരമുള്ള ഗുണപാഠങ്ങൾ നിറഞ്ഞ ഒരു കഥാപുസ്തകമാണ്. കുട്ടികൾക്ക് വളരെ ഗുണകരമായ സന്ദേശങ്ങൾ കൊടുക്കുന്ന ഒരു കഥ പുസ്തകം കൂടിയാണ്.
  • നിരവധി കഥാപുസ്തകങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭിക്കുന്നുണ്ട്. ചിത്രങ്ങളുടെ സഹായത്തോടുള്ള കഥ പറച്ചിൽ കുട്ടികൾക്ക് വായിക്കാൻ വളരെ താല്പര്യമുള്ളവയാണ്. അതോടൊപ്പം നിറം കൊടുക്കുന്നത് പോലുള്ള ആക്ടിവിറ്റീസ് കൂടി ഉൾപ്പെട്ട ബുക്കുകൾ ആണെങ്കിൽ കുട്ടികൾക്ക് വളരെ താല്പര്യമായിരിക്കും. അങ്ങനെയുള്ള കഥകൾ കേട്ടുവളരുന്ന കുട്ടിക്ക് സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കുവാൻ സഹായിക്കും.
  • കഥ കേൾക്കുന്നതിലൂടെയും വായിക്കുന്നതിലൂടെയും ലഭിക്കുന്ന മറ്റൊരു വലിയ ഗുണപാഠമാണ് കുട്ടികൾക്ക് ഭാഷ അഭിരുചി വർദ്ധിക്കും എന്നത്. ഉദാഹരണമായി ഇംഗ്ലീഷ് ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർ ചെറിയ ഇംഗ്ലീഷ് കഥ ബുക്കുകൾ വായിച്ച് അതിന്റെ സാരാംശങ്ങൾ മനസ്സിലാക്കുകയും, ചെറിയ ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥങ്ങൾ മനസ്സിലാക്കുകയും ചെയ്യും. ഇങ്ങനെ നിരന്തരം ഇംഗ്ലീഷ് ബുക്കുകൾ വായിക്കുന്നതിലൂടെ ഇംഗ്ലീഷ് ഭാഷയിലേക്ക് ഒരു താൽപര്യം വരികയും അഭിരുചി ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ അഭിരുചി ഉണ്ടാകുന്നതിന് നിങ്ങൾക്ക് താല്പര്യമുള്ള ബുക്കുകൾ തെരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്.

കഥ എന്ന് പറയുന്നത് ജനങ്ങളിലേക്ക് നല്ല സന്ദേശങ്ങൾ നൽകുന്ന ഒരു സാഹിത്യമാണ് എന്ന കാര്യത്തിൽ യാതൊരുവിധ തർക്കവും ആർക്കും ഉണ്ടാകില്ല. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും കഥകൾ വളരെ ഇഷ്ടമാണ്. കഥകൾ പറയുക എന്നതും ഏറ്റവും മികച്ച ഒരു കഴിവായി ആണ് കണക്കാക്കപ്പെടുന്നത്. അങ്ങനെ കഥ പറയുവാനുള്ള കഴിവ് നേടുകയും അല്ലെങ്കിൽ കഥ കേൾക്കാറുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതും ജീവിതത്തിൽ മൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ജീവിതത്തിൽ ഗുണകരമായ കാര്യങ്ങൾ ഉണ്ടാകുവാനും ഏവരെയും സഹായിക്കും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.