Sections

പുഞ്ചിരി മാഹാത്മ്യം

Wednesday, Jul 03, 2024
Reported By Soumya
Benefits of always smiling in life

പുഞ്ചിരി മനുഷ്യന്റെ ഏറ്റവും മനോഹരമായ ഒരു വികാരമാണ്. പുഞ്ചിരിക്കുന്ന ഒരാളിനെ എല്ലാവരും ഇഷ്ടപ്പെടും. ഇത് ഒരു അഭിനയ പ്രകടനം അല്ല ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഉണ്ടാകുന്ന ഒരു വികാരമാണ്. അത് കാണുന്നവർക്ക് വളരെയധികം സന്തോഷം സ്വാഭാവികമായും ഉണ്ടാകും. പുഞ്ചിരിക്കാതെ എപ്പോഴും ഗൗരവത്തിൽ ഇരിക്കുന്ന ഒരാളിനെ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. അത്തരത്തിലുള്ള ആൾക്കാരിൽ നിന്നും അകന്നു നിൽക്കുവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ പുഞ്ചിരിക്കുന്ന ഒരാളിന് അടുത്തേക്ക് ചേർന്ന് നിൽക്കുവാനാണ് സാധ്യത. ഒരാളുടെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് പോലും പുഞ്ചിരിച്ചു കഴിഞ്ഞാൽ ആ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സാധിക്കും എന്നുള്ളതാണ് പല അനുഭവങ്ങളിൽ നിന്നും നമുക്ക് മനസ്സിലാകുന്നത്. ചിലർ അവരുടെ ജീവിതത്തിൽ വളരെ പ്രയാസപ്പെടുന്ന സമയത്ത് പോലും പുഞ്ചിരിയോട് കൂടി അതിനെ നേരിടും അവരെ ആണ് മഹാന്മാർ എന്ന് വിളിക്കാറുള്ളത്. ഏതൊരു വ്യക്തിക്കും ഈ പുഞ്ചിരിയുണ്ടെങ്കിൽ മഹാൻമാരായി മാറാം. നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും പുഞ്ചിരി ഒരു ശീലമാക്കി കഴിഞ്ഞാൽ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്.

  • ഒരു മനോഹരമായ പുഞ്ചിരി മാനസികവും ശാരീരികവുമായി നിങ്ങളിൽ ഉണ്ടാക്കുന്ന സുഖകരമായ മാറ്റം വളരെ വലുതായിരിക്കും. അത് മുഖത്തിന്റെ മാറ്റ് കൂട്ടാറുണ്ട്, ശരീരം മുഴുവൻ ഒരു കോൺഫിഡൻസ് ലെവൽ നിങ്ങൾക്ക് തീർച്ചയായും ഉണ്ടാകും.
  • പുഞ്ചിരിക്കുന്ന ഒരാൾ മറ്റൊരാളെ വശീകരിക്കുക കൂടിയാണ് ചെയ്യുന്നത്. പുഞ്ചിരിയോടെ സംസാരിക്കുകയും, ആരോടും ഒരു പുഞ്ചിരിയോടുകൂടി പെരുമാറുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം മറ്റുള്ളവർ അയാളിലേക്ക് ആകർഷിക്കപ്പെടുന്നു. പുഞ്ചിരിക്കാതെ മസില് പിടിച്ചിരിക്കുന്ന ഒരാളിൽ നിന്നും അകന്നു നിൽക്കുവാൻ ആയിരിക്കും എല്ലാവരും ഇഷ്ടപ്പെടുക.
  • പുഞ്ചിരിക്കുന്ന ആൾക്കാർക്ക് ആരോഗ്യം വർദ്ധിക്കുന്നതായി സയൻസിൽ പറയുന്നുണ്ട്. എപ്പോഴും പുഞ്ചിരിക്കുന്ന ഒരാൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയുകയും, അതുപോലെ അയാളുടെ ആരോഗ്യത്തിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാവുക, സ്ട്രസ്സ് കുറയുക ഇങ്ങനെ നിരവധി ഗുണങ്ങൾ പുഞ്ചിരിക്കുന്ന ഒരാളിന് ഉണ്ടാകും.
  • ചില ആളുകൾ ബോധപൂർവ്വം പുഞ്ചിരിക്കാറുണ്ട്. ചെറിയ രീതിയിൽ പല്ല് കാണിച്ചു കൊണ്ടുള്ള പുഞ്ചിരിയാണ് യഥാർത്ഥ പുഞ്ചിരി.
  • മനസ്സിൽ വിഷമം മുഖത്ത് പുഞ്ചിരിയുമായി ദീർഘകാലം ഒരാൾക്ക് അഭിനയിക്കാൻ സാധിക്കില്ല. എന്നാൽ നിങ്ങൾ നിരന്തരം പുഞ്ചിരിച്ചുകൊണ്ട് ആളുകളുടെ അടുത്തേക്ക് പോകുമ്പോൾ മനസ്സിലുള്ള കരട് അല്ലെങ്കിൽ നെഗറ്റീവ് ഭാവങ്ങൾ തീർച്ചയായും മാറും. നിരന്തരം ചെയ്യുമ്പോൾ എപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ഒരാളിന് വിശ്വാസ്യത സ്വാഭാവികമായും ലഭിക്കും എന്നുള്ളതാണ് വാസ്തവം.
  • സുഹൃത്തുക്കളെ സമ്പാദിക്കാൻ ഏറ്റവും മികച്ച മാർഗ്ഗമാണ് പുഞ്ചിരി. പുഞ്ചിരിക്കുന്ന ആളിന് ചുറ്റും എപ്പോഴും സുഹൃത്തുക്കൾ ഉണ്ടാകും. ഈ കഴിവ് കൊണ്ട് തന്നെ അയാൾക്ക് നല്ല സുഹൃത്ത് വലയങ്ങൾ ഉണ്ടാക്കാൻ സാധിക്കും.
  • ഒരു സ്ഥാപനത്തിന്റെ മേധാവി അല്ലെങ്കിൽ മികച്ച ഒരു പ്രൊഫഷനിൽ നിൽക്കുന്ന ആൾ അല്ലെങ്കിൽ ബിസിനസുകാർ അവർക്കൊക്കെ ഒരു പുഞ്ചിരിയുണ്ടെങ്കിൽ മുന്നേറുവാൻ തീർച്ചയായും സാധിക്കും.
  • ചില ആളുകൾ അവരുടെ ദേഷ്യം മാറ്റാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു ടെക്നിക്കാണ് പുഞ്ചിരി. ദേഷ്യം വരുന്ന സമയത്ത് പുഞ്ചിരിക്കുമ്പോൾ സ്വാഭാവികമായി ആ ദേഷ്യം നിങ്ങളുടെ മനസ്സിൽ നിന്ന് പോവുകയും നിങ്ങൾ ശാന്തമാവുകയും ചെയ്യും. ഇത് കേൾക്കുമ്പോൾ ഒരു പ്രയാസപ്പെട്ട ജോലിയാണെന്ന് തോന്നുമെങ്കിലും നിത്യാഭ്യാസം കൊണ്ട് ഏതൊരാൾക്കും ആർജിക്കാവുന്ന ഒരു കഴിവാണ്. പ്രത്യേകിച്ച് കുടുംബത്തിന്റെ അകത്ത് കുട്ടികളുടെ കുസൃതിതരമായ പ്രവർത്തികൾക്കും ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള വഴക്കിനിടയിൽ ഒരു പുഞ്ചിരിയോടുകൂടി ആ പ്രശ്നം അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും ആ കുടുംബത്തിൽ ഉണ്ടാവുക. ആ ഒരു അന്തരീക്ഷം കുടുംബത്തിൽ ഉണ്ടാക്കുവാൻ പുഞ്ചിരി കൊണ്ട് സാധിക്കും.

എപ്പോഴും വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നതിന് താൽപര്യം കാണിക്കുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത്. എല്ലാ ആളുകൾക്കും എല്ലാം കൊടുക്കാൻ സാധിക്കില്ല. ഏതൊരാൾക്കും ഒരു പുഞ്ചിരി കൊടുക്കുവാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ പുഞ്ചിരി മറ്റൊരാൾക്ക് ആനന്ദവും സമാധാനവും പ്രധാനം ചെയ്യുന്നു എങ്കിൽ ആ ഒരു പുഞ്ചിരി കൊടുക്കുന്നതിന് നിങ്ങൾ എന്തിന് വിഷമിക്കണം. ഏറ്റവും മികച്ച ഒരു ധനമാണ് പുഞ്ചിരി. ആ ധനം എല്ലാവർക്കും വാരി വിതറി നൽകി നിങ്ങളുടെ ജീവിതം ആനന്ദകരമാക്കു.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.