Sections

കൈത്തറി തൊഴിലാളികള്‍ക്ക് ആനുകൂല്യം; അപേക്ഷ ക്ഷണിച്ചു

Sunday, Sep 25, 2022
Reported By admin
handloom

പൂരിപ്പിച്ച അപേക്ഷ അതാത് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.


കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള അംഗങ്ങളില്‍ നിന്ന് 2022-23 വര്‍ഷത്തെ സാമ്പത്തിക താങ്ങല്‍ പദ്ധതി പ്രകാരമുളള ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. 2022-23 വര്‍ഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും, മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്വയം തൊഴിലാളികള്‍ക്കും, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരുന്ന തൊഴിലാളികള്‍ക്കുമാണ് ബോര്‍ഡ് വഴി ഈ ആനുകൂല്യം നല്‍കുന്നത്.

സൗജന്യ അപേക്ഷാ ഫോറവും, വിശദാംശങ്ങളും കേരളാ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കണ്ണൂരിലുളള ഹെഡ് ഓഫീസില്‍ നിന്നും, കോഴിക്കോട്, ഏറണാകുളം, തിരുവനന്തപുരം എന്നീ ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ 2022 ഒക്ടോബര്‍ 15 നകം അതാത് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് താളിക്കാവ്, കണ്ണൂര്‍ 1, ഫോണ്‍: 04972702995, 9387743190.

കോഴിക്കോട്, മലപ്പുറം, പാലക്കാട്, ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ബെന്‍ഹര്‍ പ്ലാസ, ബില്‍ഡിങ്ങ്, പി.ഒ, പയ്യോളി, കോഴിക്കോട്- 673522, ഫോണ്‍: 0496298479, 9747567564.

എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ കേരള കൈത്തറിതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ലക്കിസ്റ്റാര്‍ ബില്‍ഡിങ്ങ്, മാര്‍ക്കറ്റ്റോഡ്, എറണാകുളം ഫോണ്‍: 04842374935, 9446451942.

തിരുവനന്തപുരം, കൊല്ലം   ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ഹാന്റക്സ് ബില്‍ഡിങ്ങ്, ഊറ്റുകുഴി, തിരുവനന്തപുരം ഫോണ്‍: 04972331958, 9995091541.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.