മുഖത്ത് ആവിപിടിക്കൽ തന്നെയാണ് മുഖചർമ്മത്തിന് ഏറ്റവും ഉത്തമം. ഇവ ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളും സെബവും നീക്കം ചെയ്തുകൊണ്ട് ചർമ്മത്തെ പോഷിപ്പിക്കാനും ശുദ്ധീകരിക്കാനും സഹായിക്കുന്നു. ആവി പിടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും ആവി പിടിക്കേണ്ടത് എങ്ങനെയാണെന്നും നോക്കാം.
- ആവി പിടിക്കുന്നതിലൂടെ മുഖത്തെ രക്തചംക്രമണം വർധിക്കുകയും ഇതുവഴി ഫേഷ്യൽ ടിഷ്യൂവിലേക്ക് ധാരാളം ഓക്സിജനും ന്യൂട്രിയൻസും കടക്കുകയും ചെയ്യും. ഇത് മുഖത്തിന്റെ തിളക്കം വർധിപ്പിക്കും.
- ആവി പിടിക്കുമ്പോൾ മുഖം വിയർക്കുന്നു. ഇതിലൂടെ മുഖത്ത് അടിഞ്ഞുകൂടുന്ന അഴുക്കും മറ്റു പൊടിപടലങ്ങളുമെല്ലാം നീങ്ങും.
- ഫേസ് മാസ്കോ ക്ലെൻസിങ് മിൽക്കോ ഉപയോഗിച്ചാൽ പോലും നീങ്ങാത്ത അഴുക്കുകൾ ആവിപിടിക്കുന്നതിലൂടെ ഇല്ലാതാകും.
- ആവി പിടിക്കുന്നതു വഴി മുഖോപരിതത്തിലെ നിർജീവമായ തൊലി ഇല്ലാതാകുകയും തിളക്കമുള്ള ചർമ്മം പ്രധാനം ചെയ്യുകയും ചെയ്യും. കൂടാതെ മുഖത്തെ കറുത്തതും വെളുത്തതുമായുള്ള എല്ലാ പാടുകളും ഇല്ലാതാകും.
- മുഖക്കുരു അകലാനായി ആവിപിടിച്ചതിനു ശേഷം ഒരു മുപ്പതുമിനുട്ടു കഴിഞ്ഞാൽ എസ്ക്യെൂബ് മുഖത്തും പുരട്ടാം. ആവിപിടിക്കുമ്പോഴുള്ള ചൂടുവഴി മുഖക്കുരുവിലെ പസ് പുറത്തേക്കു വരികയും എസ്ക്യെൂബ് വയ്ക്കുന്നതുവഴി പുതിയ മുഖക്കുരുക്കൾ വരാതിരിക്കുകയും ചെയ്യും.
- ഫേഷ്യൽ സ്റ്റീമറിൽ ആവി പിടിക്കുന്നതിന് ഉത്തമമായ ചൂട് 43 ഡിഗ്രി സെൽഷ്യസ് ആണ്.
- ഫേഷ്യൽ സ്റ്റീമർ ഇല്ലാത്ത സാഹചര്യത്തിൽ വലിയ വട്ടമില്ലാത്ത പാത്രത്തിൽ വെള്ളം തിളപ്പിച്ച് ആവികൊള്ളാം. മുഖം ഒരു തുണികൊണ്ടു മറച്ച് ആവി പുറത്തു പോവാതിരിക്കാൻ ശ്രദ്ധിക്കണം.
- മുഖത്ത് ആവി പിടിക്കുന്നത് ബ്ലാക്ക്ഹെഡ്സ് നീക്കാൻ സഹായിക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും സെബം നീക്കാനും ആവി പിടിക്കുന്നത് സഹായിക്കുന്നു.
- ആവി പിടിക്കുന്നതിനു മുമ്പായി മുഖം വൃത്തിയായി കഴുകണം. മുഖത്തെ മേയ്ക്കപ്പ് പൂർണമായും നീക്കിയെങ്കിൽ മാത്രമേ അഴുക്കുകളും പൂർണമായും നീങ്ങുകയുള്ളു.
- ആര്യവേപ്പിന്റെ ഇല, തുളസി, നാരകത്തിന്റെ ഇല തുടങ്ങിയവ ആവിപിടിക്കുന്ന വെള്ളത്തിൽ ഇടുന്നത് നല്ലതാണ്.
- മാസത്തിൽ രണ്ടുപ്രാവശ്യം മാത്രം ആവികൊള്ളാൻ ശ്രദ്ധിക്കുക. അമിതമായാൽ ചർമം വരളുകയും വിണ്ടുകീറുകയും ചെയ്യും. ചൂട് അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം. ഇതും മുഖചർമ്മത്തെ ദോഷകരമായി ബാധിക്കും.
- അഞ്ചു മുതൽ പത്തു മിനുട്ടു വരെയാണ് ആവി പിടിക്കേണ്ട ശരിയായ സമയം. എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോൾ മുഖത്തു നിന്നും അൽപസമയത്തേക്ക് ടവൽ മാറ്റി നല്ല വായു കൊള്ളിക്കാം.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
വെളിച്ചെണ്ണ ആരോഗ്യത്തിനും സൗന്ദര്യത്തിനും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.