- Trending Now:
കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിൻറെ സബ്സിഡിയറിയും രാജ്യത്തെ ഏറ്റവും വലിയ പത്ത് മൈക്രോ ഫിനാൻസ് കമ്പനികളിൽ ഒന്നുമായ ബെൽസ്റ്റാർ മൈക്രോ ഫിനാൻസ് സ്വർണ പണയ വായ്പാ സംവിധാനം അവതരിപ്പിച്ചു. പ്രമോട്ടറായ മുത്തൂറ്റ് ഫിനാൻസിൻറെ വൈദഗ്ദ്ധ്യത്തിൻറെയും മാർഗനിർദ്ദേശങ്ങളുടേയും പിൻബലത്തോടു കൂടിയാണ് ഈ രംഗത്ത് ഉന്നത നിലവാരവും ഉപഭോക്താക്കൾക്കായി ഏഴു തട്ടിലുള്ള സുരക്ഷയും ഒരുക്കി സേവനങ്ങൾക്കു തുടക്കം കുറിക്കുന്നത്.
തമിഴ്നാട്ടിലെ ചെന്നൈ ബ്രിന്ദാവൻ നഗർ, തിരുവള്ളൂർ ജില്ലയിലെ തിരുവലങ്ങാട്, കർണാടകയിലെ ബിദ്ദപൂർ കോളനി, ആന്ധ്രാ പ്രദേശിലെ നെല്ലൂർ സംഗം, തെലുങ്കാനയിലെ നിസാമാബാദ് വർണി എന്നിവിടയങ്ങളിലായി അഞ്ചു ബ്രാഞ്ചുകളും ബെൽസ്റ്റാർ മൈക്രോഫിനാൻസ് ആരംഭിച്ചു. ഇതുവരെ സേവനങ്ങൾ എത്തിയിട്ടില്ലാത്ത വിപണികൾ വിശ്വസനീയവും സുരക്ഷിതവുമായ സ്വർണ പണയ വായ്പകളുമായി പ്രയോജനപ്പെടുത്തുകയാണ് ഈ നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
കുറഞ്ഞ തോതിൽ മാത്രം സേവനങ്ങൾ ലഭ്യമായ സമൂഹങ്ങളിൽ വിശ്വസനീയവും സുരക്ഷിതവുമായ സാമ്പത്തിക സേവനങ്ങൾ പ്രദാനം ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് സ്വർണ പണയ വായ്പ അവതരിപ്പിക്കുന്നതിലൂടെ തങ്ങൾ ചെയ്യുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ബെൽസ്റ്റാർ മൈക്രോഫിനാൻസ് മാനേജിങ് ഡയറക്ടർ ഡോ. കൽപന ശങ്കർ പറഞ്ഞു. ഉയർന്ന നിലവാരത്തിലുള്ള സേവനവും സുരക്ഷിതത്വവും ഉറപ്പു നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനാവും വിധം പ്രത്യേകമായി രൂപകൽപന ചെയ്തിട്ടുള്ളവയാണ് തങ്ങളുടെ സ്വർണ പണയ സേവനങ്ങളെന്നും ഡോ. കൽപന ചൂണ്ടിക്കാട്ടി. മുത്തൂറ്റ് ഫിനാൻസിൻറെ പിന്തുണയോടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് മേന്മയേറിയ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഡോ. കൽപന കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.