Sections

ദീർഘകാല നിക്ഷേപകനാകുകയാണ് ഇന്ത്യയുടെ വിജയഗാഥയിൽ പങ്കാളിയാകാനുള്ള ഏറ്റവും മികച്ച മാർഗം: എൻഎസ്ഇ എംഡി & സിഇഒ

Monday, Nov 13, 2023
Reported By Admin
NSE

കൊച്ചി: ദീപാവലി വിളക്കുകൾ തെളിക്കുന്നതു പോലെ ഊർജ്ജസ്വലമായ വിപണിയിൽ ശ്രദ്ധയോടു കൂടിയ തെരഞ്ഞെടുപ്പുകളുടേയും തന്ത്രപരമായ നിക്ഷേപങ്ങളുടേയും യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. ശുഭകരമായ ഈ വേളയിലെ ഓരോ ട്രേഡും വളർച്ചയും നിക്ഷേപകർക്കിടയിലെ ഐക്യവും വാഗ്ദാനം ചെയ്യുന്നു. രജിസറ്റർ ചെയ്ത ഇടനിലക്കാരുമായി മാത്രം ഇടപാടുകൾ നടത്താനും നിയന്ത്രണങ്ങൾക്കു കീഴിലല്ലാത്ത പദ്ധതികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും വേണം.

ഓഹരി വിപണി ദീർഘകാല സ്വത്തു സമ്പാദനത്തിന് ഉദ്ദേശിച്ചുള്ളതാണ്. സുഖകരമല്ലാത്ത അനുഭവമുണ്ടായാൽ അത് നിക്ഷേപകരെ ഓഹരി വിപണിയിലേക്കു വീണ്ടും എത്തുന്നതിനെ നിരുത്സാഹപ്പെടുത്തും. ഡെറിവേറ്റീവുകളിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അപകട സാധ്യത കണക്കിലെടുത്ത് ചെറുകിട നിക്ഷേപകർ ഡെറിവേറ്റീവുകളിൽ ട്രേഡു ചെയ്യുന്നത് ഒഴിവാക്കണം.

ഒരു ദീർഘകാല നിക്ഷേപകനാകുക. ഇന്ത്യയുടെ വിജയഗാഥയിൽ പങ്കാളിയാകാനുള്ള ഏറ്റവും മികച്ച മാർഗം അതാണ്. ഓഹരി വ്യാപാരം അനുകൂലമാകട്ടെ എന്നും നിക്ഷേപങ്ങൾ ഫലം തരട്ടെ എന്നും മുന്നോട്ടുള്ള പാതയിലും സാമ്പത്തിക വിജയത്തിലും ദീപാവലിയുടെ ആവേശം വഴികാട്ടിയാകട്ടെ. ഓരോ ഇടപാടും ശക്തവും സമ്പന്നപൂർണ്ണവുമായ ഭാവി കെട്ടിപ്പടുക്കാനുള്ള നമ്മുടെ കൂട്ടായ നീക്കത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡി, സിഇഒ ആശിഷ്കുമാർ ചൗഹാൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.