എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എന്നാൽ നിങ്ങൾകത് സാധ്യമല്ല. ഒരു മദ്യപാനി മദ്യപാനം നിർത്താൻ വേണ്ടി തീരുമാനിച്ചു. ആദ്യമായി ആശുപത്രിയിൽ പോയി മരുന്നു കഴിച്ച് മദ്യപാനം പൂർണ്ണമായി നിർത്തി. അദ്ദേഹത്തിന്റെ പഴയ കൂട്ടുകാർ കൂട്ടത്തിൽ ചേർക്കാൻ തയ്യാറായില്ല. ഇത് അദ്ദേഹത്തെ മാനസികമായി വിഷമിപ്പിച്ചു. തന്റെ സുഹൃത്തുക്കള നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടി അദ്ദേഹം വീണ്ടും മദ്യപാനം തുടങ്ങി. ഇത് നിങ്ങളുടെ നാട്ടിൽ നിരന്തരം കേൾക്കുന്നതും സംഭവിക്കുന്നതുമായ ഒരു പ്രശ്നമായിരിക്കും. തന്റെ കൂട്ടുകാർ, വീട്ടുകാർ, സമൂഹം ഇവരൊക്കെ എന്ത് വിചാരിക്കും എന്ന് കരുതി നല്ല ശീലങ്ങളെ നഷ്ടപ്പെടുത്തി ജീവിക്കുന്ന പ്രവണത സാമൂഹ്യപരമായി കാണാറുണ്ട്. ഇത് ഗുണത്തെക്കാളേറെ ദോഷമാണ് നിങ്ങൾക്ക് സംഭവിക്കുന്നത്. നാട്ടുനടപ്പനുസരിച്ച് ജീവിക്കണം. നല്ലതാണെങ്കിലും അതിനെ അംഗീകരിക്കാനുള്ള മനസ്സ്, പരീക്ഷണങ്ങളെ ഉൾക്കൊള്ളുവാനുള്ള മനസ്സ് സമൂഹത്തിന് ഇല്ല. ഇങ്ങനെ ആരെങ്കിലും ഒരാൾ പരീക്ഷണത്തിന് തയ്യാറാകുമ്പോൾ വിമർശിക്കുന്ന ആളുകൾ അത് വിജയിച്ചു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അതിനെക്കുറിച്ച് അംഗീകരിച്ചു പാടി പുകഴ്ത്തുന്നുണ്ട്. 90% ആളുകളും ഈ തരത്തിൽ ജീവിക്കുന്നതായി നിങ്ങൾക്ക് കാണാൻ കഴിയും. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി നല്ല കാര്യങ്ങളായ നിങ്ങളുടെ ലക്ഷ്യങ്ങളും, ആഗ്രഹങ്ങളും മാറ്റിവയ്ക്കുന്നതിന് മുൻപായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
- ചെയ്യുന്നത് നല്ല കാര്യമാണെന്ന് ആദ്യം ഉറപ്പ് വരുത്തുക. സാമൂഹ്യരമായോ പ്രകൃതിക്ക് ദോഷങ്ങൾ ചെയ്യുന്ന കാര്യങ്ങളുമല്ല എന്ന് ഉത്തമമായ ഒരു കാര്യമാണെന്ന് നിങ്ങൾക്ക് ബോധ്യം ഉണ്ടാകണം. മറ്റുള്ളവരുടെ താൽപര്യം നോക്കി ചെയ്യുന്നവർക്ക് ഒരുതരത്തിലുള്ള മാറ്റങ്ങളും സമൂഹത്തിൽ കൊണ്ടുവരാൻ സാധിക്കില്ല. നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യങ്ങളിൽ ഒരു പക്ഷേ സമൂഹത്തിൽ വിമർശിക്കുകയും അവർക്കൊപ്പം നിങ്ങളെ കൂട്ടാതിരിക്കുകയും ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ ഓർക്കേണ്ടത് ഈ കൂട്ടത്തിൽ ഒതുങ്ങി ജീവിക്കേണ്ട ആളല്ല താനെന്നും തന്റെ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കേണ്ട ഒരാളാണെന്ന് നിങ്ങൾക്ക് സ്വയം ബോധ്യം വേണം. നിങ്ങളെ അവർ ഒഴിവാക്കുന്നുണ്ടെങ്കിൽ നിങ്ങൾ ശരിയായ രീതിയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്നതാണ് സത്യം.
- നിങ്ങളെ ഒഴിവാക്കുന്ന ആളുകളോട് ശത്രുത മനോഭാവം വയ്ക്കേണ്ട കാര്യമില്ല. കാരണം ഇത് അവരുടെ സ്വഭാവ വൈകല്യമാണെന്ന് അല്ലെങ്കിൽ അതിനുള്ള സാമാന്യ ബോധം അവർക്കില്ല എന്ന് കരുതുക. ഇത്തരക്കാരോട് നിങ്ങളുടെ ഭാഗം ന്യായീകരിക്കാൻ വേണ്ടി നിൽക്കരുത് കാരണം നിങ്ങൾ പറയുന്നത് അവർക്ക് മനസ്സിലാകണമെന്നില്ല അവരെ മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുന്നത് സംഘർഷത്തിലേക്ക് പോകാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ആൾക്കാരോട് കൂട്ടുകൂടുന്നത് നിങ്ങളുടെ ലക്ഷ്യത്തിന് തടസ്സമാണ്.
- ഇത്തരത്തിൽ ആൾക്കാർ നിങ്ങളുടെ കുടുംബത്തിന് അകത്താണ് എങ്കിൽ നിങ്ങളുടെ വാദങ്ങൾ കൊണ്ട് അവരെ ജയിക്കാൻ ശ്രമിക്കരുത്. അവർ നിങ്ങളെ നിരുതസാഹപ്പെടുത്തുവാനും, കുറ്റപ്പെടുത്താനും ശ്രമിച്ചാലും മൈൻഡ് ചെയ്യാതെ നിങ്ങളുടെ ലക്ഷ്യത്തിനു വേണ്ടി മാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുക. നിങ്ങളുടെ ലക്ഷ്യം ശരിയാണെങ്കിൽ അത് പ്രവർത്തിച്ചു വിജയിപ്പിച്ച് കഴിഞ്ഞാൽ ഉറപ്പായും ഇവരൊക്കെ നിങ്ങളോടൊപ്പം തന്നെ വരാം. അതിനുവേണ്ട സമയം കൊടുക്കുക. സമയം നിങ്ങൾക്കാണ് ലഭിക്കേണ്ടത്, കാരണം അവരെ ബോധ്യപ്പെടുത്താനുള്ള ഒരു സമയം നിങ്ങൾ സ്വയം എടുക്കുക. ചിലപ്പോൾ ഇതിന് കാലങ്ങൾ വേണ്ടി വന്നേക്കാം അതുവരെ ക്ഷമിച്ചു നിൽക്കാനുള്ള ഒരു ആത്മധൈര്യം എടുക്കുക.
- ഇന്നലത്തെ പോലെയാണ് ഇന്നെങ്കിൽ നിങ്ങൾക്ക് യാതൊരു മാറ്റവും ഉയർച്ചയും ഇല്ലാത്ത ഒരു ജീവിതം ആയിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളുടെ വഴികളിലൂടെ സഞ്ചരിക്കാൻ നിങ്ങൾക്ക് കഴിയണം. എപ്പോഴും നിങ്ങളുടെ സുഹൃത്തുക്കളും കുടുംബവുമായി മാത്രം സഹകരിക്കുക എന്നതിലുപരിയായി നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് വേണ്ടുന്ന കാര്യം മാത്രം ചെയ്യാൻ വേണ്ടി ശ്രമിക്കുക.
- ലക്ഷ്യം നേടാൻ വേണ്ടി നിങ്ങൾ ഓർത്ത് വയ്ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സൂത്രാവാക്യം ഏതെങ്കിലും ഒരു കാര്യത്തിന് വേണ്ടി താഴ്ന്നാൽ മാത്രമേ നിങ്ങൾക്ക് മറ്റൊരിടത്ത് വിജയിക്കാൻ സാധിക്കുകയുള്ളൂ. പല കാര്യങ്ങൾ പലരെയും തൃപ്തിപ്പെടുത്താൻ വേണ്ടി പോയാൽ നിങ്ങളൊരു ശരാശരിക്കാരനായിട്ടു മാറും. ഇത് ഒരുപക്ഷേ എങ്ങനെ പ്രാക്ടിക്കലായി നടക്കും എന്ന കാര്യത്തിൽ നിങ്ങൾക്ക് ചിന്തയുണ്ടാവും. നിങ്ങളുടെ ലക്ഷ്യം നേടാൻ വേണ്ടി ഇതിനെ പ്രവർത്തിയിൽ കൊണ്ടുവന്നേ പറ്റൂ എന്നുള്ളതാണ് സത്യം.
- ഏതെങ്കിലും സ്ഥലത്ത് ത്യാഗം സഹിച്ചാൽ മാത്രമേ നിങ്ങൾ വിചാരിക്കുന്ന റിസൾട്ട് കിട്ടുകയുള്ളൂ. നിങ്ങളെ തന്നെ തൃപ്തിപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ മേഖലയിൽ ഒന്നാമൻ ആകാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്യുക. ത്യാഗ സന്നദ്ധ നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കുക.
- ബന്ധങ്ങൾ തകരുമ്പോൾ, അത്തരത്തിലുള്ള അനാവശ്യ ബന്ധങ്ങൾ ഒഴിവാക്കുവാനുള്ള ധൈര്യം നിങ്ങൾ കാണിക്കുക. ഉദാഹരണമായി ഒരാൾ നിങ്ങളോട് കടം ചോദിക്കുന്നു, പക്ഷേ അയാൾ സാമ്പത്തികപരമായി നല്ല ഒരു നിലപാടുള്ള ആളല്ല എങ്കിൽ അയാൾക്ക് കടം കൊടുക്കാതിരിക്കുക എന്നുള്ള തീരുമാനമെടുക്കാൻ നിങ്ങൾ ധൈര്യം കാണിക്കണം. അല്ലാതെ സുഹൃത്ത് ബന്ധം നഷ്ടപ്പെടും എന്ന് പേടിച്ച് അയാൾക്ക് പണം കടം കൊടുക്കുകയാണെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അതിനുവേണ്ടി ദുഃഖിക്കേണ്ടി വരും. യാഥാർത്ഥ്യത്തെ അംഗീകരിക്കാത്ത സുഹൃത്ത് ബന്ധങ്ങളാണ് നിങ്ങളുടേതെങ്കിൽ അത് ഒഴിവാക്കുക തന്നെ വേണം. മറ്റുള്ളവരെ തൃപ്തിപ്പെടുത്തി ഒരു ശരാശരി ജീവിതം നയിക്കുന്നതിനേക്കാൾ നിങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരാളായി മാറുക എന്നതാണ് ഗുണകരം.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
അപ്രതീക്ഷിത സാഹചര്യങ്ങളിൽ തളർന്നുപോകാതെ മുന്നേറാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.