- Trending Now:
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെങ്കിലും ലോകത്ത് ബീയര്‍ അടക്കമുള്ള ആല്‍ക്കഹോളിക് പാനീയങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കില്ല.ഇന്നും ആഘോഷങ്ങളുടെയും ദിനചര്യയുടെയും ഭാഗമായി ഇത്തരം പാനീയങ്ങള്‍ക്ക് വലിയ ഡിമാന്റാണ്.പല ശാസ്ത്ര പഠനങ്ങളിലും ചെറിയ അളവില്‍ ബിയര്‍ പോലുള്ള പാനീയങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് തന്നെ തങ്ങള്‍ നിര്‍മിക്കുന്ന പുതിയ രുചികളിലുള്ള ബിയര്‍ ടേസ്റ്റ് ചെയ്ത് അഭിപ്രായമറിയിക്കാന്‍ ബിയര്‍ ടേസ്റ്റര്‍മാരെ തേടുകയാണ് ജര്‍മന്‍ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപനമായ ആല്‍ഡി.
സെപ്റ്റബര്‍ 15ന് പുറത്തിറക്കാനിരിക്കുന്ന പുതിയ ബിയര്‍ രുചികള്‍ രുചിച്ച് നോക്കി റിവ്യൂ നടത്തലാണ് ബിയര്‍ ടേസ്റ്ററുടെ ജോലി. ഈ ജോലിക്കായി താത്പര്യമുള്ളവര്‍ എന്തുകൊണ്ട് നിങ്ങള്‍ ഈ ജോലിക്ക് യോജിച്ചവരാണ് എന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പ് നിര്‍മ്മാതാക്കള്‍ക്ക് അയക്കണം. ഒപ്പം ഏതാണ് നിങ്ങളുടെ പ്രിയ ബിയര്‍ ബ്രാന്‍ഡെന്നും എന്തുകൊണ്ടാണ് അങ്ങനെയെന്നും വ്യക്തമാക്കണം.
ജോലിക്കായുള്ള അരപേക്ഷയും മേല്‍പറഞ്ഞ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും സമര്‍പ്പിക്കേണ്ട ഇ-മെയില്‍ വിലാസം - Aldibeertaster@clarioncomms.co.uk .അപേക്ഷയ്ക്കൊപ്പം പേര്, വയസ് തെളിയിക്കുന്ന രേഖ എന്നിവയും സമര്‍പ്പിക്കണം. ഓഗസ്റ്റ് 29 ആണ് അപേക്ഷ മര്‍പ്പിക്കേണ്ട അവസാന തിയതി. സെപ്റ്റംബര്‍ 2ന് ഫലം പ്രഖ്യാപിക്കും.കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്സൈറ്റ് സന്ദര്‍ശിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.