- Trending Now:
ഹെല്‍ത്ത് ക്വാഡിന്റേയും ഫ്‌ളിപ്കാര്‍ട്ട് വെഞ്ചേഴ്‌സ് അടക്കമുള്ളവരുടെ പങ്കാളിത്തോടെയായിരുന്നു ധനസമാഹരണം
പ്രമേഹം നിയന്ത്രിക്കുന്നതിനും പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിനും വേണ്ടിയുള്ള സമഗ്ര ഡിജിറ്റല്‍ പരിചരണ സംവിധാനമായ ബീറ്റ്ഓ സീരീസ് ബി ഫണ്ടിങിലൂടെ 33 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. ലൈറ്റ്‌റോക്കിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ക്വാഡിന്റേയും ഫ്‌ളിപ്കാര്‍ട്ട് വെഞ്ചേഴ്‌സ് അടക്കമുള്ളവരുടെ പങ്കാളിത്തോടെയായിരുന്നു ധനസമാഹരണം. ബീറ്റ് ഓയുടെ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും വിപുലമാക്കുന്നതിനായി ഉല്‍പന്നങ്ങളിലും സാങ്കേതികവിദ്യയിലും നിക്ഷേപം നടത്തുന്നതിനാവും പുതിയ ധനസമാഹരണം പ്രയോജനപ്പെടുത്തുക. പരിചരണ പദ്ധതികള്‍ കൂടുതള്‍ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പ്രയോജനപ്പെടുത്തും.ഇന്ത്യയില്‍ ചെറു പട്ടണങ്ങളില്‍ പ്രമേഹ നിയന്ത്രണ സംവിധാനങ്ങളും സൗകര്യങ്ങളും സ്‌പെഷലിസ്റ്റുകളും ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം 80 ശതമാനത്തോളം പ്രമേഹ ബാധിതരും രക്തത്തില്‍ അനിയന്ത്രിതമായ ഗ്ലൂക്കോസ് നിലയുമായാണ് ജീവിക്കുന്നത്.
എം വി ഫാര്‍മ കെയര്‍ ശരിവില ഇംഗ്ലീഷ് മരുന്ന് ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു... Read More
ചികില്‍സാ ചെലവു കൂടുതലാണെന്നതും ഇന്‍ഷുറന്‍സ് സൗകര്യം പരിമിതമാണെന്നതും മറ്റു വെല്ലുവിളികളാണ്. സേവനങ്ങളുടെ കാര്യത്തിലുള്ള ഈ വിടവ് നികത്തുന്നതിനാണ് ബീറ്റ് ഓ ശ്രമിക്കുന്നത്. തങ്ങളുടെ ഡിജിറ്റല്‍ അധിഷ്ഠിത സേവനങ്ങള്‍ ഈ രംഗത്തു പുതിയ നിലവാരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമായിട്ടുണ്ടെന്ന് പുതിയ ധനസമാഹരണത്തെ കുറിച്ചു സംസാരിക്കവെ ബീറ്റ്ഓ സഹ സ്ഥാപകനുംസിഇഒയുമായ ഗൗതം ചോപ്ര പറഞ്ഞു.'ഇന്ത്യയില്‍ പ്രമേഹത്തെ എങ്ങനെ പരിപാലിക്കണമെന്ന് പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിനുള്ള ദൗത്യത്തിലാണ് ബീറ്റ്ഒ.സ്ഥിരതയുള്ളതും ഉയര്‍ന്ന നിലവാരമുള്ളതുമായ പരിചരണം നല്‍കാനുള്ള കഴിവ് ഇതിനകം അവര്‍ തെളിയിച്ചിട്ടുണ്ട്, അതിന്റെ ഫലമായി തന്നെ ക്ലിനിക്കല്‍ ഫലങ്ങള്‍ മികച്ചതാണ്.ലൈറ്റ്‌ട്രോക്ക് ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ നിക്ഷേപങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തേജസ്വി രവി കൂട്ടിച്ചേര്‍ത്തു,
എട്ടാമത് ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഗ്ലോബല്‍ കോണ്‍ഫറന്‍സ്... Read More
പ്രമേഹ പരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ബീറ്റ്ഒയുടെ ഫുള്‍ സ്‌നാക്ക് ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം സമീപനം പ്രവേശനക്ഷമത, താങ്ങാനാവുന്ന വില, ഗുണനിലവാര പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നു. രോഗികളുടെ പ്രമേഹം സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതാണ് ക്ലിനിക്കല്‍ ഫലത്തിന്റെ പിന്തുണയുള്ള കെയര്‍ പ്രോഗ്രാം സൊല്യൂഷനോടുകൂടിയ ഉപകരണ-ആദ്യ ഇടപെടല്‍ ലക്ഷ്യമിടുന്നത്. ഗുണനിലവാരമുള്ള പരിചരണം ഉറപ്പു വരുത്തുന്ന പങ്കാളിത്തത്തില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.നിക്ഷേപത്തെക്കുറിച്ച് സംസാരിച്ച ഹെല്‍ത്ത് ക്വാഡ് ഡയറക്ടര്‍ അജയ് മഹിപാല്‍ പറഞ്ഞു,
ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന... Read More
ബീറ്റ്ഓയിലെ ഈ നിക്ഷേപത്തിലൂടെ, അടുത്ത തലമുറയുടെ നൂതനാശയങ്ങള്‍ കെട്ടിപ്പടുക്കുകയും ഡിജിറ്റല്‍ ഹെല്‍ത്ത് ഇക്കോസിസ്റ്റം വികസിപ്പിക്കുകയും ചെയ്യുന്ന ഒരു ബിസിനസിനെ പിന്തുണയ്ക്കാന്‍ ഫ്‌ളിപ്കാര്‍ട്ട് വെഞ്ചേഴ്‌സ് പ്രതിജ്ഞാബദ്ധമാണ്. വ്യത്യസ്തവും താങ്ങാനാവുന്നതുമായ ഡിജിറ്റല്‍ കെയര്‍ സൊല്യൂഷന്‍, ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന പ്രമേഹ പകര്‍ച്ചവ്യാധിയെ നേരിടാന്‍ മികച്ചതാണ്. ഫ്‌ളിപ്കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്റും കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ് തലവനുമായ രവി അയ്യര്‍ പറഞ്ഞു.ഇന്ത്യയിലെ പ്രമേഹ പരിചരണ രംഗത്തെ അനിഷേധ്യ മുന്‍നിരക്കാരായി വളര്‍ന്നു കൊണ്ടിരിക്കുന്ന കമ്പനി കഴിഞ്ഞ വര്‍ഷം മൂന്നു മടങ്ങു വളര്‍ച്ചയാണു കൈവരിച്ചത്. ഗൗതം ചോപ്ര, യാഷ് സെങ്ഗാള്‍, കുനല്‍ കിനാലേകര്‍ എന്നിവര്‍ ചേര്‍ന്നാണ് ബീറ്റ്ഓ സ്ഥാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.