Sections

മാർച്ച് 31 ന് മുമ്പ് ഇക്കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണേ 

Tuesday, Mar 28, 2023
Reported By admin
bank

ഇപ്പോഴും നിരവധി പേർ പാൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യാനുണ്ടെന്ന് ചുരുക്കം


പാൻ ആധാർ ലിങ്കിങ് മാർച്ച് 31 നകം പൂർത്തിയാക്കിയില്ലെങ്കിൽ അക്കൗണ്ട് ഉടമകളുടെ, ബാങ്കിംഗ് ട്രാൻസാക്ഷനുകളെയും, കെവൈസി ബാധക ഇൻവെസ്റ്റ്മെന്റ് സ്കീമുകളുടെ മുന്നോട്ടുപോക്കിനെയുമെല്ലാം ബാധിക്കുക തന്നെ ചെയ്യും. 61 കോടിയോളം വരുന്ന പാൻ കാർഡുകളിൽ ഏകദേശം 48 കോടി പാൻ കാർഡുകൾ മാത്രമാണ് ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതെന്ന് സിബിഡിടി ചെയർപേഴ്സൺ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴും നിരവധി പേർ പാൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യാനുണ്ടെന്ന് ചുരുക്കം.

നാഷണൽ പെൻഷൻ സ്കീം വരിക്കാർ നിർബന്ധമായും മാർച്ച് 31 നകം ആധാറുമായി പാൻകാർ്ഡ് ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി. നാഷണൽ പെൻഷൻ സ്കീമിന് കെവൈസി നിർബന്ധമായതിനാൽ, 'ട്രാൻസാക്ഷൻ തടസമില്ലാതെ നടത്തുന്നതിന് വരിക്കാർ നിർബന്ധമായും ആധാർ പാൻ ലിങ്കിങ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

2022 മാർച്ച് 31 ആയിരുന്നു ആധാർ പാൻ കാർഡ് ലിങ്കിങ്ങിന് നേരത്തെ നൽകിയ തിയ്യതി. ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടി 2023 മാർച്ച് 31 വരെ നീട്ടിനൽകിയതാണ്. മാർച്ച് 31 നുള്ളിൽ പാൻ കാർഡ് ആാധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് ക്യാൻസലാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്. മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2022 ജൂലൈ 1-നോ അതിനു ശേഷമോ പാൻ-ആധാർ ലിങ്ക് പൂർത്തിയാക്കുകയാണെങ്കിൽ, 1,000 രൂപ ഫീസ് ഈടാക്കുന്നുണ്ട്. പാൻ കാർഡ് ഉടമകൾ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ, , കാർഡ് ഉടമകളുടെ നികുതിയും ബിസിനസ്സുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവർത്തനങ്ങളും തകരാറിലാകുമെന്നും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) മുന്നറിയിപ്പ് നൽകുന്നുണ്ട്.

നിലവിലുള്ള എൻപിഎസ് വരിക്കാർ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും വിധം എങ്ങനെയെന്ന് നോക്കാം

ആദ്യം https://cra-nsdl.com/CRA/ ഈ ലിങ്കിൽ ക്ലിക് ചെയ്ത് എൻപിഎസ് അക്കൗണ്ട് ലോഗിൻ ചെയ്യുക

അപ്ഡേറ്റ് ആധാർ എന്ന ബട്ടണിൽ ക്ലിക് ചെയ്യുക

അപ്ഡേറ്റ് ഡീറ്റേയിൽസ് ക്ലിക് ചെയ്യുക

ആധാർ നമ്പർ ചേർക്കുക/അപ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ ആധാർ നമ്പർ സമർപ്പിച്ച് 'Generate OTP' ക്ലിക്ക് ചെയ്യുക

ആധാറുമായി ലിങ്ക് ചെയ്ത മൊബെൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി എന്റർ ചെയ്യുക

തുടർന്ന് ആധാർ പെർമനന്റ് റി്ട്ടയർമെന്റ് അക്കൗണ്ട് നമ്പറുമായി ലിങ്ക് ചെയ്തെ്ന്ന വിവരം ലഭിക്കും,


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.