Sections

കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഇവയൊക്കെ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക

Thursday, Dec 23, 2021
Reported By Admin
cattle

വൈകല്യം ഉണ്ടായാല്‍ നിര്‍ബന്ധമായും മൃഗഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

കന്നുകാലികളെ പ്രധാനമായി നാടന്‍, സങ്കരയിനം, വിദേശി എന്നിങ്ങനെ മൂന്നായി തിരിക്കാം. സാധാരണഗതിയില്‍ ഇന്‍ഷുറന്‍സ് പ്രായപരിധി രണ്ടു മുതല്‍ 12 വയസ്സുവരെയുള്ള കന്നുകാലികള്‍ കാണാം. കന്നുകുട്ടികള്‍ക്ക് നാല് മാസം മുതല്‍ ഇന്‍ഷൂറന്‍സ് ചെയ്യാം. അപകടം രോഗം എന്നിവ മൂലമുള്ള നഷ്ടം ആണ് പ്രധാനമായും കവര്‍ ചെയ്യുന്നത്. 

സ്ഥിരവും പൂര്‍ണ്ണവുമായ വൈകല്യത്തിന് പശുക്കള്‍ക്കും എരുമകള്‍ക്കും ഗര്‍ഭധാരണം നടക്കാതിരിക്കുക, പാല്‍ ചുരത്താന്‍ ആകാത്തവിധം സംഭവിക്കുക, വിത്തുകാള കള്‍ക്കും പോത്തുകള്‍ക്ക് പ്രത്യുല്‍പാദനശേഷി സ്ഥിരമായി നിലച്ചു പോവുക എന്നിവയും കവറേജ് ഭാഗമാണ്. 

വൈകല്യം ഉണ്ടായാല്‍ നിര്‍ബന്ധമായും മൃഗഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വൈകല്യങ്ങള്‍ക്ക് നഷ്ടപരിഹാരമായി 75 ശതമാനം വരെ തുക നല്‍കി വരുന്നു.

പ്രീമിയം

സാധാരണഗതിയില്‍ കന്നുകാലികള്‍ക്ക് 5% ഒരു വര്‍ഷത്തേക്ക് പ്രീമിയമായി അടയ്‌ക്കേണ്ടതാണ്. സ്ഥിരവും പൂര്‍ണ്ണവുമായ വൈകല്യം കവര്‍ ചെയ്യേണ്ടതെങ്കില്‍ പ്രീമിയത്തില്‍ ഇളവുണ്ട്.

ഇന്‍ഷുര്‍ ചെയ്യുന്ന വിധം

പരിശോധിച്ച് വില നിശ്ചയിക്കുന്ന ഡോക്ടര്‍ ഉരുവിനെ തിരിച്ചറിയുന്നതിനായി ഒരു ടാഗ് ചെവിയില്‍ അടിക്കുന്നു. ഇതില്‍ ചേര്‍ത്തിട്ടുള്ള നമ്പറാണ് തിരിച്ചറിയാന്‍ സഹായിക്കുക. കൂടാതെ വയസ്സ്, നിറം, കൊമ്പിലെ നീളം, ഉയരം, ഇനം തുടങ്ങി വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ തയ്യാറാക്കുന്നത്. ഈ ടാഗ് ഒരു കാരണവശാലും നഷ്ടപ്പെടരുത്. നഷ്ടപ്പെട്ടാല്‍ തന്നെ വീണ്ടും മൃഗഡോക്ടറുടെ അടുത്തുപോയി ടാഗ് അടിക്കുകയും അത് യഥാസമയം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുകയും വേണം.

ക്ലെയിം കിട്ടാന്‍

പോളിസി പ്രകാരം കവര്‍ ചെയ്തിട്ടുള്ള അപകടം, അസുഖം, വൈകല്യം എന്നിവ സംഭവിച്ചാല്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ ചികിത്സ തേടണം. അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ക്ലെയിം ഫോം വാങ്ങി പൂരിപ്പിച്ച് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്,പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്, എന്നിവ സഹിതം കമ്പനിയെ ഏല്‍പ്പിക്കുകയും വേണം.

വായ്പ എടുത്തു വാങ്ങിയ കന്നുകാലികളുടെ ഇന്‍ഷുറന്‍സ് തുക അതത് ധനകാര്യ സ്ഥാപനത്തിനുള്ള ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുക. നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത് മൃഗ ഡോക്ടര്‍ ആണ് പോളിസി എടുത്ത് 15 ദിവസത്തിനുള്ളില്‍ കന്നുകാലി രോഗം മൂലം ചത്താല്‍ തുക ലഭിക്കില്ല. സംഭവവുമായി 30 ദിവസത്തിനകം എല്ലാ രേഖകളും സമര്‍പ്പിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ക്ലെയിം തുക ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.