Sections

പരിഗണന വനിതാ ക്രിക്കറ്റര്‍മാര്‍ക്കും; കോഹ്ലിയുടെ വേതനം എന്ന് വനിതാ താരങ്ങള്‍ക്ക് ?

Sunday, Oct 30, 2022
Reported By admin
BCCI

വനിതാക്രിക്കറ്റര്‍മാര്‍ക്കും പുരുഷ ക്രിക്കറ്റര്‍മാര്‍ക്കുമുള്ള മാച്ച് ഫീ ഏകീകരിക്കാനുള്ള ബിസിസിഐയുടെ തീരുമാനം എല്ലാവരും നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുകയാണ്.

 

ബോളിവുഡില്‍ നിന്ന് ആഘോഷത്തോടെയെത്തിയ സബാഷ് മിത്തു മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്ടന്‍ മിതാലി രാജിന്റെ ജീവിത കഥ പറഞ്ഞ ചിത്രം ആയിരുന്നു.വേതനമടക്കം പല വിഷയങ്ങളിലുമുള്ള ക്രിക്കറ്റിലെ പുരുഷ സ്ത്രീ വിവേചനം ചിത്രം പറയാതെ പറഞ്ഞുപോയി.ഇന്ത്യയില്‍ ക്രിക്കറ്റ് ആരംഭിച്ച 1973 മുതല്‍ ഈ വിഷയം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.

വനിതാക്രിക്കറ്റര്‍മാര്‍ക്കും പുരുഷ ക്രിക്കറ്റര്‍മാര്‍ക്കുമുള്ള മാച്ച് ഫീ ഏകീകരിക്കാനുള്ള ബിസിസിഐയുടെ തീരുമാനം എല്ലാവരും നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുകയാണ്.മിതാലി രാജ് തന്നെയാണ് ചരിത്രപരമായ ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് ആദ്യ പ്രതികരണം നടത്തിയത്. അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് ക്രിക്കറ്റിന് മാച്ച് ഫീസ് 15 ലക്ഷം രൂപ, ഏകദിനത്തിന് ആറ് ലക്ഷം രൂപ, ട്വൊന്റിട്വൊന്റിക്ക് 3 ലക്ഷം രൂപ എന്ന പുരുഷ ക്രിക്കറ്റര്‍മാര്‍ക്കു ലഭിക്കുന്ന മാച്ച് ഫീ തന്നെയായിരിക്കും ഇനി ബിസിസിഐയുമായുള്ള കരാറുള്ള വനിതാക്രിക്കറ്റര്‍മാര്‍ക്കും ലഭിക്കുക.

നിലവില്‍ വനിതാക്രിക്കറ്റ് താരങ്ങള്‍ക്ക് ടെസ്റ്റ് ക്രിക്കറ്റിന് 4 ലക്ഷം രൂപയും ഏകദിനത്തിനും ട്വൊന്റി ട്വൊന്റിയ്ക്കും ഒരു ലക്ഷം രൂപ വീതവുമായിരുന്നു പ്രതിഫലം. പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന ഫാന്‍ബെയ്‌സോ, കവറേജോ, പരസ്യാനുകൂല്യങ്ങളോ വനിതാക്രിക്കറ്റര്‍മാര്‍ക്ക് ലഭിച്ചിരുന്നില്ല.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.