Sections

ബത്തേരി മൈക്രോ പ്ലാൻ; തൊഴിൽ മേള

Saturday, Jul 08, 2023
Reported By Admin
Job Fair

തൊഴിൽ അന്വേഷകർക്കായി നടപ്പിലാക്കുന്ന മൈക്രോ പ്ലാനിന്റെ ഭാഗമായി ജൂലൈ 9 ന് രാവിലെ 8 മുതൽ തൊഴിൽ മേള നടത്തും


സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ തൊഴിൽ അന്വേഷകർക്കായി നടപ്പിലാക്കുന്ന മൈക്രോ പ്ലാനിന്റെ ഭാഗമായി ജൂലൈ 9 ന് രാവിലെ 8 മുതൽ സുൽത്താൻ ബത്തേരി അൽഫോൻസ കോളേജിൽ തൊഴിൽ മേള നടത്തും.

പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള അഭ്യസ്തവിദ്യരായ 18 നും 40 നും വയസ്സിനിടയിലുള്ള തൊഴിൽ അന്വേഷകർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർ സർക്കാരിന്റെ ഡി.ഡബ്ല്യു.എം.എസ് കണക്ട് ആപ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

സ്പോർട്ട് രജിസ്ട്രേഷൻ സൗകര്യവും ലഭ്യമാണ്. തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികൾ, ജോലി ഒഴിവുകൾ, യോഗ്യത, സാലറി മുതലായ എല്ലാ വിവരങ്ങളും ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്ഫോമിൽ നിന്നും ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാകും. ഫോൺ: നെന്മേനി - 9961482088, നൂൽപ്പുഴ - 9645808753, അമ്പലവയൽ - 8590101359, മീനങ്ങാടി - 9747568520.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.