- Trending Now:
കൊച്ചി: ലോകത്തെ ഏറ്റവും വലിയ ഐസ്ക്രീം ചെയിനുകളിലൊന്നായ ബാസ്കിൻ റോബിൻസ് പുതിയതായി 17 ഉത്പന്നങ്ങൾ വിപണിയിലവതരിപ്പിച്ചു. ഉപഭോക്താക്കളുടെ താൽപര്യവും ഡിമാൻഡും പരിഗണിച്ച് പുതിയ ആളുകളിലേക്ക് എത്തുന്നതിനായി ബാസ്കിൻ റോബിൻസ് പുതിയ കൂട്ടുകളിലും രുചികളിലും ഉത്പന്ന ശ്രേണി വിപുലമാക്കുകയാണ്.
ഈ 17 പുതിയ ഉത്പന്നങ്ങൾ രുചികളിൽ മാത്രമല്ല കൂട്ടുകളിലും വ്യത്യസ്തതമാണ്. പുതിയ ശ്രേണിയുടെ ഭാഗമായി അവതരിപ്പിക്കുന്ന ഐസ്ക്രീം റോക്ക്സ് കടിച്ചു തിന്നുന്ന തരത്തിലുള്ളതാണ്. ചോക്ക്ലേറ്റ് കോട്ടിങ്ങുമുണ്ടാകും. രണ്ട് രുചികളിൽ ലഭ്യമാണ്. ഇതിനു മുമ്പൊന്നും കണ്ടിട്ടില്ലാത്ത ഒന്നാണ് പിസയോടൊപ്പം ഐസ്ക്രീം ചേർത്ത ഐസ്ക്രീം പിസകൾ. മെർമെയ്ഡ്, യൂണികോൺ സൺഡേസ് പോലുള്ള ഫ്രൂട്ട് ക്രീം സൺഡേസ്, ഫെയറി ടെയിൽ സൺഡേസ് ഉൾപ്പെട്ട ഉണർവ്വ് നൽകുന്ന ഐസ്ക്രീം ഫ്ളോട്ടുകളുമുണ്ട്. കാരമൽ മിൽക്ക് കേക്ക്, ബ്ലൂബെറി, വൈറ്റ് ചോക്കലേറ്റ്, ഫ്രൂട്ട് നിഞ്ച തുടങ്ങിയവയും പുതിയ രുചികളിലുണ്ട്. ബ്രൗണി സണ്ടേ കപ്പ്, ഇറ്റാലിയൻ കുക്കീസോടു കൂടിയ ഫൺവിച്ച് സാൻഡ്വിച്ച്, ഐസ്ക്രീം റോക്സ് തുടങ്ങിയ പുതിയ രുചികളോടെ ബ്രാൻഡ് റീട്ടെയിൽ വിപണിയിലും മികച്ച വളർച്ച ലക്ഷ്യമിടുകയാണ്.
ബാസ്കിൻ റോബിൻസിന് കൊച്ചിയിൽ 7 പാർലറുകളുണ്ട്. കേരളത്തിലെമ്പാടുമായി 28 പാർലറുകളും രാജ്യമൊട്ടാകെയായി 850 കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. കൊച്ചിയിൽ ഓരോ വർഷവും 2 പാർലറുകൾ വീതവും ദേശീയ തലത്തിൽ 100 പാർലറുകളും കൂട്ടിച്ചേർക്കുകയാണ് ലക്ഷ്യം. സൂപ്പർമാർക്കറ്റ് ചെയിനുകൾ, ആധുനിക വ്യാപാര സ്റ്റോറുകൾ, ഹോട്ടലുകൾ റസ്റ്റോറൻറുകൾ, കാറ്ററിങ് തുടങ്ങിയ ഭക്ഷ്യ സേവന ദാതാക്കളിലൂടെയും ബ്രാൻഡ് റീട്ടെയിൽ രംഗത്തുണ്ട്.
ഓൺലൈനിലൂടെയും ബ്രാൻഡ് സുസ്ഥിരമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നിലൊരു ഭാഗം വിൽപ്പനയും ഇപ്പോൾ ഓൺലൈനിലൂടെയാണ്. സ്വിഗ്ഗി, സൊമാറ്റോ, ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്ക്കറ്റ്, സെപ്റ്റോ തുടങ്ങിയ ഡെലിവറി പ്ലാറ്റ്ഫോമുകളിലെല്ലാം ലഭ്യമാണ്.
ഐസ്ക്രീമുകളിൽ കൊണ്ടുവരുന്ന മാറ്റങ്ങളാണ് തങ്ങളുടെ വളർച്ചയുടെ പ്രധാന കാരണമെന്നും ഏറ്റും മികച്ച ഉത്പന്നം മികച്ച നിലവാരത്തിലും വകഭേദങ്ങളിലും ഉപഭോക്താക്കൾ ഇതുവരെ ഇന്ത്യയിൽ കണ്ടിട്ടില്ലാത്ത തരത്തിൽ എത്തിക്കുന്നുണ്ടന്നും ഗ്രാവിസ് ഫൂഡ്സ് പ്രൈവറ്റ് ലിമിറ്റഡ്-ബാസ്കിൻ റോബിൻസിൻറെ സിഇഒ മോഹിത് ഖട്ടാർ പറഞ്ഞു. വേനൽ കാല കളക്ഷൻ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾ പുതിയ ഉത്പന്നങ്ങൾ ആസ്വദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാലൈൻസ് ആൻറ് ക്രീം വാനില, കോട്ടൺ കാൻഡി എന്നീ രുചികൾക്ക് കൊച്ചി നഗരത്തിൽ വളരെ പ്രചാരമുണ്ട്. ബാസ്കിൻ റോബിൻസിൻറെ മാത്രം സ്വന്തമായ ഫ്ളേവറുകളായ കോട്ടൺ കാൻഡി, ഹണി നട്ട് ക്രഞ്ച്, വാനില, ഫ്രൂട്ട് ഫ്ളേവറുകളായ അൽഫോൻസോ മാംഗോ, ബ്ലാക്ക് കറൻറ് എന്നിവയ്ക്കും ആരാധകരേറെയുണ്ട്. സണ്ടേസ്, ഐസ്ക്രീം കേക്കുകളിൽ ഡിമാൻഡ് ഏറുന്നു.പുതിയ രുചി വകഭേദങ്ങൾ ബാസ്കിൻ റോബിൻസിന് മികച്ച വളർച്ച സാധ്യതമാണ് നൽകുന്നത്.
ബാസ്കിൻ റോബിൻസിൻറെ ഇന്ത്യയിലെ പ്രവർത്തനം 30 വർഷം പിന്നിട്ടിരിക്കുന്നു. 239 ലേറെ നഗരങ്ങളിലായി 850 ലേറെ സ്റ്റോറുകളാണ് രാജ്യത്തുള്ളത്. പുതിയ ഉത്പന്നങ്ങൾ എല്ലാ പാർലറുകളിലും ലഭ്യമാണ്. ഐസ്ക്രീം റോക്ക്സ് പോലുള്ള പുതിയ ഉത്പന്നങ്ങൾ എല്ലാ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഡെലിവറി പാർട്ട്ണർമാരിലും ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.