Sections

50 കോടി വരെ വായ്പ നല്‍കാന്‍ എംഎസ്എംഇ ലോണ്‍ മേളയുമായി ബാങ്ക് ഓഫ് ബറോഡ

Tuesday, Dec 07, 2021
Reported By admin
ബാങ്ക് ഓഫ് ബറോഡ

എംഎസ്എംഇ ഉത്സവ് എന്നാണ് ബാങ്ക് ഓഫ് ബറോഡയുടെ ഈ വായ്പാമേള അറിയപ്പെടുന്നത്

 

സംരംഭകര്‍ക്ക് സാമ്പത്തിക ഭദ്രതയും സഹായവും നല്‍കാനായി രാജ്യത്ത് വിവിധ ബാങ്കുകള്‍ വായ്പ മേളകള്‍ നടപ്പിലാക്കാറുണ്ട്.ഇത്തവണ വലിയ ഓഫറുകളുമായി ബാങ്ക് ഓഫ് ബറോഡ സംരംഭകരെ സഹായിക്കാന്‍ രംഗത്തുണ്ട്.കേന്ദ്ര ധനമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് വിപണികളിലെ ഏറ്റവും മികച്ച പലിശനിരക്കാണ് അതായത് 6.55% ആണ് പലിശ നിരക്ക് ആരംഭിക്കുന്നത് തന്നെ.

എംഎസ്എംഇ ഉത്സവ് എന്നാണ്  ബാങ്ക് ഓഫ് ബറോഡയുടെ ഈ വായ്പാമേള അറിയപ്പെടുന്നത്.ഡിസംബര്‍ 31 വരെ തുടരുന്ന വായ്പ മേളയിലൂടെ 50 കോടി രൂപവരെ വായ്പ നേടാന്‍ അവസരം സംരംഭകര്‍ക്ക് ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

250 കോടിയില്‍ താഴെ രൂപ വിറ്റുവരവുള്ള സംരംഭകര്‍ക്ക് ആണ് വായ്പ മേളയില്‍ ലോണ്‍ ലഭിക്കുന്നത്.പദ്ധതിക്കു കീഴില്‍ പ്രേസസിംഗ് ഫീ 100 ശതമാനം റീബേറ്റും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.കാലതാമസം കൂടാതെ അപേക്ഷകള്‍ പരിശോധിച്ച് ലോണ്‍ ലഭ്യമാക്കും.

പുതിയ ഫാക്ടറി യൂണിറ്റുകള്‍,ഭൂമി,കെട്ടിട നിര്‍മ്മാണത്തിനുള്ള സ്ഥലം എന്നിവ വാങ്ങുന്നതിനും ഏറ്റെടുക്കുന്നതിനും വായ്പ ഉപയോഗിക്കാം.ലബോറട്ടറി ഉപകരണങ്ങളും ടെസ്റ്റിംഗ് ഉപകരണങ്ങളും ഉള്‍പ്പെടെ മെഷനറികളും വാങ്ങാനും വായ്പ ഉപയോഗപ്പെടുത്താവുന്നതാണ്,പോരാത്തതിന് അസംസ്‌കൃത വസ്തുക്കള്‍,ബില്ലുകള്‍,കിഴിവുകള്‍,ഉയര്‍ച്ചയിലുള്ള ഓഹരികള്‍ തുടങ്ങിയ മൂലധന ആവശ്യത്തിനായും വായ്പ ഉപയോഗിക്കാന്‍ സാധിക്കും.ചുരുക്കി പറഞ്ഞാല്‍ എംഎസ്എംഇയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് പൂര്‍ണമായി വിനിയോഗിക്കാന്‍ കഴിയുന്ന വായ്പ പദ്ധതിയാണ് ഈ മേളയിലൂടെ ബാങ്ക് ഓഫ് ബറോഡ മുന്നോട്ട് വെച്ചിരിക്കുന്നത്.

വായ്പയ്ക്കായി അപേക്ഷിക്കുന്ന സംരംഭകരുടെ മുന്‍കാല ഇടപാടുകളും ക്രെഡിറ്റ് സ്‌കോറും കണക്കിലെടുത്ത് തന്നെയാണ് വായ്പ തീരുമാനിക്കുന്നത്.അതിനാല്‍ മികച്ച പലിശ നിരക്കില്‍ തന്നെ വായ്പ നേടാന്‍ സംരംഭകര്‍ക്ക് സാധിക്കും.ക്രെഡിറ്റ് സ്‌കോര്‍ കുറവാണെങ്കില്‍ വായ്പ അപേക്ഷ തള്ളിക്കളയും എന്ന കാര്യം പ്രത്യേകം സൂചിപ്പിക്കുന്നു.700ന് മുകളിലുള്ള ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭിക്കുകയും ചെയ്യും.

 

എംഎസ്എംഇ വായ്പ മേളയെ കുറിച്ചുള്ള വിവരം ബാങ്ക് ഓഫ് ബറോഡ ഔദ്യോഗികമായി തന്നെ ട്വീറ്റ് ചെയ്തിരുന്നു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.