- Trending Now:
സംസ്ഥാനത്ത് നാല് ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നത് ഉള്‍പ്പെടെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേരളത്തിലെ ബാങ്കുകള്‍.സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭം ആരംഭിക്കുന്നതിനാകും കുറഞ്ഞ പലിശയ്ക്ക് വായ്പകള്‍ നല്‍കുക.വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബാങ്ക് മേധാവികളുടെ യോഗത്തിലാണ് തീരുമാനം.
നിയോ ഇന്ത്യയില്‍ ജനപ്രിയമാകുന്നു; കാനറയും നിയോ ബാങ്കിലേക്ക് ?
... Read More
വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കാനുള്ള പദ്ധതിക്കും ബാങ്കുകള്‍ പിന്തുണ അറിയിച്ചു.സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി വായ്പകള്‍ നല്‍കുന്നതിന് പ്രത്യേക സ്‌കീമിന് രൂപം നല്‍കും.ഈടില്ലാതെ വായ്പ നല്‍കുന്നത് സ്‌കീമിന്റെ ഭാഗമാക്കി മാറ്റും.
ബാങ്ക് അക്കൗണ്ട് നമ്പര്‍ തെറ്റിയോ...? പേടിക്കേണ്ട, ഇവയൊക്കെ ചെയ്താല്‍ മതി
... Read More
സഹകരണ മേഖലയിലെ ബാങ്കുകള്‍ക്ക് ഇക്കാര്യത്തിലുള്ള സാങ്കേതിക പരിമിതികള്‍ പ്രത്യേകമായി പരിശോധിക്കും.സംരംഭകരുടെ രജിസ്‌ട്രേഷനു വേണ്ടി തയ്യാറാക്കിയ പോര്‍ട്ടല്‍ ബാങ്കുകള്‍ക്ക് ലഭ്യമാക്കും.നാല് ശതമാനം പലിശയ്ക്ക് ബാങ്കുകള്‍ വായ്പ നല്‍കുന്നത് മൂലമുള്ള അധികബാധ്യത മറികടക്കാന്‍ സര്‍ക്കാര്‍ പലിശയിളവ് നല്‍കും.ഇത് സംബന്ധിച്ച ഉത്തരവ് ഉടനെ പുറത്തിറക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് ഉണ്ടോ ? വനിതകള്‍ക്ക് ഉടനടി 50,000 ബാങ്ക് വായ്പ... Read More
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് നിയമിച്ച 1153 ഇന്റേണുകള്‍ക്ക് ജില്ലാ തലത്തില്‍ പരിശീലനം നല്‍കും.ജില്ലാ കളക്ടര്‍മാര്‍ ജില്ലാ തലത്തില്‍ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കും. വായ്പാ അപേക്ഷകളില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കി വായ്പ അനുവദിക്കും.ഓരോ ബാങ്കുകളും തങ്ങളുടെ സ്‌കീം വിശദീകരിച്ച് പ്രചരം നടത്താനും തീരുമാനമായി.സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി ഇതിനോടകം പത്തൊമ്പതിനായിരം സംരംഭങ്ങള്‍ ആരംഭിച്ചതായി വ്യവസായ മന്ത്രി വിശദീകിരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.