- Trending Now:
റിസർവ് ബാങ്ക് റിപ്പോ നിരക്ക് അര ശതമാനം വർധിപ്പിച്ചതിനു പിന്നാലെ റിപ്പോ നിരക്കിൽ അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്കുകൾ ഉയർത്തി വിവിധ ബാങ്കുകൾ. ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ഫെഡറൽ ബാങ്ക്,ആർ ബി എൽ ബാങ്ക് എന്നിവയാണ് ബുധൻ വ്യാഴം ദിവസങ്ങളിലായി അര ശതമാനം പലിശ നിരക്ക് വർധിപ്പിച്ചത്. ഐസിഐസിഐ ബാങ്കിൽ റിപ്പോ നിരക്കിൽ അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ പലിശ 8.10 ശതമാനത്തിൽ നിന്ന് 8.60 ശതമാനമായി കൂടി.
ബാങ്ക് ഓഫ് ബറോഡയിലും പഞ്ചാബ് നാഷണൽ ബാങ്കിലും 6.90 ശതമാനത്തിൽ നിന്ന് 7.40 ശതമാനമായി. ബാങ്ക് ഓഫ് ഇന്ത്യയിൽ 7.25 ശതമാനത്തിൽനിന്ന് 7.75 ശതമാനം കൂടി. ആർ ബി എൽ ബാങ്ക് റിപ്പോ നിരക്ക് അധിഷ്ഠിത വായ്പാ പലിശ അര ശതമാനം വർധിപ്പിച്ച് 10 ശതമാനത്തിൽ എത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.