Sections

444 ദിവസത്തെ കാലാവധിയിൽ 7.15 ശതമാനം പലിശ നിരക്കിൽ 'ബോബ് സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം' അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ

Tuesday, Apr 08, 2025
Reported By Admin
Bank of Baroda Launches ‘BOB Square Drive Deposit Scheme’ with Attractive Interest Rates

കൊച്ചി: ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ പുതിയ റീട്ടെയിൽ ടേം ഡെപ്പോസിറ്റ് പദ്ധതിയായ 'ബോബ് സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം' അവതരിപ്പിച്ചു. 444 ദിവസത്തെ കാലാവധിയുള്ള ഈ നിക്ഷേപ പദ്ധതി പൊതുജനങ്ങൾക്ക് 7.15 ശതമാനം വാർഷിക പലിശ നിരക്കും, മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം വാർഷിക പലിശ നിരക്കും, സൂപ്പർ സീനിയർ പൗരന്മാർക്ക് (80 വയസ്സും അതിനു മുകളിലും) 7.75 ശതമാനം വാർഷിക പലിശ നിരക്കും, നിശ്ചിത കാലാവധി മുമ്പ് പിൻവലിക്കാനാകാത്ത നിക്ഷേപങ്ങളിൽ പരമാവധി 7.80 ശതമാനം വരെ വാർഷിക പലിശ നിരക്കും നൽകുന്നു. 2025 ഏപ്രിൽ 7-നാണ് ഈ പദ്ധതി ആരംഭിക്കുന്നത്. 3 കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ ടേം ഡെപ്പോസിറ്റുകൾക്കാണ് ഇത് ബാധകം.

പലിശ നിരക്കുകൾ കുറയുന്ന ഈ സാഹചര്യത്തിൽ ?ബോബ് സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം' നിക്ഷേപകർക്ക് ഉയർന്ന നിരക്കുകൾ ഉറപ്പാക്കാനും, അവരുടെ സമ്പാദ്യത്തിന് സ്ഥിരതയും ഉറപ്പുള്ളതുമായ വരുമാനം നേടാനും സഹായിക്കുന്ന ഒരു മികച്ച അവസരമാണ്. തങ്ങളുടെ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്നതും വൈവിധ്യമാർന്നതുമായ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ പരിഹാരങ്ങൾ നൽകുന്നതിനായി ബാങ്ക് ഓഫ് ബറോഡയുടെ നിക്ഷേപ പദ്ധതികളിൽ തുടർച്ചയായ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്ന് ബാങ്ക് ഓഫ് ബറോഡയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബീന വഹീദ് പറഞ്ഞു.

ഉപഭോക്താക്കൾക്ക് ബാങ്കിൻറെ ഡിജിറ്റൽ ചാനലുകളായ ബോബ് വേൾഡ് ആപ്പ്, ബാങ്കിൻറെ ഇൻറർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോം എന്നിവ വഴിയോ അതുപോലെ ഏതെങ്കിലും ബാങ്ക് ഓഫ് ബറോഡ ശാഖയിലോ സ്ഥിര നിക്ഷേപം ആരംഭിക്കാം.

ബാങ്കിൻറെ പുതിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ സേവിങ്സ് അക്കൗണ്ട് തുറക്കാതെ തന്നെ വീഡിയോ കെവൈസി വഴി ബാങ്ക് ഓഫ് ബറോഡ വെബ്സൈറ്റിൽ നിന്ന് സ്ഥിര നിക്ഷേപം ആരംഭിക്കാം.

ബോബ് സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്

https://www.bankofbaroda.in/interest-rate-and-service-charges/deposits-interest-rates ക്ലിക്ക് ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.