Sections

ബാങ്ക് ഓഫ് ബറോഡ സച്ചിൻ ടെണ്ടുൽക്കറെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു

Tuesday, Oct 08, 2024
Reported By Admin
Sachin Tendulkar appointed as Bank of Baroda global brand ambassador

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ ബാങ്കിൻറെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. സച്ചിൻ ടെണ്ടുൽക്കറും ബാങ്ക് ഓഫ് ബറോഡയും പങ്കിടുന്ന മികവും വിശ്വാസവും പോലുള്ള അടിസ്ഥാന മൂല്യങ്ങളുടെ ആഴത്തിലുള്ള വിന്യാസം കൂടിയാണ് ഈ തന്ത്രപരമായ പങ്കാളിത്തം. സഹകരണത്തിൻറെ ഭാഗമായി സച്ചിനെ മുൻനിർത്തി പ്ലേ ദി മാസ്റ്റർസ്ട്രോക്ക്' എന്ന പേരിൽ ആദ്യ ക്യാമ്പയിനിനും ബാങ്ക് ഓഫ് ബറോഡ തുടക്കമിട്ടു. ദശലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്നതും, നൂറ്റാണ്ടിലേറെ പഴക്കമുള്ളതുമായ ഒരു ബാങ്ക് തിരഞ്ഞെടുത്ത് അവരുടെ സാമ്പത്തിക അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഒരു മാസ്റ്റർസ്ട്രോക്ക് കളിക്കാനും വലിയ സ്കോർ നേടാനും ക്യാമ്പയിൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.

രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലുമുള്ള സച്ചിൻറെ ജനപ്രീതി ഉപയോഗപ്പെടുത്തി ബാങ്ക് ഓഫ് ബറോഡയുടെ എല്ലാ ബ്രാൻഡിങ് ക്യാമ്പയിനുകളിലും സാമ്പത്തിക സാക്ഷരത, തട്ടിപ്പ് തടയൽ, ഉപഭോക്താക്കളുംജീവനക്കാരുമായുള്ള ഇടപഴകൽ എന്നിങ്ങനെ ഉപഭോക്തൃ വിദ്യാഭ്യാസ, ബോധവൽക്കരണ പരിപാടികൾ എന്നിവയിലും സച്ചിനെ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാൻഡ് അംബാസഡറായി നിയമിക്കും. നിലവിൽ 17 രാജ്യങ്ങളിൽ ബാങ്ക് ഓഫ് ബറോഡ സാന്നിധ്യമുണ്ട്. സച്ചിൻറെ ആഗോള കായിക പെരുമ, ബാങ്ക് ഓഫ് ബറോഡയെ അന്താരാഷ്ട്ര തലത്തിലും ഉയർത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഹകരണത്തിൻറെ ഭാഗമായി പ്രീമിയം സേവനങ്ങൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ബോബ് മാസ്റ്റർസ്ട്രോക്ക് സേവിങ്സ് അക്കൗണ്ട് എന്ന പേരിൽ പ്രത്യേകം രൂപകൽപന ചെയ്തിരിക്കുന്ന എക്സ്ക്ലൂസീവ് സേവിങ്സ് ബാങ്ക് അക്കൗണ്ടും ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചിട്ടുണ്ട്. 'ബോബ് മാസ്റ്റർസ്ട്രോക്ക് സേവിംഗ്സ് അക്കൗണ്ട്', അതിൻറെ ഉൽപ്പന്ന നിർമ്മാണത്തിലും രൂപകൽപ്പനയിലും മികച്ച സവിശേഷതകളായ വിശ്വാസ്യത, ദീർഘകാല സാമ്പത്തിക ആസൂത്രണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു.

ഉയർന്ന നിലവാരമുള്ള സേവനം പ്രതീക്ഷിക്കുന്ന ഉപഭോക്താക്കൾക്കായി ബാങ്കിൻറെ ഓഫറുകൾ വർധിപ്പിച്ചുകൊണ്ട്, ബോബ് മാസ്റ്റർസ്ട്രോക്ക് അക്കൗണ്ട്, ഫ്ലെക്സി ഫിക്സഡ് ഡിപ്പോസിറ്റ് സൗകര്യം വഴിയുള്ള അക്കൗണ്ട് ബാലൻസുകളുടെ ഉയർന്ന പലിശ നിരക്ക്, റീട്ടെയിൽ ലോണുകളിലെ ഇളവുള്ള ആർ ഒ ഐ, ബോബ് വേൾഡ് ഒപ്പുലൻസ് വിസ ഇൻഫിനിറ്റ് ഡെബിറ്റ് കാർഡ് എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് വരുന്നത്. കൂടാതെ ആജീവനാന്ത സൗജന്യ എറ്റേർണ ക്രെഡിറ്റ് കാർഡും ബോബ് മാസ്റ്റർ സ്ട്രോക്ക് അക്കൗണ്ട് ഉടമകൾക്ക് മുൻഗണനാ ബാങ്കിംഗ്/ വെൽത്ത് മാനേജ്മെൻറ് കൺസൾട്ടേഷനുകൾ, ഉയർന്ന പണം പിൻവലിക്കൽ പരിധികൾ, മറ്റ് പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും. ഉപഭോക്താക്കൾ അക്കൗണ്ടിൽ ത്രൈമാസ ശരാശരി ബാലൻസ് 10 ലക്ഷം രൂപ നിലനിർത്തണം

ഇന്ത്യയുടെ കായിക ഇതിഹാസങ്ങളിൽ ഒരാളായ സച്ചിൻ ടെണ്ടുൽക്കറെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിക്കുന്നത് ബാങ്ക് ഓഫ് ബറോഡയ്ക്ക് അഭിമാനത്തിൻറെ നിമിഷമാണെന്ന് ബാങ്ക് ഓഫ് ബറോഡ മാനേജിങ് ഡയറക്ടറും സിഇഒയുമായ ദേബദത്ത ചന്ദ് പറഞ്ഞു.

എപ്പോഴും വിസ്മയത്തോടെ കാണുന്ന ഒരു സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയുമായി സഹകരിക്കാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച പദവിയായി കരുതുവെന്ന് പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവേ സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.