- Trending Now:
കൊച്ചി: കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെയും മേക്ക് ഇൻ ഇന്ത്യ സംരംഭവുമായും ഒത്തു ചേരുന്നതിന്റെയും ഭാഗമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ എച്ച്എഫ്സിഎല്ലിൽ നിന്നുള്ള തദ്ദേശീയമായി നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സംവിധാനം- സ്വിച്ചുകൾ ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള 1600ലധികം ശാഖകളിലെ നെറ്റ്വർക്ക് വിജയകരമായി നവീകരിച്ചു. ഈ തന്ത്രപരമായ പങ്കാളിത്തം ഇന്ത്യൻ ബാങ്കിങ് മേഖലയുടെ സാങ്കേതിക സ്വാശ്രയത്വത്തിലേക്കും മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവത്തിലേക്കുമുള്ള മുന്നേറ്റത്തിന്റെ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തുന്നതാണ്.
ബാങ്കിന്റെ രാജ്യത്താകമാനമുള്ള ശാഖകളിലെ എൽഎഎൻ (ലാൻ) കണ്ക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി എച്ച്എഫ്സിഎൽ മൂവായിരത്തോളം 24- പോർട്ട് സ്വിച്ചുകളാണ് ബാങ്കിന് കൈമാറിയത്. ബാങ്കിന്റെ നിലവിലുള്ള നെറ്റ്വർക്ക് ആക്സസ് കൺട്രോളർ (എൻഎസി) സംവിധാനവുമായുള്ള എച്ച്എഫ്സിഎൽ സ്വിച്ചുകളുടെ സംയോജനം വഴി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ സാധിക്കും. എൻഎസി സംവിധാനം തുടർച്ചയായി ആക്സസ് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമ്പോൾ ഈ സ്വിച്ചുകൾ ബാങ്കുകളിൽ ഉടനീളം വേഗതയും ഉറപ്പുള്ളതുമായ കണക്ടിവിറ്റി ഉറപ്പാക്കുകയും ചെയ്യും.
ഡൈനാക്കോൺസ് സിസ്റ്റംസ് ആൻഡ് സൊലൂഷൻസുമായി സഹകരിച്ചാണ് ഈ സംവിധാനം വിന്യസിച്ചത്. ബിസിനസ് തുടർച്ചയിൽ ഇത് വിട്ടുവീഴ്ചയില്ലാത്ത സുരക്ഷിതവും കണക്റ്റിവിറ്റി സിസ്റ്റത്തിലേക്കുള്ള സുഗമമായ മാറ്റവും ഉറപ്പാക്കും. ഈ വിജയകരമായ വിന്യാസം ഇന്ത്യൻ സാങ്കേതിക സേവന ദാതാക്കളുടെ ശേഷിയ്ക്ക് അടിവരയിടുന്നതും ആഭ്യന്തര ഉൽപ്പാദനത്തെ പിന്തുണച്ചുകൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാതൃകയാകുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക് : https://io.hfcl.com/casestudies/bob-banking
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.