Sections

ബറോഡ ക്ലാസിക് സാലറി പാക്കേജിനായി മണപ്പുറം ഗ്രൂപ്പുമായി ബാങ്ക് ഓഫ് ബറോഡ ധാരണാപത്രം ഒപ്പുവച്ചു

Wednesday, Feb 19, 2025
Reported By Admin
Bank of Baroda Partners with Manappuram Group for Baroda Classic Salary Package

കൊച്ചി: ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ (ബാങ്ക്), മണപ്പുറം ഗ്രൂപ്പുമായി ബറോഡ ക്ലാസിക് സാലറി പാക്കേജ് ഓഫറുകൾ ജീവനക്കാർക്ക് ലഭ്യമാക്കുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു. ശ്രീ. വി.പി.നന്ദകുമാർ, മണപ്പുറം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ, ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണ് - ജനറൽ മാനേജരും സോണൽ മേധാവിയുമായ ശ്രീജിത്ത് കൊട്ടാരത്തിൽ, ശ്രീ. രഞ്ജിത്ത് പിആർ, ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ (സിഎച്ച്ആർഒ) - മണപ്പുറം ഗ്രൂപ്പ്, എന്നിവരുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു.

ബറോഡ ക്ലാസിക് സാലറി പാക്കേജ് മണപ്പുറം ഗ്രൂപ്പ് ജീവനക്കാർക്ക് സൗജന്യ സമഗ്ര വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെ, എല്ലാ ജീവനക്കാർക്കും അധിക വിമാനാപകട ഇൻഷുറൻസ് പരിരക്ഷ, റീട്ടെയിൽ വായ്പകളുടെ പ്രോസസ്സിംഗ് ചാർജുകളിൽ ഇളവ്, ആജീവനാന്ത സൗജന്യ ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഓവർഡ്രാഫ്റ്റ് സൗകര്യം എന്നിവയ്ക്കും മറ്റ് നിരവധി ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്.

മണപ്പുറം ഗ്രൂപ്പ് സിഎഫ്ഒ ശ്രീമതി ബിന്ദു എ.എൽ, ബാങ്ക് ഓഫ് ബറോഡ എറണാകുളം മിഡ് കോർപ്പറേറ്റ് എജിഎം ശ്രീ. സതീഷ്, ബാങ്ക് ഓഫ് ബറോഡ തൃശൂർ മേഖലാ റീജിയണൽ ഹെഡ് ശ്രീ. വിമൽജിത്ത് പി, ബാങ്ക് ഓഫ് ബറോഡ, ചെന്ദ്രാപിനി ബ്രാഞ്ച് ഹെഡ് ശ്രീ. മനോജ് മേനോൻ, ബാങ്ക് ഓഫ് ബറോഡ, മിഡ് കോർപ്പറേറ്റ് എറണാകുളം റിലേഷൻഷിപ്പ് മാനേജർ ശ്രീ. യോഗേഷ് എന്നിവരും ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.